Thursday, March 14, 2013

ചേന്നമംഗല്ലൂരിൽ  നിന്നും  കുറ്റിചിറയിലേക്ക് ചേന്നമംഗല്ലൂരിൽ  നിന്നും ആദ്യമായി  കോഴിക്കോട്  പട്ടണത്തിലേക്ക്  ചേക്കേറിയ ഒരു കുടുംബമായിന്നു ഞങ്ങളുടേത് .  എന്റെ ബാപ്പ ചെന്നമംഗല്ലൂരിലെ  മാപ്പിള ഗവര്മെന്റ്റ്  യു പി സ്കൂളിലെ  അറബിക്  അധ്യാപകനായിരുന്നു. അന്ന്  അവിടെ ഹെഡ് മാസ്റ്റർ അത്തോളി മാസ്റ്റർ എന്നറിയപെട്ടിരുന്ന   മുഹമ്മദ്‌ മാസ്റ്റർ . കുട്ടികളെയും സഹപ്രവര്തകരായ അധ്യാപകരെയും കിടു കിടാ വിറപ്പിച്ച മാസ്റർ . നാട്ടിൽ പലര്ക്കും അത്തോളി എന്ന് കേൾക്കുമ്പോൾ തന്നെ മുള്ളിപോവും . ബാപ്പയും മാഷും തമ്മിൽ  യോചിച്ചു പോകുമായിരുന്നില്ല . കൂട്ടത്തിൽ കാസിം മാസ്റ്റർ, ലത്തീഫ് മാസ്റ്റർ ,
ഇ പി കോയകുട്ടി മാസ്റർ എന്നിവരും അവിടെ ജോലി ചെയ്തിരുന്നു .  കൂടാതെ തെക്ക് നിന്നും വന്ന കുറെ അധ്യാപകർ ഗോവിന്ദൻ മാസ്റർ , ബാലകൃഷ്ണൻ മാഷ് ( ക്രാഫ്റ്റ് ), ലളിത ടീച്ചർ  .

അത്തോളി മാസ്റർ ജീവന രക്ഷാ പതക് അവാർഡ് വാങ്ങിയ ആളായിരുന്നു  . ത്രിക്കേതു കടവിന്റെ തൊട്ടടുള്ള കറൂത്തുട്യെക്കൽ കടവിൽ നിന്നും  അന്നത്തെ  അംഗനവാടി ടീച്ചർ എലിയാമ്മയുടെ മക്കളെ കഴത്തിൽ മുങ്ങി താഴുമ്പോൾ രക്ഷിക്കുകയായിരുന്നു അത്തോളി മാസ്റർ . ഏലിയാമ്മ ടീച്ചറുടെ മക്കൾ ഇപ്പോൾ അമേരിക്കയിലാണ് താമസം .
 
ബാപ്പയോടൊപ്പം  ഞങ്ങളും  കോഴിക്കൊടെക്ക് താമസം മാറിപ്പോയി .  കുറ്റിച്ചിറ യു പി സ്കൂളിലായിരുന്നു ബാപ്പക്ക് ജോലി .  ജീവിതത്തിൽ ഒരു പാട് അനുഭവങ്ങൾ  തന്ന കുറ്റിച്ചിറ . തികച്ചും വിത്യസ്തമായ ഒരു സമൂഹവും ജീവിത രീതിയും . ജീവിതവുമായി വഴക്ക് കൂടുന്ന , ഒപ്പം സ്നേഹത്തിന്റെ സ്വപ്ന ചിറകിലേറി ഒറ്റ കെട്ടായി നീങ്ങുന്ന കുടുംബങ്ങൾ . ഒരു വീടെന്നാൽ ഒരു ലോകം തന്നെ . വലിയ മാളിക പുരകൾ , കൂട്ടുകുടുംബങ്ങൾ . ബറാമികൾ ആയിരുന്നു വലിയ കുടുംബം .   അറബികളുമായി  അടുത്ത ബന്ധമുള്ളവർ . നല്ല സുന്ദരന്മാരും സുന്ദരികളും വെളുത്ത്  ചുവന്ന ശരീരം .  എല്ലാം എനിക്ക് അത്ഭുത കാഴ്ചകളായിരുന്നു . അറബികടലിന്റെ മണ വാട്ടിയെ പോലെ കുറ്റിച്ചിറ . പടിഞ്ഞാറൻ കടൽ കാറ്റിന്റെ തലോടലിൽ മിസ്കാത് പള്ളിയിലെ ബാങ്ക് വിളികൾ ഒരു പഴയ കാലത്തിന്റെ ഓർമ പെടുത്തലായി  നില കൊണ്ടു .
കടപ്പുറത്ത് നിന്നും  വലിയങ്ങാടിയിൽ നിന്നും ഇവിടെ വന്നെത്താം . വലിയങ്ങാടിയും ഹലുവാ ബസാറും കൂടാതെ കോഴിക്കോടിന്റെ ചരിതം പൂര്തിയാവില്ല .
 കുറ്റിച്ചിറ മാപ്പിള  ജി എം യു പി സ്കൂളിൽ  ആറാം തരത്തിൽ  ഞാൻ ചെന്ന് ചേരുമ്പോൾ  അവിടെ കുട്ടികൾ എന്നെ ഏറെ കൌതുകത്തോടെ നോക്കി കാണുകയായിരുന്നു.  എം എസ വെള്ള തുണി . ഒരു ചുവന്ന കരയും .  അവിടെ കുട്ടികൾ എല്ലാം  ഹാഫ് ട്രോസരും  പാന്റ്സ്  ധരിച്ചവർ . എന്നെ നോക്കി  പറഞ്ഞു " ഇതാ ഒരു കിഴക്കൻ  വന്നിരിക്കുന്നു .  എനിക്ക് വല്ലാതെ വിഷമമായി.  അറബി മാസ്ടരുടെ മകൻ എന്ന ഒരു പരിഗണയില്ലയിരുന്നെങ്കിൽ  അവർ തോണ്ടി തീര്ക്കുമായിരുന്നു. എന്നെക്കാൾ തടിയും ഉയരവുമുള്ള കുട്ടികൾ .
       കുട്ടിചിറയിൽ മിക്ക വീടുകളിലും അറബികൾ കല്യാണം കഴിച്ചു പോയതിൽ  ഉണ്ടായ കുട്ടികൾ ഉണ്ടായിരുന്നു. അറബികൾ വകയിൽ എത്ര വിധവകൾ . ആയിശുഭി , പാതുബി , കുഞായിഷ .    കടപ്പുറത്ത്  പത്തെമാരിയിൽ  അറെ ബ്യയിൽ  നിന്നും ലോഞ്ചിൽ കാരക്കവരുമായിരുന്നു . അത്  കടൽ പാലത്തിൽ ഇറക്കി  ലോറികളിൽ വലിയങ്ങാടിയിൽ എത്തിക്കും .  കടപ്പുറം ഭാഗത്ത്‌ വലിയ വലിയ ഗോടൗൻ . എല്ലാറ്റിനും ഏറെ പഴക്കമുള്ളവ .   കടൽ പാലത്തിൽ കാരക്ക വന്നാൾ കുട്ടികളും കാക്കകളും  കല പില കൂടുന്നുണ്ടാവും . കാരക്ക വറ്റി ചിലതിനു വലിയ പൊട്ടുണ്ടാവും . അതിലൂടെ വീഴുന്ന കാരക്ക നിലത്തു വീഴുന്നതിനു മുമ്പ് കുട്ടികൾ കൈക്കലാക്കും ,  പാത്രം നിറയെ കരക്കയുമായിട്ടവും അവർ തിരിച്ചു പോവുന്നത് .
    എന്റെ ക്ലാസിലും ഒരു തവള അബൂബക്കർ ഉണ്ടായിരുന്നു . ആരോ പറഞ്ഞത് പോലെ ഞാൻ അവനെ തവളെ എന്ന്  വിളിച്ചു . അന്ന് എനിക്ക് അവനോടു നന്നായി കിട്ടി . പിന്നെ ഞങ്ങൾ വലിയ കൂട്ടുകാരായി .രണ്ടു വര്ഷം മുമ്പ് യാതൃക്ഷികമായി ഞാൻ അവനെ കണ്ടു വലിയങ്ങാടിയിൽ വെച്ച് . ചുവന്ന തലെകെട്ടും കൊമ്പൻ മീശയും . വലിയങ്ങാടിയിലെ ഒരു പോർട്ടർ . അവൻ അതെ തവള അബൂബക്കരായിരുന്നു.
    കുട്ടിചിറയിലെ കുട്ടികൾ പലരും അന്ന്  എന്നെ അല്ഭുതപെടുത്തി. തെറി വിളിക്കാനും ഇഷ്ടം കൂടിയാൽ വിളിക്കാനും പല പേരുകളും ഉപയോഗിക്കും . ഹറാത്ത്  ( ഹറാം പിറന്നവൻ),  സുവർ .....എല്ലാം അറബിയുമായി നല്ല ബന്ധമുള്ള പദങ്ങൾ . സ്നേഹിതാ എന്നു വിളിക്കാൻ അവർ " കൂറ " എന്ന്  ഉപയോഗിക്കും .  കൂറേ എന്ന് വിളിച്ചു അടുത്ത്  കൂടിയ പലരെയും ഇപ്പോൾ മറന്നു പോയി . പലരും കള്ളാ ലോഞ്ച്  കയറി അറബികല്ക്കൊപ്പം ദൂരങ്ങളിൽ കടൽ  താണ്ടി  പോയി കാണും . ജീവിതത്തിൽ പല പുതിയ പാഠങ്ങളും പഠിച്ചു കുറ്റി ചിറയിലെ  രണ്ടു വര്ഷ കാലം .
                             00..............00

1 comment:

മന്‍സൂര്‍ ചെറുവാടി said...

നന്നായിട്ടുണ്ട്

എന്താ ഇത്രേം ചുരുക്കിയത് . കുറെ എഴുതാൻ ബാക്കി വെച്ച പോലെ