Thursday, May 30, 2013

: ഇവിടെ കാറ്റിനു സുഗന്ധം ......

രജത് പുരയിൽ മഴക്കാലം തുടങ്ങി . ഇടുങ്ങിയ തെരുവുകളിൽ മത്സ്യ കച്ചവടം നടത്തിയിരുന്നവർ പീടിക മുറിയിലേക്ക് പിന് വലിഞ്ഞു . ദിവസങ്ങൾക്ക് ശേഷം മാർക്കറ്റിലേക്കെത്തുന്ന കടല മത്സ്യം ഇനി  ചീഞ്ഞളിയാനോന്നും ബാക്കിയില്ല . രജത് പുരയിൽ മത്സ്യത്തിന്റെയും അരവുഷലകളിൽ നിന്നും രൂക്ഷ ഗന്ദ്ധം നിറഞ്ഞു നിന്നു . തെരുവ് അവസാനിക്കുന്ന ഭാഗത്ത്  റോഡരികിൽ ഒരു മുല്ല മരം പൂമൊട്ടുകൾ നിറഞ്ഞിരിക്കുന്നു . അവിടെ മുല്ല മണം ആസ്വദിച്ചു കൊണ്ട് പലരും പതുക്കെ നടന്നു നീങ്ങുന്നു . എല്ലാ വര്ഷവും ഇതേ സമയത്ത് തന്നെയാണ് മുല്ല പൂക്കുന്നത് . കാറ്റിൽ ഉതിര്ന്നു വീണ പൂമൊട്ടുകൾ തെരുവിൽ നിറഞ്ഞു കിടക്കുന്നു . സുഗന്ത്തം എന്താണന്നു രജത് പുരയിലെ ആളുകള് മനസ്സിലാകുന്നത്‌ ഇവിടെയെത്തുമ്പോഴാണ്‌ .
     ' ക്യാ ഖുഷ്ബു  ഹെ യാര് .
അതീഖ്‌രഹിമാന്റെ വീട്ടു മുറ്റത്തെ മുല്ല നാട്ടുകാരുടെ  പ്രശംസ പിടിച്ചു പറ്റുന്നു.
    എന്റെ നാട്ടിലും ഉണ്ട് അങ്ങാടി അങ്ങാടി തുടങ്ങുന്ന ഭാഗത്ത്‌ ഇത്തരത്തിൽ ഒരു മുല്ല . ഗ്രാമ വാസികളെ സുഗന്ധം ആസ്വദിപ്പിച്ചു കൊണ്ട് നിറയെ മൊട്ടിട്ടു പൂവായി വിടരാൻ കാത്തിരിക്കുന്നു .

   :  ഇവിടെ കാറ്റിനു സുഗന്ധം ......
മരിച്ചു പോയ ഫസലുരഹിമാൻ വെച്ച് പിടിപ്പിച്ച മുല്ല .
`

1 comment:

Unknown said...

n`o cmmo`e`nts ` w```hy` ???~`