Monday, June 2, 2008

റയിൽ‌പ്പാളവും കടന്നുവന്ന പെൺകുട്ടി

ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിലാണു ആലിക്കുട്ടി വളപട്ടണത്തിന്നടുത്തുള്ള ഒരു യു.പി. സ്കൂളില്‍ അധ്യാപകനാകുന്നതു. ആലികുട്ടിക്കു വയസ്സ് പത്തൊന്‍മ്പതു മാത്രം. മീശ കിളിര്‍ത്തു വരുന്നതേയുള്ളു. അല്പം കൂടി പ്രായം തോന്നിപ്പിക്കാന്‍ കത്തിച്ചു കഴിഞ തീപ്പെട്ടി കമ്പു കൊണ്ട് മീശ വരച്ചു. ഒരു പാടു സമയം കണ്ണാടിക്കു മുമ്പില്‍ ചിലവഴിച്ചു. എന്നും രാവിലെ പത്തു മണിയോടടുത്ത് വളപട്ടണത്തെ റെയില്‍പാളം മുറിച്ചു കടന്നു പ്ലൈവുഡ് ഫാക്റ്ററിയുടെ മതിലും ചേര്‍ന്നുള്ള വഴിയിലൂടെ ആലിക്കുട്ടി ക്രിത്യ സമയത്തു സ്കൂളില്‍ എത്തും. റയില്‍ പാളം മുറിച്ചു കടന്നു പോകുന്നവരില്‍ കമ്പനി ജോലിക്കാരും സ്കൂള്‍ കുട്ടികളും കാണും.
വളപട്ടണം ഹൈസ്കൂള്‍ കഴിഞുള്ള വളവില്‍ അബ്ദുല്ലാഹാജിയുടെ ഒരു പഴയ കേട്ടിടത്ത്തിലാണ് ആലിക്കുട്ടി തമസിക്കുന്നതു. കൂടെ കാസര്‍കോട്ടു കാരന്‍ കാസിമിച്ചയും തെക്കുനിന്നും വന്ന ഒരു തോമസും . കാസിമിച്ച ഒരു പ്രത്യേക പ്രക്രതക്കാരനാണു. പരോപകരിയെന്നു വെച്ചാല്‍ അങേയറ്റം പരോപകാരി. സ്നേഹിച്ചാല്‍ നക്കി കൊല്ലുന്നവന്‍. ആലികുട്ടിക്കു കാസിമിച്ചയുടെ ഉറ്റ സ്നേഹിതനാവാന്‍ കൂടുതല്‍ നാള്‍ വേണ്ടി വന്നില്ല. വൈകുന്നേരം ഒഴിവുള്ളപ്പോല്‍ അവര്‍ വളപട്ടണം പുഴക്കരയില്‍ കൂട്ടിയിട്ട മരത്തടികളില്‍ ഇരുന്നു ജീവിത സ്വപ്നങല്‍ നെയ്തു കൂട്ടി. കണ്ണൂരില്‍ പോയി സിനിമ കണ്ടു.
കാസിമിച്ചയാണു ഒരിക്കല്‍ റയില്‍ പാളത്തില് വെച്ചു എന്നും കണ്ടുമുട്ടാറുള്ള ഒരു പെണ്കുട്ടിയെ കുറിച്ചു ആലികുട്ടിയോടു പറഞതു. കാസിമിച്ച അന്നുവരെ ഒരു പെണ്കുട്ടിയെ കുറിച്ച് ഇത്ര മനോഹരമായി വര്ണിച്ചിട്ടില്ല. കാസിമിച്ചയുടെ ഖല്ബില് അവള് കൂടു കൂട്ടിയെന്നു ഉറപ്പായി.
വളരെ വേഗം കാസിമിച്ച മോഹിച്ച ആ പെണ്കുട്ടിയെ ഒന്നു കാണാന്‍ ആലിക്കുട്ടിക്കും തിടുക്കമായി. അടുത്ത ദിവസം തന്നെ അവര് പരിപാടിയിട്ടു. റയില്‍ പാളത്തിന്നടുത്തുള്ള വായനശ്ശാലയുടെ മുന്പില് അവര്‍ കാത്തു നിന്നു. അവള്‍ വന്നു റയില്‍ പാളം മുറിച്ചു കടന്നു വായനശ്ശാലക്കു മുന്പിലൂടേ.....
ആലിക്കുട്ടിയുടെ കരളും കീറിമുറിച്ചു കൊണ്ടൂ സുഹറയെന്ന ആ പെണ്‍കുട്ടി നടന്നു പോയി.......??
കൊല്ലവർഷം രണ്ടായിരത്തി മൂന്നു വർഷാരംഭം. ദോഹയിൽ വെച്ചു ആലികുട്ടി ഒരു സെയിത്സ് മാനെ പരിചയപെട്ടു. അയാൽ വളപട്ടണത്തുകാരനാണെന്നു അറിഞപ്പോൾ ആലിക്കുട്ടിയുടെ മനസ്സ് കൊല്ലങ്ങള്‍ പിന്നിലേക്ക്‌ ഊളിയിട്ടു പോയി.
കെ.സി യുടെ മകൽ സുഹറയെന്ന ഒരു കുട്ടിയെ വിവാഹം കഴിച്ച കാസിമിച്ചയെ അറിയുമോ ? പ്ലൈവുഡ് കമ്പനിയില്‍ ആയിരുന്നു ജോലി .
ആ ചെറുപ്പക്കാരൻ കുറെ നേരം ഒന്നും സംസാരിച്ചില്ല.
“ നിങൾ കാസിമിച്ചയെ അറിയുമോ ? “
ആലിക്കുട്ടി എല്ലാ പഴയ കാല ഓർമകളും ആ ചെറുപ്പക്കാർന്റെ മുൻപിൽ തുറന്നിട്ടു.
അയാളുടെ കണ്ണുകൽ നിറയുകയായിരുന്നു.
ഞാൻ സുഹറയുടെ കസിൻ ആണു. കാസിമിച്ച ...... മരിച്ചിട്ടു നാലു വർഷമായി.
.................

4 comments:

Unknown said...

ജീവിതാനുഭവങളുടെ നീണ്ട് പട്ടികയിൽ സുഹറയെന്ന പെൺകുട്ടി ഒരു വേദനയായി ഇന്നും ബാക്കി നിൽക്കുന്നു. വിദേശത്തു വെച്ചു ഒരു വളപട്ടണത്തുകാരനെ കണ്ടപ്പൊൽ അയാൾ പറഞതു കാസിം മൂന്നു വർഷം മുൻപു മരിച്ചു പോയി. സുഹറയെയും മൂന്നു പെൺകുട്ടികളെയും ഇവിടെ തനിച്ചാക്കി.....
മറ്റൊരു സ്നേഹിതൻ ശാഹൂൾ വളപട്ടണം ഇപ്പോൾ എവിടെയാണാവോ ????

shahir chennamangallur said...

ഫിനിഷിങ് ഒന്ന് കൂടി touching ആക്കണം എവിടെയോ ഒരു അവ്യക്തത ബാക്കി ആകുന്നു.

OAB/ഒഎബി said...

ഇക്ക തുടറ്ന്നോളൂ...ഫിനിഷിങ്ങ് ഒക്കെ നമുക്ക് പിന്നെ നോക്കാം.

shahir chennamangallur said...

Ippo shari aaayi. nerathe katha poorthiyayirunnilla..
OAB... nalla thudarchakku idakku vilayiruthalukal aavashyamannu.