ഒരു പിടിയാനാക്കൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു എട്ടു വയസ്സുകാരന് കോഴിക്കോടിനടുത്ത പെരുമന്ന ഭാഗത്ത് നിന്നും പുറപെട്ടു ഗ്രാമത്തിലെത്തുന്നു. ആനക്കാരന് ആ കൊച്ചു കുട്ടിയെ കാനകുന്നന്‍ മുഹമ്മദ് കാക്കയെ ഏല്‍പ്പിക്കുന്നു. അവനറിയില്ല തന്റെ ഊരും പേരും . അല്ലെങ്കില്‍ അവന് ആരോടും ഒന്നും പറഞ്ഞില്ല . കാനകുന്നന്‍ മൊഹമ്മദ് അവനെ ഉമ്മര്‍ എന്ന് വിളിച്ചു . അവന് ആ വിളി കേട്ട് വളര്‍ന്നു . ഒരു കടങ്കഥയിലെ നായകനെ പോലെ . മൃഗയിലെ മമൂട്ടിയെ പോലെ . ഞാനും കുട്ടി കാലത്ത് കാനകുന്നന്‍ മുഹമ്മദ് കാക്കക്കൊപ്പം നായാട്ടിനു പോകുന്ന ഉമ്മരാകയെ കണ്ടിട്ടുണ്ട് . ഞങ്ങളുടെ അയാള്‍ പക്കത് അയാള്‍ വളര്‍ന്നു വലുതായി പിന്നെ കൊയ്യപുരതുകാര്‍ നല്കിയ പത്ത് സെന്ററില്‍ വീട് വെച്ച് , പെണ്ണ് കെട്ടി കുട്ടികളായി . ഒരു കുടി കിടപ്പിന്റെ കഥ .
നമ്മുടെ ജീവിതം കുടികിടപ്പിന്റെയും കുടിയിരക്കത്തിന്റെയും ഇത്തരം മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാനല്ലോ ?
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉമ്മറിന് ജനിച്ച നാടിനെ കുറിച്ചോ വീടിനോ കുറിച്ചോ ഓര്മ വന്നില്ല . പിന്നെ ഓര്‍മകളില്‍ പോലും അത്തരം ഒരു ചിന്ത ഉണര്‍ന്നില്ല .
കൊയ്യപുറത്തു കുഞ്ഞഹമദ ഹാജിയുടെ മക്കള്‍ മുഹമ്മദ് ഹാജി ഉസ്സന്‍കുട്ടി എന്നിവര്‍ക്കൊപ്പം അയാള്‍ നായാടിനു പോയി . നായ്ക്കളെ പരിശീലിപ്പിച്ചു . ഇരുവഞ്ഞി പുഴയില്‍ ചൂണ്ടല്‍ ഇട്ടു മീന്‍ പിടിച്ചും അയാള്‍ ജീവിച്ചു പോന്നു. അധികമൊന്നും സംസാരിക്കാന്‍ അയാള്‍ മിനക്കെട്ടില്ല . അധികവും ഏകാന്തന് . ഇരുവഴിഞ്ഞിയിലെ കൊചോളങ്ങള്‍ അയാളോട് സ്വകാര്യങ്ങള്‍ പറഞ്ഞു . അയാള്‍ തന്റെ ദുഃഖങ്ങള്‍ ഇരുവഴിഞ്ഞിയുടെ ആഴങ്ങളില്‍ മുക്കി കളഞ്ഞു .നാടില്ലാത്ത നാട്ടുകാരനായി
കുഞ്ഞഹമാദ് ഹാജിയുടെ പേരകുട്ടിയും ഉമ്മരാക്കയുടെ കൂടെ മീന്‍ പിടിക്കാനും നായട്ടിനും പോകാന്‍ തുടങ്ങി . അപ്പോഴേക്കും ഉമ്മരാക്ക നാടിന്റെ മകനായി മാറി കഴിഞ്ഞിരുന്നു.
ഉമ്മറിന്റെ ജീവിത കഥ പിന്നീട് വഴി മാറുകയാണ് . ഒരിക്കല്‍ ഉസ്സന്‍ കുട്ടിയുടെ മകന് അനീസിനോപ്പം മീന്‍ പിടിക്കാന്‍ ഇരുവഴിഞ്ഞിയും ചാലിയാറും താണ്ടി രാത്രികള്‍ കഴിച്ചു കൂട്ടുന്ന കാലം . ഒരു ദിവസം ഉമ്മര്‍ക്ക അനീസിനോട് പറഞ്ഞു അനീസേ ഈ പുഴക്കടവും ഈ തോടും ഒക്കെ എന്റെ ഓര്‍മയില്‍ തികട്ടി വരുന്നു. അതെ അത് ഉമ്മര്‍ എന്നാ എട്ടു വയസ്സ് കാരന്റെ ഓര്‍മകളിലെ മിന്നലാടമായിരുന്നു . എവിടോക്കയോ എന്തക്കൊയോ മറന്നത് ഓര്‍മയായി തിരിച്ചു വരുന്ന പോലെ . പിറ്റേ ദിവസവും അവര്‍ അത് വഴി തന്നെ മീന്‍ പിടിക്കാന്‍ പോയി .
കടവില്‍ വലയിട്ടു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നു അവരെ വിലക്കി " പുറത്തുള്ളവര്‍ ഇവിടെ വന്നു മീന്‍ പിടിക്കാന്‍ പാടില്ല "
" പുറമല്ല അകതുള്ളവന്‍ തന്നെയാണ് " ഉമ്മര്‍ക്ക അങ്ങിനെയാണ് പെട്ടെന്ന് പ്രതികരിച്ചത് . " ഇവനാര് അകതുള്ളവന്‍ എന്ന് പറയാന്‍ "
അനീസ് പെട്ടെന്ന് അയാളോട് ഒരു സംശയം ചോദിച്ചു ? ഇവിടെ നിന്നും പണ്ടെന്നോ ഒരു കുട്ടി കാണാതെ പോയിട്ടുണ്ടോ ? അതാ ആ കാണുന്ന വീടിലെ മൂത്ത കുട്ടി " അനീസുവിനു മനസ്സില്‍ കൂടുതല്‍ സംശയങ്ങള്‍ പെരുകി വന്നു.
അങ്ങിനെ അവര്‍ ആ വീട്ടിലെ ഒരാളെ വിളിപ്പിച്ചു . ആ വന്ന ആള് വിളിച്ചു പറഞ്ഞു " ഇത് ഞങ്ങളുടെ പൊയ്പോയ ജ്യേഷ്ടന് തന്നെ "
അവര്‍ രണ്ടു പേരും കാഴ്ചയിലും നല്ല സാമ്യം . " അനീസ് അന്വേഷണങ്ങള്‍ തുടര്‍ന്നു.
ഉമ്മര്‍ക്കയുടെ കുടുംബം അറിയപ്പെടുന്ന ഒരു ഹിന്ദു കുടുംബമാണ് . രണ്ടനുജന്മാര് ഒരനുജതി ജീവിച്ചിരിക്കുന്നു.
ഇപ്പോള്‍ നമ്മുടെ ഉമ്മരാക്ക മരിച്ചിട്ട് രണ്ടു വര്‍ഷം തികയുന്നു. കഥകള്‍ ഇനിയും അവസാനിച്ചിട്ടില്ല . തലമുറകളിലൂടെ ഈ കഥകള്‍ പുനര്‍ജനിച്ചു കൊണ്ടിരിക്കുന്നു.
കോടതി വിധി ഉമ്മറിന്റെ മക്കള്‍ക്കും അച്ഛന്റെ കുടുംബ സ്വത്തു ലഭിക്കാനുള്ളതാണ് . ഏറെ പ്രതീക്ഷയിലാണ് ആ സാധു കുടുംബം ഇപ്പോള്‍ .
ഒരാനക്ക് പിന്നാലെ നാട് വിട്ടു പോന്ന ഒരു പയ്യന്റെ സ്തോബജനകമായ ജീവിത കഥ ഒരു സിനിമ പോലെ ഇവിടെ അവസാനിക്കുന്നില്ല ........
0000000000000
ഞാന്‍ ഇന്ന് രാവിലെ ബാങ്കില്‍ വെച്ച് ബിസ്മി ഹംസയെ കണ്ടു . ഒരു ബാല്യ കാല സുഹൃത്ത് . പണ്ടുകാലത്ത് ഗ്രാമത്തില്‍ നിന്ന് നാല് നാഴിക അകലെയുള്ള മുക്കത്തേക്ക് ഞങ്ങള്‍ ചെന്നമാങ്ങള്ളൂരില്‍ നിന്നും ചെമ്മണ് പാത താണ്ടി നടക്കും . മിക്ക ഞായരാഴ്ച്ചകളിലും -ഒന്നുകില്‍ സിനിമ കാണാന്‍ അല്ലെങ്കില്‍ ആഴ്ച ചന്തയില്‍ പോയി ഐസ് വാങ്ങാന്‍ . പിന്നെ മുക്കത്തെ പ്രസിദ്ധ ബിസ്മി ഹോട്ടല്‍ . ആദ്യ മൊക്കെ ഹംസ ഹോട്ടലില്‍ സപ്പ്ലയാര്‍ ആയി നിറഞ്ഞു നിന്നിരുന്നു. പിന്നെ ബാപ്പക്ക് സുഖമില്ലാതെ വരുമ്പോള്‍ ഹംസ ആ വലിയ കസേരയില്‍ കയറി ഇരിക്കും . ഉയര്‍ന്ന ഇരിപ്പിടത്തില്‍ ഹംസ ഞെളിഞ്ഞിര്‍ക്കും . ഞങ്ങള്‍ നാടിന്പുറത്തു കാരെ ഹംസ തെല്ലു അവക്ഞ്ഞയോടെ നോക്കി കാണും . പിന്നെ മെല്ലെ മെല്ലെ ഞങ്ങള്‍ കൂട്ടുകാരായി . പുഴ മാട്ടിലെ രാത്രി കാലങ്ങളിലെ വയള് പരമ്പര . അന്ന് ഞങ്ങള്‍ പല സ്ഥലത്ത് വെച്ചും ഹംസയെ കണ്ടു മുട്ടും ....
രണ്ടു മൂന്ന് പതിറ്റാണ്ടുകള്‍ കടന്നു പോയി ...
ഹംസ ഇപ്പോള്‍ നല്ല മൂടിലാണ്
" എന്താ ഹംസേ..? വല്ല ദൂധുമായി വന്നതോ....?
ഹംസ പിന്നെ പറയാന്‍ തുടങ്ങി ...
അവന് ദൈവത്തിന്റെ മണവാട്ടികളെ സഹായിച്ചു . അവിടെ നല്ല തിരക്കായിരുന്നു . അവര്‍ക്ക് ഭൂമിയോളം ക്ഷമയുണ്ട് . ഇങ്ങിനെ കാത്തിരുന്നാല്‍ ഇരിപ്പേ ഉണ്ടാകൂ .
ഹേ മിസ്ടര്‍ ജോയ്...??
കുഞ്ഞാടുകളെ നീ ശ്രദ്ധിക്കൂ ....
അവന് എന്റെ നേരെ തിരിഞ്ഞു പഴയ കഥകള്‍ അയവിറക്കി ...
പണ്ട് ബാങ്കില്‍ നിന്നും ചെണ്ട മുട്ടി ആള് വന്നതും കോടതി വീട് ജപ്തി ചെയ്യാന്‍ വിധിച്ചതും ....
ഒന്നും മറന്നിട്ടില്ല ....
നീ എന്തിനാ വന്നത് .? ..
( ഞാന്‍ കുടിച്ച വകയില്‍ കടമില്ല എന്ന് പറയാന്‍ വന്നതാ.......... )
അതായത് കുടി കടം കൊടുക്കാന്‍ .... പുതിയ കടം വാങ്ങി കുടിക്കാന്‍
" നീ ജനങ്ങള്‍ക്ക് ഒരു ശല്യമാണ് ...പഹയാ ? പബ്ലിക് നൂയിസന്‍സ് ...
ഇന്നലെ പള്ളിയില്‍ സലാത് ചൊല്ലി രണ്ടു മണിക്കൂര്‍ .....ഈ ഹംസ ഉറങ്ങാന്‍ എത്ര ബുദ്ധിമുട്ടി . . എന്റെ പൌരാവകാശം ... അതെന്താ നിനക്ക് പ്രശ്നമല്ലേ ..?
ദാട്സ് ആള്‍സോ പബ്ലിക് നൂയിസന്‍സ് ....യു നോ .
..... പിന്നെയും ഹംസ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.
ബാങ്കില്‍ ആളുകള്‍ക്ക് ഹംസ ഒരു കഥാപാത്രം ... നീണ്ട വരിയില്‍ നില്‍ക്കുന്നവര്‍ക്ക് അവന്റെ സംസാരം കേട്ടാല്‍ ഹരം പിടിക്കും
മുക്കത്തെ ആലിന് ചുവട്ടില്‍ എത്ര എത്ര കഥാ പാത്രങ്ങള്‍ . രാജന് , മുഹമ്മദ് , കുഞ്ഞി മരക്കാര്‍ , കുട്ടി
ഈ ആലിന് ചുവട്ടില്‍ എന്തെല്ലാം ജീവിത നാടകങ്ങള്‍ അരങ്ങേറി .
ജീവിതത്തില്‍ ഒന്നും ആയി തീരാത്ത ഹംസ .... പഴയ സിനിമ ഗാനങ്ങള്‍ പാടി കേള്‍പ്പിച്ചു
അവന് നടന്നു പോകുമ്പോള്‍ മനസ്സില്‍ എവിടേയോ ഒരു ദുഖത്തിന്റെ പൂ വിരിയുകയായിരുന്നു.
കടലേ ...നീല ക്കടലെ
· · Share
1 comment:
ithe kurichu abhipraayam kelkkan aagrahikkunnu
Post a Comment