Tuesday, June 17, 2008

അവള്‍ വിചാരിക്കുകയായിരുന്നു.....

അവൾ വിചാരിക്കുകയായിരുന്നു
അയാൾ വന്നില്ലായിരുന്നുവെങ്കിൽ
അയാളുടെ മുഖത്തെ കുസ്രിതിച്ചിരി
അവൾ ശ്രദ്ധില്ലായിരുന്നെങ്കിൽ

അവൾ വിചാരിക്കുകയായിരുന്നു
എനിക്കൊരു ആൺ കുഞായിരുന്നു
പിറവി കൊണ്ടതെങ്കിൽ
ഈ വയസ്സുകാലത്തു ഒരു തുണയാവുമായിരുന്നു

അഛന്റെ വാക്കുകൾ കേട്ടു
വീടു വിട്ടു ഇറങാതിരുന്നെങ്കിൽ
അയാളുടെ മയക്കുന്ന വാക്കുകൾ
സത്യമായിരിക്കില്ലെന്നു വിചാരിച്ചിരുന്നെങ്കിൽ

അവസാനം അവൾ കണ്ടെത്തി
അവൾ ഒന്നും വിചാരിച്ചിട്ടു കാര്യമില്ല
എല്ലാ വിചാരങൾക്കും മേലെ
ഒരു തീർപ്പു കൽ‌പ്പിക്കുന്നതു അവനാണല്ലോ .


അവൾ പതുക്കെ വാതിൽ തുറന്നു.
“ ഞാൻ വിചാരിച്ചു നിങൾ പോയിക്കാണുമെന്നു.”
ഇനി പോവാൻ ഒരിടം മാത്രമേ ബാക്കിയുള്ളൂ
ഇനി നീ ഒന്നും വിചാരിക്കേണ്ട നീയും കൂടെ പോരുന്നോ
വിചാരിക്കാൻ ഒന്നും ബാക്കിവെക്കാതെ അവർ പോയി……

**********************************************
നെല്ലുകുത്തു പുരയുടെ ഇറയത്തു
കഴുക്കോലിൽ തൂക്കിയിട്ട കുത്തുപാള
കുത്തുപാളയിൽ ഉമിക്കരി
ഉമിക്കരി കൊണ്ടു പല്ലുതെച്ചു വെളുപ്പിച്ചു

ശർക്കര കൂട്ടി കട്ടൻ കാപ്പികുടിച്ചു
നെല്ലുകുത്തു പുരയുടെ ഇറയത്തു
തിരുകിവെച്ചിരുന്ന കൊടുവാൾ
അയാൾ പാട വരമ്പിലേക്കു
അവൾ ഇറയത്തെ കഴുക്കോലിൽ തൂങിപ്പിടിച്ചു
അയാൾ പാടവരമ്പിലൂടെ പോവുന്നതും നോക്കി നിന്നു.
ഉമ്മറപ്പടിക്കു മീതെ കഴുക്കോലിൽ തൂക്കിയിട്ട
വിത്തിനു വെച്ച വെള്ളരിക്ക ......
------------------------------------------------------

8 comments:

Sapna Anu B.George said...

അവളുടെ നല്ല വിചാരം...പരിചയപ്പെട്ടതില്‍ സന്തോഷം

Joker said...
This comment has been removed by the author.
Joker said...

ചിതലരിച്ച് ,കുംഭ വെയില്‍ കൊണ്ട് ഓലയുടെ നിറം പുകയുടേ നിറമായ ഓര്‍മപ്പുറങ്ങള്‍.

“ ഓര്‍മകളുടേ പുരകെട്ട് കല്യാണങ്ങള്‍...ചുമരില്‍ വരിയിട്ടുപോകുന്ന ‘ഓലയെരുമകള്‍‘ ”

നജീബ്ജി നന്നായിരിക്കുന്നു അവളുടേ വിചാരങ്ങളും മറ്റും..

ഒരു സ്നേഹിതന്‍ said...

ഇനി പോവാന്‍ ഒരിടം മാത്രമേ ബാക്കിയുള്ളൂ
ഇനി നീ ഒന്നും വിചാരിക്കേണ്ട നീയും കൂടെ പോരുന്നോ
വിചാരിക്കാന്‍ ഒന്നും ബാക്കിവെക്കാതെ അവർ പോയി……

അവളുടെ വിചാരങ്ങള്‍ക്ക്‌ നന്മ നേരുന്നു....
ആശംസകള്‍......

siva // ശിവ said...

(നെല്ലുകുത്തു പുരയുടെ ഇറയത്തു
കഴുക്കോലിൽ തൂക്കിയിട്ട കുത്തുപാള
കുത്തുപാളയിൽ ഉമിക്കരി
ഉമിക്കരി കൊണ്ടു പല്ലുതെച്ചു വെളുപ്പിച്ചു)

അമ്മയുടെ നാട്ടില്‍ എന്റെ കുട്ടിക്കാലത്തെ പ്രഭാതങ്ങള്‍ ഇതുപോലെയായിരുന്നു.

മാന്മിഴി.... said...

വിചാരങള്‍....നന്നായിരിക്കുന്നു.....

Unknown said...

ഞാനും ഇത്രമാത്രം വിചാരിച്ചില്ല
നന്ദിയുണ്ട് വളരെയധികം.

സപ്ന അനു, ജൊകർ,സ്നേഹിതാ, ശിവാ,ഷെറികുട്ടി
എല്ലാവർക്കും എന്റെ നന്ദി.

CJ said...

ഹോ....