Monday, October 20, 2008

ആരാപ്പു പൂള നട്ടത് പോലെ .... ( ഗ്രാമ ഫലിതം )

നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും കൊടി കുത്തി വാഴുന്ന കാലം. ജോലിയൊന്നും ഇല്ലാതെ യുവാക്കള്‍ അലഞ്ഞു നടക്കുകയാണ്. കാര്യമായ ജോലി കൂപ്പില്‍ പണിയാണ്. മലയില്‍ പോയി മാസങ്ങള്‍ കഴിഞ്ഞേ തിരിച്ചു വരൂ. അന്ന് വാഹനങ്ങള്‍ നന്നേ കുറവ്. അതുകൊണ്ടു തന്നെ ഡ്രൈവിങ്ങ് അറിയുന്നവര്‍ ഇല്ല . നാട്ടില്‍ ഒരേ ഒരു ഡ്രൈവര്‍ ആരാപ്പു മാത്രമാണ്. അത് കൊണ്ടു മൂപ്പിലാന്‍ മറ്റു ജോലിയൊന്നും ചെയ്യാറുമില്ല. അന്ന് ആരോ ചോദിച്ചു " അല്ല ആരാപൂ നിനക്കു പണിയൊന്നുമില്ല ,എന്നാല്‍ പിന്നെ അൽ‌പ്പം പൂള നട്ടുകൂടെ ? ( പൂള യെന്നാൽ കപ്പ യാണു ചിലേടത്തു). ആരാപ്പുവിന്റെ മറുപടി.
“ ഇന്നു നട്ടാൽ നാളെ മുളക്കൊ എന്നാൽ നടാമായിരുന്നു “
കാത്തിരിക്കാൻ ഒന്നും എനിക്കാവില്ല.

ഇപ്പോഴത്തെ ആരാപ്പുമാർ അതിലും കേമം. ചക്കിങൽ കാരൻ എന്ന ആശാനോട് ഇതേ ചോദ്യം ചോദിച്ചാൽ പറയും “അധ്വാനിച്ചു തിന്നുക ഒരു കഴിവല്ല. “
ജീവിതത്തിൽ ഇതു വരെ ഒരു തൊഴിലും കാര്യമായി ഇയാൾ ചെയ്തിട്ടില്ല.
പിന്നെ പിന്നെ അതൊരു പ്രയോഗമായി നാട്ടിൽ. ആരാപ്പു പൂള നട്ടില്ലെങ്കിലും ജനം പറയാൻ തുടങി
ആരാപ്പു പൂള നട്ട പോലെ . ഇതെ പോലെ നാട്ടിനു സമീപത്തുള്ള മുക്കം പ്രദേശത്തു മറ്റൊരു ഡ്രൈവർ ഉണ്ടായിരുന്നു. ഉണ്ണീരി കുട്ടി. അന്നു മുക്കത്തു ഒരു ജീപ്പ് മാത്രമെ ഉള്ളു. ഹാജിയാർക്ക് അതു ചീപ്പാണു. ഒരിക്കൽ ഹാജിയാരും ഉണ്ണീരികുട്ടിയും മലയിൽ പോവുമ്പോൾ ജീപ്പിന്നുള്ളിൽ നിന്നും ഒരു ശബ്ദം
“ എന്താ ഉണ്ണീര്യെ ഒരു ഒച്ച. ? “
ഉണ്ണീരി “ ഹാജ്യാരാപ്പിളെ അതു ഗീറു മാറ്റിയതു കൊണ്ടാ..”
പിന്നെ ഒരു കാര്യം “ ജ് ഇന്നോടു ചോദിക്കാതെ ഗീറും മറ്റും മാറ്റണ്ട ട്ടോ , പെരുത്തു കായിന്റെ ചെലവുള്ള പണിയാ ഇതു ? “
ഒരു പാടു ഫലിതങ്ങൾ പറഞ്ഞു പോയ ഇത്തരം ആളുകൾ ഇനിയുമുണ്ടു ഈ ഗ്രാമത്തിൽ ധാരാളം.
ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന കഥകൾ. കഥാപാത്രങ്ങൾ വിടവാങ്ങിയെങ്കിലും കഥകൾ ബാക്കി നിൽക്കുന്നു ഈ ഗ്രാമത്തിന്റെ ചുണ്ടുകളിൽ. ദാരിദ്ര്യം കാർന്നു തിന്ന ജീവിതങ്ങൾ അല്പ കാലത്തേക്കാണെങ്കിലും ഒരു പാടു നർമങ്ങൾ മനസ്സിൽ കൊണ്ടു നടന്നവരായിരുന്നു. നിഷ്ക്കളങ്ക ജീവിതത്തിന്റെ മറ്റൊരു കാണാപ്പുറം തേടി നടക്കാൻ ബഹു രസമാണ്. ജീവിതം ഇന്നു ഇത്തരത്തിൽ വല്ല നർമങ്ങളും ബാക്കി വെക്കുന്നുണ്ടോ ?.

4 comments:

ഫറു... said...

ഗ്രാമ ഫലിതങ്ങൾ വായിക്കാൻ അടിപൊളി.

ഫറു... said...
This comment has been removed by the author.
faisal said...

പൊറ്റശ്ശേരിയില്‍ ഒക്കെ
“ കോപ്പുണ്ണി പൂള നട്ടത് പോലെ “

എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചെമ്പക്കോട്ടുമ്മല്‍ കണ്ണെത്താ ദൂരം പൂള നട്ട് ഒരു ഭാഗത്ത് നിന്ന് നട്ട് അപ്പുറം എത്തുമ്പേഴേക്കും ഒരു ഭാഗത്ത് നിന്ന് എലിയും ആളുകള്‍ മോഷ്ടിച്ചും പ്രസ്സ്തുത വ്യക്തിക്ക് ആ പൂള കൊണ്ട് യാതൊരു ഗുണവും ഉണ്ടാവാറില്ല എന്ന് ആളുകള്‍ പറയുന്നു.

ഗ്രാമ ഫലിതം നന്നാവുന്നു

എസ്.എസ്.സി said...

ആ ഗിയറ് മാറ്റിയ തമാശ “ക്ഷ” പിടിചു :)