Wednesday, February 27, 2013

അപരിചിതന്‍

കഥ

മാണിക്യ കല്ല്‌ എന്ന ഗ്രാമത്തില്‍ കാവ്‌ ഉത്സവത്തിന്റെ നാളില്‍ ആണ് അയാള്‍ ആദ്യം അവിടേക്ക് വന്നത് . വളവു കഴിഞ്ഞു കുത്തനെയുള്ള കയറ്റം കയറി അയാള്‍ വന്നു . മമ്മദ് കാക്കയുടെ ചായ മക്കാനിയില്‍ ആണ് അയാള്‍ ആദ്യം വന്നു നിന്നത് . നീണ്ടു വളര്‍ന്ന തലമുടി . മുഖവും താടി രോമം കൊണ്ട് മൂടപെട്ടിരിക്കുന്നു . കണ്ണും നെറ്റിയുടെ ഒരു ഭാഗവും മാത്രം പുറത്തു കാണാന്‍ കഴിയും . മുഷിഞ്ഞു നാറിയ വേഷം . തോളില്‍ ഒരു ഭാന്ധവുമുണ്ട് . കണ്ണുകളില്‍ ലഹരിയുടെ നിഴലാട്ടമുണ്ട്. എല്ലാം കൊണ്ടും ഒരു ഭ്രാന്തന്റെ മട്ടുണ്ട് . കയ്യില്‍ ഒരു പന്തം . ഗ്രാമ വാസികള്‍ അയാള്‍ക്ക്‌ ചുറ്റും കൂടി . ചോദ്യ ങ്ങല്‍ക്കൊന്നും ഉത്തരമില്ല . ആരാണിയാള്‍ ? ഈ ഗ്രാമത്തില്‍ എന്തിനു വന്നു ? ഒരു അറുപതു വയസ്സ് പ്രായം കാണും . ചോദ്യങ്ങള്‍ മാത്രം അവശേഷിച്ചു കൊണ്ടിരിക്കെ ആരോ ഒരു ചായക്കു പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ ചുറ്റുവട്ടം സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു . മമ്മദ് കാക്കയുടെ കയ്യില്‍ നിന്നും ചൂടുള്ള ചായ വാങ്ങി അയാള്‍ ഊതി കുടിക്കാന്‍ തുടങ്ങി . അയാള്‍ തൂങ്ങി കിടക്കുന്ന നേന്ത്ര കുലയിലേക്ക് നോക്കി
" പാവം വിശക്കുന്നുണ്ടാവും ഒരു പഴം കൂടി കൊടിക്കി " . അയാള്‍ എല്ലാം പെട്ടെന്ന് അകത്താക്കി .
പിന്നെയും ചോദ്യങ്ങള്‍ . ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ .
അയാള്‍ കുറച്ചുകൂടെ നടന്നു ചുറ്റും കണ്ണോടിച്ചു കൊണ്ട് . ഇടയ്ക്കു ദീര്‍ഗ മായി നിശ്വസിച്ചു കൊണ്ടും . വയല്‍ കരയിലെ ആല്‍മരത്തിന്റെ ചുവട്ടില്‍ അയാള്‍ ഇരുന്നു .
" ഇത്ര വലിയ ഭാന്ധത്തില്‍ എന്തായിരിക്കും . ആകാം ക്ഷകള്‍ പിന്നെയും വളര്‍ന്നു കൊണ്ടിരുന്നു ? എന്തായിരിക്കും .
പിന്നീടുള്ള ദിവസങ്ങള്‍ മമ്മദ് കാക്കയുടെ ചായപീടികയിലും ആലിന്‍ ചുവട്ടിലും സംസാരം അയാളെ കുറിച്ച് തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട് വിട്ടു പോയവരുടെ പേര് വിവരങ്ങളും കഥാ സാരങ്ങളും കാരണങ്ങളും നിരക്കൂടുമായി ഗ്രമാന്ത രീക്ഷത്തില്‍ മുഴങ്ങി നിന്ന് .
ഒരു ദുരന്ത പ്രണയ കഥയിലെ നായകനെ പോലെ ചിലര്‍ക്ക് തോന്നി . മാതം കൊല്ലിയിലെ അപ്പൂട്ടിയടെ മകന്‍
" ഹേയ് അതാവാന്‍ വഴിയില്ല. അവനു ഇവിടെ ആരും ഇല്ലല്ലോ ? കുടുമ്പം ഒന്നായി ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത അപ്പുട്ടി. അല്ലെങ്കില്‍ പിന്നെയാരു ..?
ഇങ്ങിനെ ഗവേഷണങ്ങളും നിരീക്ഷങ്ങളും നടത്തി കൊണ്ടിരിക്കെ അയാള്‍ പോയി .
വീണ്ടും ഒരു വര്ഷം കഴിഞ്ഞു അയാള്‍ വന്നു .
അന്ന് രാത്രിയില്‍ ആലിന്‍ ചുവട്ടില്‍ രാത്രി കിടന്നുറങ്ങുകയായിരുന്ന അയാളുടെ ഭാന്ധം വളരെ സൂക്ഷമതയോടെ പരിശോധിച്ചത് നഫീസ താത്തയുടെ മകന്‍ നാസര്‍ ആയിരുന്നു . ആ ഭാന്ധതിനുള്ളില്‍ എന്താണ് അവന്‍ കണ്ടതു .അത് നാസറിന് മാത്രമേ അറിയൂ . അവന്‍ ആ ഭാണ്ഡം തീയിട്ടു . അയാളെ ക്രൂരമായി മര്‍ദിച്ചു .
" കള്ള ചെകുത്താനെ നീ ഇനിയും ഇവിടെ വന്നോ ? ഇവിടെ ഇനി വന്നാല്‍ നിന്നെ കൊന്നു കളയും " നാസര്‍ ആ പാതിരാത്രിയില്‍ അട്ടഹസിച്ചു . ആ ഭാണ്ഡം നോക്കി അയാളും പൊട്ടികരഞ്ഞു . കന്ജാവിന്റെ മണമുണ്ടായിരുന്നു ആ തീ നാളങ്ങള്‍ക്ക് . അയാള്‍ അലറിവിളിച്ചു ഓടിപോയി . ഓര്‍മ്മകള്‍ നഷ്ടപെട്ട ഒരാള്‍ . പക്ഷെ നാട്ടുകാര്‍ക്കറിയില്ല അയാള്‍ ആരെന്നു . ...?

No comments: