നല്ല തണുപ്പുണ്ട് . അത് കൊണ്ട് ടൂറിസ്റ്റുകളുടെ വരവും നന്നേ കുറവാണ് . തണുത്തുറഞ്ഞു കിടക്കുന്ന ഈ മണ്ണില്‍ ചവിട്ടി ചരിത്രത്തിന്റെ ഊടു വഴികളിലൂടെ നടന്നു പോവാന്‍ നല്ല രസമാണ് .
കശ്മീരിലെ പോലെ ചിനാര്‍ മരങ്ങളുടെ ഉണങ്ങിയ ഇലകള്‍ വീണു കിടക്കുന്ന പാതകളും അതുവഴി കടന്നു പോകുന്ന സുന്ദരികളായ സ്ത്രീകളും മനസ്സില്‍ ഗസലിന്റെ ഈണം തീര്‍ത്തു കൊണ്ടിരുന്നു .
ഈ പൂന്തോട്ടങ്ങളില്‍ എത്ര സര്‍ഗ സുന്ദര താളങ്ങള്‍ മനസ്സില്‍ പൂവിട്ടിരിക്കും . സ്നേഹത്തിന്റെ , പ്രണയത്തിന്റെ ദൂതുമായി ഇത് വഴി കടന്നു പോയ മഞ്ഞു കണങ്ങള്‍ . ഹിന്ദുസ്ഥാനി സംഗീതത്തിനു രാജ പാത യോരുക്കിയ പ്രകൃതിയുടെ വസന്തോല്സവങ്ങള്‍ . കണ്ണും കാതും കവര്‍ന്നെടുത്ത മുഗിള കാലം .
ഇവിടെത്തെ ഓരോ മാര്‍ബിള്‍ കല്ലിനും ആ ഒരു സ്നിഗ്ധ ഭാവം ഉള്ള പോലെ തോന്നി . വല്ലാത്ത ഒരു വിരഹത നമ്മുടെ മനസ്സിനെയും ബാധിക്കുന്ന പോലെ .
:ജാതെ ജാതെ യെ തോ ഭത ദേം ഹാം ജിയെ തോ കിസ് കെ ലിയെ :
പടി യിരങ്ങുമ്പോള്‍ മനസ്സ് മന്ദ്രിക്കുകയിരുന്നു .
1 comment:
nice narration
Post a Comment