Sunday, June 8, 2008

മഴയിൽ കുതിർന്ന ഓർമകൽ

മഴക്കാലമായാൽ മനസ്സിനുള്ളിൽ എവിടയൊ ഒരു വിങൽപ്പൊലെ അനുഭവപ്പെടും.


ചാലിയാരിലൂടെ കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തിന്റെ രൌദ്ര ഭാവം ഒരു പേക്കിനാവു പോലെ പിന്തുടരുന്നു. എപ്പോഴും ചിരിച്ചും കളിയായി പ്പോലും ഒരു ചീത്ത വാക്കു ഉരിയാടാത്ത എന്റെ കൂട്ടുകാരൻ ഹുസ്സനെ വളരെ ക്രൂരമായി ഇരുവഴിഞിപുഴ വിഴുങികളഞു. അന്നു മുതൽ ഇരുവഴിഞിയെ ഒരു പേടിയോടെ മാതമേ കാണാറുള്ളൂ.


ഇന്നിതാ വീണ്ടും ഒരു വർഷം....കോരിച്ചൊരിയുന്ന നിലക്കാത്ത മഴ...


മഴയെയും പുഴയേയും സ്നേഹിച്ച ബാല്യകാലത്തിലെക്കു ഊളിയിട്ടു പോകുന്ന ഓർമകളെ തടഞുനിർത്താൻ ആവുന്നില്ല.


പുഴയൊരഗ്രാമമാണു ചേന്നമങല്ലൂർ . കിഴ്ക്കൻ മലകളാണു. ഗ്രാമത്തിന്റെ നല്ലൊരു ഭാഗം വയലുകൽ. ഒരോ മഴക്കാലവും ചേന്നമങല്ലൂർ വെള്ളപ്പൊക്കമില്ലാതെ കടന്നുപൊവില്ല.


പലപ്പോഴും ഗ്രാമം ഒറ്റപ്പെട്ടുപൊവാറുന്റു.


വെള്ളം കയറുന്ന ആദ്യനാളുകളിൾ പുഴമീൻ തോടുവഴി വയലിലേക്കു കയറി വരും. ഇതിനെ ഞങൽ പറയാറുള്ളതു “ഏറ്റീൻ കയറുക “ എന്നാണു. ഗ്രാമീണർക്കു അന്നു ഒരു ഉത്സവം തന്നെയാണു. ചിലപ്പോൽ അതു രാത്രിയായിരിക്കും. അരയിൽ കുറ്റിപാളയും കെട്ടി വെട്ടുകത്തിയുമായി വയലിലൂടെ നാലുഭാഗത്തും ഓടുന്നവർ. പിന്നെ അന്നു കിട്ടിയ മീനിന്റെ


പോരിഷ പറയലാണു മിക്ക ദിവസവും. ചിലർക്കു കിട്ടിപ്പോയ കഥയായിരിക്കും.



വയലിലും പൊയിലിലും തന്റൊടിഞ വാഴ മുറീച്ചിട്ടു ചങാടം പോലെ കെട്ടിയുന്റാക്കും. അതിനു ഞങൽ പറയുക വാഴപ്പാന്റിയെന്നാണു. ഈ പാണ്ടിയിൽ കയറി എല്ലാ വെള്ളം കയറിയ പറമ്പിലൂടെയും ഒരു ജലയാത്ര. ചിലപ്പോൽ വളരെ വൈകിയെത്തുമ്പോൽ ബാപ്പ പുളികമ്പും വെട്ടിവെച്ചു കാത്തിരിക്കുന്നുന്റാവും . ആ അടിയുടെ ചൂട് ഇപ്പോഴും അനുഭവപെടുന്ന പോലെ. വെള്ളം കയറിയിക്കത്തിലാണു ചൂണ്ടയിടാൻ പറ്റിയ സമയം.


അയല്പക്കതെ അബ്ദുവിന്റെ ചൂന്റയിൽ മാത്രം വലിയ മീങ്കൊത്തും. “ അതു ഒന്റെ നസീബാ... ഇക്കാക്ക പറയും. “ എന്നാലും അബ്ദുവിന്ന് തോടൻ കിട്ടിയാൽ വേന്റ. തോടന്മീൻ അബ്ദുവിന്നു പറ്റില്ല. അതെല്ലാം അബ്ദു എനിക്കു തരും.


ചൂന്റയിൽ മീൻ കൊത്താതാവുമ്പോൽ അബ്ദു ചൂന്റയുടെ അറ്റം വെള്ളത്തിലിട്ടു അടിച്ചു കൊന്റു വിളിക്കും .. “ചുള്ളിയും മക്കളും വാ..വാ.... “


അബ്ദുവിന്റെ പെങൾ സൈനുവിന്റെയും ചൂന്റ്യിൽ മീൻ നന്നായി കൊത്തുന്നത് നൊക്കി നിന്നിട്ടുന്റു.


ഇരുവഴിഞിയിലൂടെ കിഴക്കുനിന്നും മലവെള്ളത്തിൽ എന്തെല്ലാമാണു ഒലിച്ചു വരാരുള്ളതു.


തെരപ്പം പൊട്ടി ഒലിച്ചു വരുന്ന മരത്തടികൽ, തേങ അങിനെ പലതും. ഞങൽ കരയിൽ കൌതുകത്തൊടെ ഇതെല്ലാം നൊക്കി നിൽക്കും.


ഏതു കൂലം കുത്തിയൊഴുകുന്ന വെള്ളത്തിലും നീന്താൻ ധൈര്യം കാണിക്കാറുള്ള ഞങലുടെ നാട്ടുകാരൻ ഗഫൂർ ഇപ്പൊൾ ദേഹം മുഴുവൻ തളർന്നു കിടപ്പാണു.


ഇരുവഴിഞിയുടെ പുഴമാടു ( മണൽത്തിട്ട ) നിന്നാണു എസ്.കെ പൊറ്റക്കാറ്റിന്റെ നോവൽ നാടൻപ്രേമം സിനിമയായപ്പോൽ ഷൂട്ടു ചെയ്തത്. എസ്. കെ പൊറ്റക്കാടു ഒരു പാടു ദിവസങൽ


ഇരുവഴിഞിയുടെ വിരുന്നുകാരനായി വരാറുന്റായിരുന്നു. എസ്. കെ മാളുവിനെ കന്റുമുട്ടുന്നതു മുക്കത്തു വെച്ചാണു.


പുഴമാടുകൽ ഇന്നു എവിടെയുമില്ല. വിക്രതമായ ഇരുവഴിഞിയുടെ മുഖം.


കല്ലായി പുഴയും ഇരുവഴിഞിയും ഈ ഒഴുക്കു ഇനിയെത്ര കാലം....?



7 comments:

ഫസല്‍ ബിനാലി.. said...

വര്‍ഷത്തില്‍ കൂലംകുത്തിയൊഴുകുന്ന പുഴയുടെ ആര്‍മാദിപ്പ് പിന്നെ വേനലിലും അടിവാരം കാണുന്ന പരല്‍മീന്‍ പുളയുന്ന തെളിഞ്ഞ കണ്ണുനീര്‍ പോലത്തെ വെള്ളത്തിന്‍റെ ശാന്തമായൊഴുക്ക്....ഇപ്പോള്‍ നാം കാണുന്നത്, കണ്ടുകൊണ്ടിരിക്കുന്നത്...
ഇതൊന്നും സുഖമുള്ള ഓര്‍മ്മകള്‍ മാത്രം ആകാതിരിക്കട്ടെ

shahir chennamangallur said...

ഈ ആഴ്ചയിലെ പ്രബോധനത്തില് ഒരു കൊച്ചു ആര്ട്ടിക്കിള് ഉണ്ട്. സമയം ഉണ്ടെന്കില് ഒന്നു നോക്കൂ.
For me, time is the problem. I cant concentrate on anything because of office works .

Unknown said...

തീർച്ചയായും കാണാം.

Ranjith chemmad / ചെമ്മാടൻ said...

ഓര്‍മ്മയിലൂടൊരു
പുഴയൊഴുക്ക്; കാണാന്‍ യോഗമില്ലെങ്കിലും...

Unknown said...

മഴക്കാലത്തെകുറിച്ച പോസ്റ്റ് രസമായി.
ശാഹിര്‍ ഇതല്ലേ അത്?
ഞാന്‍ വായിച്ചു. നല്ല കുറിപ്പ്.

തറവാടി said...

നജീബ്‌ക്ക,

എഴുത്തിന്‍‌റ്റെ ഒഴുക്ക് അപൂര്‍ണ്ണതക്ക് ക്ഷമ കൊടുക്കാനുള്ള കരുത്ത് നല്‍‌കുന്നു.മുജീബിനെന്നും വലിയമീനിനെ മാത്രമെ കിട്ടൂ മത്സരിക്കാന്‍ അവന്‍‌റ്റെ ചൂണ്ടക്കുമുകളിലായെറിയും കെട്ടിപ്പിണഞ്ഞ നാരുകള്‍ , :)

അക്ഷരത്തെറ്റുകള്‍ :(

OAB/ഒഎബി said...

നാട്ടില്‍ വന്ന് ഭാര്യയുടെ വീട്ടില്‍ വന്നാലുടനെ ഞാന്‍ ചാലിയാറിലെത്തും. ഇപ്പ്രാവശ്യവും പോയി. ഞാന്‍ പുഴയില്‍ ഇറ്ങ്ങി .അവിടെ മണലെടുക്കുന്നവറ് എന്നെ ശ്രദ്ധിച്ച് നോക്കുന്നത് കണ്ടു. ‘ആരെടാ ഈ പുഴ്യില്‍ (ചളിക്കുഴിയില്‍) ഇക്കാലത്തും കുളിക്കാന്‍ വന്ന വിവരമില്ലാത്തവന്‍‘ എന്നവരുടെ മുഖം പറയുന്നുണ്ടായിരുന്നു.
നജീബ്ക്ക നല്ല ഒരു ഓറ്മകള്‍ സമ്മാനിച്ചു. നന്നായി.