Friday, July 1, 2011

നീ ഒരു കഴുത തന്നെ .

കത്തുന്ന വെയില്‍ , മണല്‍ പരപ്പില്‍ മരീചിക തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ഒപ്പം മനസ്സും വെന്തു കൊണ്ടിരിക്ക്ന്നു.

ഷെയ്ഖ്‌ തന്റെ വീര സാഹസ കഥകള്‍ നിര്‍ത്തുന്ന മട്ടില്ല . ഇന്നലെ രാത്രി തന്നെ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ഗ്രാമത്തിലെ ഹാഷിരിന്റെ കടയിലേക്ക് മൂന്നു കിലോമീറ്റെര്‍ ദൂരമെങ്കിലും കാണും . ഷെയ്ഖ്‌ അഹമാതിന്റെ പഴയ ടൊയോട്ട വെള്ളം കൊണ്ട് വരാന്‍ പോയതാണ് .
മുറ്റത്ത്‌ അലസമായി ഉലാത്തി കൊണ്ടിരിക്കുന്ന കഴുതയെ കണ്ടപ്പോള്‍ മനസ്സില്‍ ഒരു പൂതി. ഹാഷിരിന്റെ കടയിലേക്ക് കഴുത്ത പ്പുറത്ത് ഒരു യാത്ര . ഞാന്‍ കിളവന്‍ അഹമാതിനെ സമീപിച്ചു എന്റെ പൂതി പറഞ്ഞു. അഹമദ് മഞ്ഞ പല്ല് കാട്ടി ചിരിച്ചു . " നിനക്കതിനു കഴിയില്ല. അത് പ്രയാസമാണ് ".
" ഹോ , ഇത് വല്ല്യ കാര്യമാണല്ലോ ? അഹമാദിന്റെ കെട്ട്യോള്‍ കാട്ടില്‍ നിന്നും വിറകുമായി വരുന്നത് ഞാന്‍ എത്ര തവണ കണ്ടതാ . " മനസ്സില്‍ തോന്നി.
അത് വേണോ ? ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചു . മൂന്നു നാല് പഴയ ചാക്കുകള്‍ കഴുത പുറത്തു വെച്ച് ഇരിപ്പിടം ശരിയാക്കി തന്നു. " യാ അല്ല യംഷ് " നേരെ യാഷിരിന്റെ കടയിലേക്ക് ദിശ ചൂണ്ടി കാണിച്ചു തന്നു.
അങ്ങിനെ ആദ്യമായി ഒരു ഇന്ത്യ കാരനേയും വഹിച്ചു കൊണ്ട് അവന്‍ നടന്നു തുടങ്ങി . അവന്നു കൂടുതല്‍ പ്രായമൊന്നും കാണില്ല. ഏതായാലും ഇത് അഹമാദിന്റെ പോണ്ടിയാക് വാഹനം . അത്യാവശ്യം വേഗത്തില്‍ യാത്ര തുടങ്ങി . അഹമാദിന്റെ വീട്ടുകാര്‍ എന്നെയും കഴുതയെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഏകദേശം പകുതി ദൂരം താണ്ടി കാണും അവന്റെ വേഗത കുറഞ്ഞു വന്നു. പിന്നെ ഒരു നില്‍പ്പാണ്. അനക്കമില്ല.
പെട്രോള്‍ തീര്‍ന്ന വണ്ടി പോലെ അഹമാദിന്റെ പോണ്ടിയാക് നടുവഴിയില്‍ നിന്നു.
" പടച്ചോനെ ...പറ്റിച്ചോ ? പഹയാ...അല്ല കഴുതേ ..? കാലു കൊണ്ട് കഴുത്തിലും പള്ളയിലും ചവിട്ടിയും ഇക്കിളി പെടുതിയും നോക്കി . നോ രക്ഷ . ഞാന്‍ മെല്ലെ ഇറങ്ങി നോക്കി . അവന്റെ മുഖത്ത് ഒരു നാണം പോലെ .അവന്‍ തല തഴികളഞ്ഞു . എന്റെ ദയനീയ നോട്ടം കാണാന്‍ അവന്‍ മിനക്കെട്ടില്ല . വെയിലിനു ചൂട് കൂടി വരുന്നു .
ഇവനെ ഒന്ന് ചലിപ്പിക്കാന്‍ എന്താ ഒരു വഴി . കാളപ്പൂട്ടു കണ്ടത്തില്‍ കാളകളെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് . വാല്‍ പിടിച്ചു തിരിച്ചു നോക്കി . ഹായ് . ഒരനക്കവും അവന്റെ ഭാഗത്ത്‌ നിന്നുമില്ല .
ഷെയ്ഖ്‌ അഹമാദിന്റെ ചിരിയില്‍ എന്തോ ഗൂഡ അര്‍ത്ഥവും ഉണ്ടായിരുന്നോ?
തുടക്കത്തില്‍ ഇവന്റെ ഒരു ഗമ . ഒരു ഇന്ത്യക്കാരനേയും വഹിച്ചു കൊണ്ട് മാരിബിലെ മണല്‍ പുറത്തു കൂടെ .... എന്നെ ഈ പാതി വഴിയില്‍ ഉപേക്ഷിക്കാനായിരുന്നു നിന്റെ പദ്ധതി എന്നാരരിഞ്ഞിരുന്നു.
യാ ഹിമാര്‍ ..... അല്ലങ്കില്‍ വേണ്ട മലയാളം തന്നെ , കഴുതേ ....ഞാന്‍ ഇനി തിരിച്ചു പോകണോ അതോ ഹഷിരിന്റെ കടയിലേക്ക് ഇനിയും ഒന്ന്‍ രണ്ടു കിലോ മീറ്റര്‍ ദൂരം കാണും. മണല്‍ ചുട്ടു പഴുത്തു വരുന്നു. കാലുകള്‍ മണലില്‍ താഴ്ന്നു പോകുന്നു. വേണ്ട ഒരു മണല്‍ കാറ്റ് വന്നാല്‍ ഇവിടെ തന്നെ മണല്‍ സമാധി യാവും ഗതി .
തിരിഞ്ഞു നോക്കി . അകലെ വെയില്‍ തീര്‍ത്ത മരിചീകയില്‍ നിന്നും ഒരു അവ്യക്ത രൂപം പ്രത്യക്ഷ പെട്ട് വരുന്നു. ഹാവൂ .. അത് അഹമദ് തന്നെ .
" യാ സദീക്, ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ പോകണ്ട എന്ന്.
അവന്‍ കണ്ടാല്‍ ആദ്യം ഇത് തന്നെ പറയും . ഞാന്‍ ഇടതു കാല്‍ കൊണ്ട് അവന്റെ അടിവയറ്റില്‍ ഒരു കിക്ക് കൊടുത്തു. " വല്ലാഹി ആന്‍ ത ഹിമാര്‍.." ( നീ ഒരു കഴുത തന്നെ ) .
ഞാന്‍ ആലോചിക്കുകയായിരുന്നു പഴയ കഴുത കഥയിലെ കിളവനും രണ്ടു മക്കളും . ഏതായാലും ഇവനെയും കെട്ടിയെടുത്തു പോകേണ്ടി വന്നില്ലല്ലോ .
ഒട്ടക പാലിന്റെ ചൂരും പിന്നെ ആ മഞ്ഞ പ്പല്ലും . അഹമദ് ചിരിച്ചു കൊണ്ട് മുന്നില്‍
" ആന്‍ത മിസ്കീന്‍ .....ഹ ഹ ഹ . "

***********

1 comment:

Najeeb Chennamangallur said...

yemen yathrayile orma kurippukal eniyum thudarum