Wednesday, August 31, 2011

സമയം നോക്കി കല്ലുകള്‍ ...

ഓ . അന്ത കാലത്തേ പെരുന്നാള്‍ .... കുട്ടികാലത്ത് നാട്ടിന്‍പുറത്തെ പെരുന്നാള്‍ ആഘോഷം അത് ഇനി തിരിച്ചു കിട്ടില്ല . മകര മാസത്തില്‍ മരം കോച്ചുന്ന തണുപ്പും ഇരുവഴിഞ്ഞി പുഴയുടെ മീതെ പുതപ്പിട്ട പോലെ കോട മഞ്ഞും. സുബഹി ബാങ്ക് വിളിക്കുനതിനു മുമ്പ് ഉമ്മ വിളിച്ചുണര്‍ത്തും . കടുകെണ്ണ മേലാകെ തേച്ചു പിടിപ്പിചു പുഴയില്‍ പോയി ഒരു മുങ്ങി കുളി ..ഹാ ഹ . എന്താ തണുപ്പ് .പല്ലുകള്‍ കൂട്ടിയിടിച്ചു ... കാലം മാറി അത്തരത്തില്‍ ഒരു പെരുന്നാള്‍ ഇനിയുണ്ടാവില്ല. നോമ്പിനു അന്നൊക്കെ അത്താഴത്തിനു അവസാനം മൈസൂര്‍ പഴം കുഴച്ചു പഞ്ചസാരയും ചേര്‍ത്ത് ഒരു തട്ടല്‍ ഉണ്ട്. അതും പോയി. നോമ്പ് തുറന്നാല്‍ അങ്ങാടിയില്‍ കുശുവിട്ട ബീഡി ?? അങ്ങിനെ എന്തൊക്കെ രീതികള്‍ ? കാലം എല്ലാറ്റിനെയും മാറ്റി മറിക്കുമെന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല. ഒത്യ മംഗലം പള്ളിയുടെ മുറ്റത്ത്‌ പണ്ടൊരു സമയം നോക്കി കല്ലുണ്ടായിരുന്നു. അതിന്റെ നടുവിലായി ഒരു ദ്വാരം .സൂര്യ പ്രകാശം അതില്‍ കടന്നു കഴിഞ്ഞാല്‍ കുട്ടിഹസ്സന്‍ മൊല്ലാക്ക ളുഹുര്‍ ബാങ്ക് വിളിക്കും .
ആ പഴയ പള്ളിയൊക്കെ പൊളിച്ചു മാറ്റി കൂറ്റന്‍ കൊണ്ഗ്രീട്റ്റ് കെട്ടിടം വന്നു. കുട്ടിഹസ്സന്‍ മൊല്ലാക്ക മരിച്ചു . കാനകുന്നന്‍ അബ്ദുള്ള ഖത്തറില്‍ നിന്നും കൊടുത്തയച്ച വലിയ ഘടികാരം ഇപ്പോള്‍ വിശ്വാസികളെ സമയമറിയിച്ചു കൊണ്ടിരിക്കുന്നു. അവരാരും സമയമറിയാന്‍ മാനത്ത് നോക്കാറില്ല. മാസം മാറിയതും കയ്യിലെ മൊബൈല്‍ വിളിച്ചു പറയും .
എന്നാലും പെരുന്നാളിന് മാസം കാണാന്‍ നോക്കണം എന്നിട്ട് കാണണം . ആരോ കണ്ടു എന്ന് പറഞ്ഞാലും ഖാലി ഉറപ്പിക്കണം . ഇ കെ വിഭാഗം കണ്ടാല്‍ ...എപി വിഭാഗം മുജാഹിദ് കണ്ടാല്‍ ജമാതിനു പറ്റിലാ. ഹോ ..എന്തൊരു കഥയാ നമ്മുടെ കാല നിര്‍ണയം . കാലമാണ് ശക്ഷി മനുഷ്യര്‍ നഷ്ടത്തില്‍ തന്നെയാണ് .....

4 comments:

Unknown said...

മുക്രി അസൈനക്ക കുറെ കാലം ഒതയമംഗലം ജുമാത് പള്ളിയില്‍ വെള്ളം കോരി ജീവിതം ജീവിച്ചു തീര്‍ത്തു . ബാക്കിയായത് ക്ഷയ രോഗം . ആഴമുള്ള കിണറില്‍ നിന്നും വെള്ളം കോരി മരപ്പാത്തിയില്‍ ഒഴിക്കും അത് ചെന്ന് ഹൌളില്‍ വീഴും . എന്തൊക്കെ മാറി . ?

lulu said...

i love the stories from ur memories....:)

shahir chennamangallur said...

ഹ്മ്മ്....കൊള്ളാം നോസ്റ്റാള്‍ജിക് .
ഞങ്ങളൊക്കെ പെരുന്നാള്‍ ഇപ്പോളും ആഘോഷിക്കുന്നുണ്ട് നജീബ്ക്ക. പാട്ടും, കമ്പവലിയും ഒക്കെയായി ഗ്രാമത്തിന്റെ ഉല്‍സവമായി തന്നെ പെരുന്നാള്‍ ആഘൊഷിക്കുന്നു. ഓരോ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങളുടെ പ്രത്യേകതയായിരിക്കാം അല്ലെ.
പിന്നെ ഒരു തിരുത്ത്: ജമാഅത്തിന് പ്രത്യേകമായി ഒരു പെരുന്നാള്‍ ഖാദിയൊന്നും ഇല്ല. പൊതുവായ ആഘോഷങ്ങളുടെ കൂടെ കൂടും, അത്ര തന്നെ. അത് പലപ്പോഴും കോഴിക്കോട് ഖാദിമാരുടെ തീരുമാനത്തിനൊത്തായിരിക്കും അതതു പ്രദേശത്തുകാര്‍ തീരുമാനിക്കുന്നത് എന്ന് മാത്രം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല ഓര്‍മ്മകള്‍
എന്നാലും ഈ 'കുശുവിട്ട ബീഡി ' എന്താണെന്ന് പുടികിട്ടീല!