എന്റെ ഈ കൊച്ചു ഗ്രാമം ഒരു ഭാഗം ഇരുവഴിഞ്ഞി പുഴ കെട്ടി പിടിച്ചിരിക്കുന്നു . അതിനുമപ്പുറം മൈസൂര്‍ മല . ഒരു നൂറ്റാ ണ്ട് മുമ്പ് ഇവിടെ ആദിമ വര്‍ഗം ആരായിരുന്നു ? കുശവന്മാരും ചക്കില്‍ എണ്ണ ആട്ടുന്നവരും കുറച്ചു നമ്പൂതിരി മാരും നായന്മാരും ജീവിചു കടന്നു പോയതായി കാണാം ചേന്നമംഗല്ലൂര്‍. മുസ്ലിംകള്‍ മിക്കവാറും അയല്‍ പ്രദേശമായ ചെറുവാടി , കൊടിയത്തൂര്‍ , പാഴൂര്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറ്റം നടത്തിയവരായിട്ടാണ് കാണുന്നത്. കൊടിയത്തൂരില്‍ നിന്നും വന്നവരാണ് ബ്രിട്ടീഷ് ഭരണ കാലത്ത് അധികാരി സ്ഥാനം കൊണ്ട് നടന്നത് . കുട്ടിഹസന്‍ അധികാരി . ആ കാലത്ത് തന്നെ മുക്കത്ത് നിന്നും കോയകുട്ടി ഹാജി , മമ്മദ് ഹാജിയെ പോലെ സമ്പന്നര്‍ ഇവിടെ കുറെ ഭൂമി സ്വന്തമാക്കിയിരുന്നു .
ചേന്നമംഗല്ലൂര്‍ എന്ന് നാടിനു പേര് വരാന്‍ കാരണം ചേന്നന്‍ എന്നാ കീഴ് ജാതിക്കാരന്‍ ഇവിടെ വന്നു പെണ്ണ് കേട്ടിയതാനെന്നും അത് കൊണ്ട് ചെന്നാന്‍ മംഗലം കഴിച്ച സ്ഥലം ചേന്നമംഗല്ലൂര്‍ ആയി മാറി എന്നും പറയപ്പെടുന്നു. കണക്കന്മാരും അവരുടെ വിശ്വാസാചാരങ്ങള്‍ വഴി ഈ ഊരിനു പ്രത്യേക അവകാശ വാദങ്ങള്‍ ഉന്നയിച്ചു പോരുന്നുണ്ട്. വഴി തെറ്റി നടന്ന അവരുടെ ഒരു കാരണവര്‍ക്ക് ആരോ വീട് വെക്കാന്‍ ഈ ഊര് കാണിച്ചു കൊടുത്തു എന്ന ഐതിഹ്യങ്ങളും കഴക കഥകളും നമുക്ക് കേള്‍ക്കാം . കണക്കു പറമ്പ് എന്ന് ഒരു സ്ഥലത്തിന് പേര് വന്നതും അങ്ങിനെ തന്നെ . കുന്നിന്‍ മുകളില്‍ അവര്‍ക്ക് പ്രത്യേക ബലി കര്‍മങ്ങള്‍ നടത്താനുള്ള ഒരു കാവുണ്ടായിരുന്നു. അത് സംരക്ഷിച്ചു നിര്‍ത്താന്‍ അവര്‍ക്കായില്ല . ഇന്ന് അവിടെ ഒരു ഹൈ സ്കൂള്‍ സ്ഥിതിചെയ്യുന്നു. ആരാണ് ഈ ഊരിലെ ആദിമ വിഭാഗം എന്ന കാര്യത്തില്‍ കൃത്യമായ രേഖകള്‍ ഒന്നും കാണുന്നില്ല . ചെരുവാടിയുടെയോ പാഴൂര്‍ എന്ന ദേശത്തിന്റെയോ പാരമ്പര്യ പഴമ അവകാശപെടാന്‍ ഈ നാടിനു കഴില്ല .
അന്നത്തെ ഗ്രാമ വാസികളുടെ വിനോദങ്ങള്‍ കാളപൂട്ട് മത്സരവും , പാഞ്ഞായിയും പുലിയും കളിക്കലായിരുന്നു. പിന്നെ നായട്ടിനും പേര് കേട്ട ദേശം .
ചെസ്സ് കളി പോലെ തന്നെയാണു പണ്ടത്തെ ഇട്ടരശിയും. മറ്റു പണിയുന്നുമില്ലെങ്കില്‍ ചെറുപ്പക്കാര്‍ ഈച്ചക്കു ബീടി വെച്ചു കളിക്കുന്ന ഒരു ഏര്‍പ്പാടുണ്ടു. രണ്ടുപേര്‍ രണ്ടു ബീഡി വെക്കും ആരുടെ ബീടിയിലാണോ ആദ്യം ഈച്ച വന്നിരിക്കുന്നതു അവനു മറ്റവന്റെ ബീഡി സ്വന്തം. സാധു ബീഡി ? അതിനു വേണ്ടി ചിലര്‍ ചെയ്യുന്ന പണി . ഛെ !
ഇട്ടരശി കളിക്കാരുടെ ചുറ്റും തൈരു പറയുന്ന ഒരു കൂട്ടര്‍ എപ്പോഴുമുണ്ടാവും.അവരും ചിലപ്പോള്‍ കളിക്കാരേക്കാള്‍ ആവേശത്തിലായിരിക്കും. മുമ്പത്തെ നമ്മുടെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഉണ്ണിമോയിന്‍ സാഹിബിനെ കേട്ടിട്ടില്ലെ ? സുല്‍ത്താന്‍ , ഇരുവഴിഞിയില്‍ ജലസമാധിയടഞ ബീ പി മൊഇദീന്റെ പിതാവ് നല്ല ഒരു കളി കമ്പക്കാരനായിരുന്നു. മുക്കത്തെ പഴയ ഒരു പീടിക മച്ചിയില്‍ ഇരുന്നു കളിച്ചു കൊണ്ടിരിക്കുന്നത് മുക്കം ചന്തയില്‍ പോകുമ്പോല്‍ കുട്ടിക്കാലതു ഒരു പതിവു കാഴ്ചയായിരുന്നു. ആരെയെങ്കിലും കളിക്കാന്‍ വിളിചു വരുത്തും
സുല്‍ത്താന്‍ ജയിച്ചാല്‍ അടിയനു കുശാലായിരുക്കും ചായയും കടിയും ചിലപ്പോല്‍ എന്തെങ്കിലും കൈമടക്കും. എന്നാല്‍ മൂപ്പരെ തോല്പ്പിച്ചാല്‍ അവിടെ നിന്നും ഒരു ആട്ടായിരിക്കും. " പോ , നായിന്റെ മോനെ , ബലാലെ...വായിലിരിക്കുന തെറി മുഴുവന്‍ കേള്‍ക്കേണ്ടി വരും.
ഞങ്ങളുടെ ഗ്രാമത്തിലെ പഴയ ഇട്ടരശി കളിക്കാരില്‍ പലരും മരിച്ചു പോയി. എ.എം.സി ചെറിയമുഹമ്മദ്, ചന്ദ്രന്റെ അചന്‍ വൈദ്യര്‍, എവരസ്റ്റ് മമ്മദ് കുട്ടി അങിനെ പലരും. എല്ലാരും വഫാത്തായി. എങ്കിലും ഓര്‍ത്തോത്ത് ചിരിക്കാന്‍ കുറെ വാക്മയ ചിത്രങ്ങള്‍ ഇവിടെ ബാക്കി വെച്ചു പോയി.
തൊട്ടടുത്തു തന്നെയായിരുന്നു കോപ്പുണ്ണിയുടെ തുന്നല്‍ക്കട . ഗ്രാമത്തിലെ ആദ്യകാല തുന്നല്‍ക്കാരന്‍. മൂക്കിന്റെ അറ്റത്തു ഒരു കണ്ണട എപ്പോശും റ്റൂങ്ങികിടക്കുന്നുണ്ടാവും. സൂചിയില്‍ നൂല്‍ നൂല്‍ക്കലും മറ്റും ഒന്നു കാണേന്റതു തന്നെ. പെരുന്നാളിന്ന് ചിലപ്പോല്‍ ഒരു പുതിയ കുപ്പായം കിട്ടിയ സന്തോഷതില്‍ തലേന്നു വളരെ വൈകിയാണെങ്കിലും പിള്ളെരായ ഞങ്ങള്‍ കാത്തിരിക്കും. ശീല വെട്ടുന്നതും പിന്നെ കൈ രൂപം പ്രാപിക്കുന്നതും പിന്നെ അതൊന്നു ഇട്ടു നോക്കാന്‍ പറയുന്നതും...അന്നൊക്കെ ഒരു പുതിയ കുപ്പായ കിട്ടുക എന്നതു സന്തോഷത്തിനു അതിരുകളില്ലല്ലോ..
കോപ്പുണ്ണിയുടെ മകള്‍ കമല നന്നായി പാടുമായിരുന്നു. " മാനസ മൈനേവരൂ...മധുരം നുള്ളി തരൂ.......
ഇത് പോലെ എത്ര കഥകള്‍ നമ്മുടെ ഈ ഗ്രാമത്തില്‍ കഴിഞ്ഞു പോയി. ആരെങ്കിലും അവരെ ഒക്കെ ഓര്‍ത്തു വെക്കുന്നുന്ടോ ?

1 comment:
ഗൃഹാതുരത ഉണര്‍ത്തുന്ന വളരെ മനോഹരമായ ലേഖനം. നന്ദി. എല്ലാ ആശംസകളും നേരുന്നു.
Post a Comment