Saturday, May 31, 2008

ജലാലുദ്ദീന് റൂമി.


പതിമൂന്നാം നൂറ്റാന്റിലെ പേര്‍ഷ്യന്‍ കവിയായിരുന്ന ജലാലുദ്ദീന്‍ റൂമി.
ലോകത്തിന്റെ നാനാഭാഗത്തും റൂമിയെ വായിക്കുന്നവർ വർദ്ധിച്ചു വരികയാണു.

വിശ്വപ്രസിദ്ധനും സൂഫിവര്യനുമായ ഈ കവിയെ ഇനി വെള്ളിതിരയിലും കാണാം.
ഖത്തറിലെ ഭരണാധികാരി ഷെയിഖ് ഹമദ് ബിന്‍ ഖലീഫയുടെ ഭാര്യ ഷേഖ മൂസ ഇതിനകം തന്നെ വര്‍ത്താ മാധ്യമങളില്‍ ഏറെ ശ്രധേയയായ ഒരു അറബ് വനിതയാണു.
ഒരു നല്ല സാമൂഹ്യപ്രവര്‍ത്തക കൂടിയാണു അവര്‍.
ഖത്തര്‍ എന്ന കൊച്ചു രാജ്യത്തെ കലാരംഗത്തും മുമ്പോട്ടു നയിക്കുകയാണു ഈ വനിത.

ഷേഖ മൂസയാണു റൂമിയെ കുറിചു ലോകനിലവാരമുള്ള ഒരു സിനിമയുടെ അണിയറ പ്രവർത്തനങൾ നടത്തുന്നത്. ഭാരതീയനായ ദീപക് ചോപ്രയാണു തിരക്കഥ തീർക്കുന്നത്..
കൂടാതെ മുസഫ്ഫർ അഹമദ് ഇവരോടൊപ്പം ചേരുന്നു.
മുസഫര്‍ അഹമദ് ആണ് "റൂമി ദ ഫയര്‍ ഓഫ് ലവ് " എന്ന ചിത്രത്തിന്റെ സംവിധായകന്‍ .
ഓസ്കാർ അവാർഡ് ജേതാവായ വിറ്റോറിയോ സ്റ്റോരാ‍റൊ ക്യാമറ കൈകാര്യം ചെയ്യുന്നു.
തുർക്കിയിലും മറ്റു അറബ് നാടുകളിലുമായി ജ്നുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു.
25 മില്ല്യൺ ഡോളർ ചിലവു പ്രതീക്ഷിക്കുന്ന ഈ വൻ ബജറ്റ് സിനിമ റൂമിയുടെ ആരാധകർ ഹർഷോന്മാദത്തോടെ വരവേൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ലോകത്തിന്റെ നാനാ ഭാഗത്ത്നിന്നുമുള്ള
റൂമിയുടെ ആരാധകർക്കു ഇനി കാത്തിരിക്കാം .
മുഗിള രാജ്ഞി സേബുന്നീസയേ പൊലെ ഷൈഖ മൂസയും ഖത്തർ എന്ന കൊച്ചു രാജ്യത്തെ അൽഭുത വനിതയായി മാരികൊണ്ടിരിക്കുകയാണ്. രാജ്യത്തെ കലാരംഗത്തും മുമ്പോട്ടു നയിക്കുകയാണു ഈ വനിത.

.


7 comments:

വല്യമ്മായി said...

റൂമി കവിതകളിലെ ജീവിതദര്‍‌ശനത്തെ കുറിച്ചൊരു കുറിപ്പും ഒരു റൂമി കവിതയുടെ പരിഭാഷയും.

Unknown said...

ഉടനെ പ്രതീക്ഷിക്കാം വല്യമ്മായി.

നജീബ്

വല്യമ്മായി said...

അതിനെ കുറിച്ച് ഞാനെഴുതിയ പോസ്റ്റുകളാണ് ആ ലിങ്കുകളില്‍
http://rehnaliyu.blogspot.com/2008/01/blog-post.html

http://rehnaliyu.blogspot.com/2008/05/blog-post_03.html

Unknown said...

വല്യമ്മായി കുരിച്ചു വെച്ച വാക്കുകൽ
റൂമിയെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കു ഉപകാരപെടും.

ജാബിര്‍ മലബാരി said...

rumiyude malayalam paribhasha kavithakal undo?
undankkil link nalkku....................
jabirmalabari@gmail.com

Shaf said...

പങ്കുവെച്ചതിനു നന്ദി..

deepdowne said...

നജീബ്‌, പോസ്റ്റിനു നന്ദി. റൂമിയുടെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നു. ആ ദെര്‍വിഷുകളുടെ ചിത്രം വളരെ ഇഷ്ടമായി:) (ഒരു ഖണ്ഠിക രണ്ടു തവണ ആവര്‍ത്തിച്ചുവന്നിരിക്കുന്നതായി തോന്നുന്നല്ലോ?)

വല്യമ്മായി, ലിങ്കുകള്‍ക്ക്‌ നന്ദി. രണ്ടു ലിങ്കും നോട്ട്‌ ചെയ്തിട്ടുണ്ട്‌. വായിച്ചുനോക്കട്ടെ.(നിലവില്‍ സ്വന്തമായി നെറ്റ്‌ കണക്ഷനില്ല, അതുകൊണ്ട്‌ വെബ്‌ പേജുകള്‍ കോപ്പി ചെയ്തു വീട്ടില്‍ പോയി വായിക്കുകയാണ്‌ ഇപ്പോള്‍ :P )