ഓര്‍മകള്‍ ...
പരങ്ങോടന്‍ നാട്ടിലെ പരമ്പരാഗത തെങ്ങ് കയറ്റ ജോലികരനായിരുന്നു. ഒപ്പം തെങ്ങില്‍ കയറി കള്ളു ചെത്തുന്ന ജോലിയുമുണ്ടായിരുന്നു. കയരുകൊണ്ടുള്ള ഒരു വടവും തോളില്‍ സദാ സമയവും ഒരു ഏണിയും ഉണ്ടാവും . അങ്ങാടിയില്‍ വരുമ്പോള്‍ ഏണി സ്കൂളിന്റെ പിനവശതാണ് ചാരി വെക്കരുള്ളത് .
ഒരു നോമ്പ് കാലം . ഞങ്ങള്‍ കളിച്ചു രസിച്ചു നടക്കാനുള്ള സുവര്‍ണവസരം . ഒരു ദിവസം ഞങ്ങള്‍ വല്ലാത്ത വിശന്നു വലഞ്ഞപ്പോള്‍ സ്കൂളിന്റെ പിന്നിലുള്ള കാടു മൂടിയ ഇടവഴിയില്‍ ഇരുന്നു ആലോചിച്ചു . അവസാനം ഒരു പാത്രം സംഘടിപ്പിച്ച് പൂള വെച്ചുണ്ടാക്കമെന്നു തീരുമാനിച്ചു . അടുത്ത പറമ്പില്‍ നിന്നും മോഷ്ടിച്ചതാണ് കേട്ടോ. വിറകും പത്രവുമായി തീ കൂട്ടിയപ്പോള്‍ അതാ വരുന്നു പരങ്ങോടന്‍ ഏണി ചാരാന്‍ . ഞങ്ങള്‍ കരുതി പരങ്ങോടന്‍ നിരുപദ്രവിയകുമെന്നു. പക്ഷെ കണക്കു കൂട്ടല്‍ തെറ്റി. അങ്ങാടിയില്‍ ചെന്നു ജനമധ്യത്തില്‍ സംഭവം വിവരിച്ചു. ആളുകള്‍ സ്കൂളിന്റെ പിന്നിലേക്ക് ഒഴുങാന്‍ തുടങ്ങി. അസര്‍ ബാങ്ക് കൊടുക്കുന്നുണ്ടായിരുന്നു. കുരുത്തം കേട്ട ഇവരുടെ പേരു ഓരോ നാവിലും. അന്ന് ഓരോരുത്തര്‍ക്കും കിട്ടിയ അടിയുടെ കണക്കു പറയാനാവില്ല . അന്നായിരുന്നു നമ്മുടെ നാട്ടില്‍ നക്സല്‍ ബാരി കുഴപ്പങ്ങള്‍. അത് കൊണ്ടു തന്നെ ഞങ്ങള്ക്ക് എളുപ്പത്തില്‍ ഒരു പേരും വീണു കിട്ടി . പൂള ബാരികള്‍. എങ്ങിനെ മറക്കും ഞങ്ങള്‍ ഈ പറഞ്ഗോടനെ.
Subscribe to:
Post Comments (Atom)
5 comments:
ha ha kochu kallan !!!
it's very intresting ..
'Poola Barikal' a great name!!
Post a Comment