Friday, June 20, 2008

ഗ്രാമത്തിന്റെ സ്വന്തം ഫലിതങ്ങള്‍

നാട്ടിൻപുറങളിൽ ചിലയാളുകൾ അങ്ങിനയാ -അവര്‍ അവരുടെ ഫലിതം കൊണ്ടു നമ്മുടെയൊക്കെ മനസ്സിൽ കുടിയേറി താമസം ഉറപ്പിച്ചു കളയും.അവരെ ഓർക്കേണ്ട അവസരങൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടായെന്നുവരും.എന്റെ ഗ്രാമം അത്തരം രസികന്മാരായ വ്യക്തികളാൽ സമ്പന്നവുമാണു.ചായമക്കാനിയിൽ ഇരുന്നു വഴിയെ പോവുന്നവരെയൊക്കെ പരാമർശിക്കുന്ന കാര്യത്തിൽ എന്റെ പൂർവ്വീകരായ ആളുകളും ഒട്ടും മോശമല്ല.ആ പരിപാടിയെ നാട്ടുകാർ വിശേഷിപ്പിക്കുക “ പച്ച ഇറച്ചി “ തിന്നുക എന്നാണു.ഇപ്പോഴത്തെ പിള്ളെരും ഒട്ടും മോശമല്ല കെട്ടൊ. ഇങിനെ കണ്ടവന്റെ ഇറച്ചി തിന്നു നടക്കുന്നവന്റെ കാര്യവും മഹാകഷ്ടമായിരിക്കും ചിലപ്പൊൾ. മാംസം തീർന്നു എല്ലും തോലുമായിട്ടുന്റാവും .
ചക്കിങൽ മുഹമ്മദ് എന്ന ആൾ ഒരു ധനികന്റെ മകനായിട്ടു പിറന്നു. അക്കാലത്തു ടെർലിൻ ഷർട്ടുമിട്ടു വിലസി നടന്നിരുന്ന ഗ്രാമത്തിലെ ഏക മനുഷ്യൻ. പുള്ളിക്കാരൻ ഒരു ജൊലി ചെയ്ത ചരിത്രമൊന്നും ഗ്രാമത്തിൽ ആര്ക്കും അറിയില്ല.എല്ലാം വിറ്റുതീർന്നപ്പോൾ ഭാഗ്യം തേടി ഒന്നു ഗൾഫിലോട്ട് പോയി ഭാഗ്യം പരീക്ഷിക്കാമെന്നു തന്നെ തീരുമാനിച്ചു. അതല്ലാതെ നിർവ്വാമില്ലായിരുന്നു. എല്ലാം തീർന്നെങ്കിലും ജീവിതം വളരെ നർമത്തോടെ നേരിടാനുള്ള കഴിവു ചക്കിങൽ കൈവിട്ടിട്ടില്ല. ഒരു മെക്കാനിക്ക് ഹെൽ‌പ്പർ ആയിട്ടാണു ഗൾഫിലേക്കു പുറപ്പെട്ടതു. ദമ്മാമിൽ വരുമ്പോൾ ഞാനും അന്നു അവിടെയുണ്ടു. തേടിപ്പിടിച്ചു ചെന്നു കണ്ടപ്പൊൾ മാൾബ്രൊ സിഗരറ്റും വലിച്ചു ഒരു സിനിമാവാരികയും വയിച്ചിരിക്കുകയാണു റ്റിയാൻ. കണ്ടപ്പൊൾ തന്നെ ഒരു ചിരിയാണു. “പറ്റിച്ചെടൊ…പറ്റിച്ചി ““ രക്ഷയില്ല . ഞാൻ ഇങോട്ടു പുറപ്പെട്ടതറിഞു എന്റെ കഷ്ടകാലവും ഇങൊട്ട് റ്റിക്കറ്റ് എടുത്തിരുന്നു. “ അതു ഞാൻ അറിഞില്ല. വന്നയുടനെ അറബി എന്നെ കൊണ്ടു പോയതു ഈത്തപ്പനയിൽ കയറാനാണു. ഇതാ കണ്ടോ കാലിലോക്കെ മുറിവു പറ്റിയതു. ഇനി നമ്മുടെ നാട്ടുകാർ പറയും “ ഓൻ എടെപോയാലും കുരുത്തം പിടിക്കൂല. “ നീ സാക്ഷിയാണു.എങിനെയൊക്ക്യാന്നറിയൂല ചക്കിങൽ പോയ പോലെ തിരിച്ചെത്തി. പിന്നെ വർഷങൾ കഴിഞു ചക്കിങലിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. “ ഇപ്പോൾ പരിപാടിയെങിനയാ … “ ചിരിച്ചു കൊണ്ടു അവൻ പറയുന്നു.“ അധ്വാനിച്ചു ജീവിക്ക്യാ അതു വല്യ കഴിവൊന്നുഅല്ലാട്ടൊ”പിന്നെ ഞങളുടെ മറ്റൊരു നാട്ടുകാരന്റെ വാക്കുകൾ ആണു മുഹമ്മദ് കടമെടുത്തതു. “ ആരാപ്പു പൂള നട്ട പോലെ “നാട്ടുകാരനായ ആരാപ്പുവിനോട് ആരൊ ചൊദിച്ചു “ പണിയൊന്നും ഇല്ലെങ്കിൽ പൂള ( കപ്പ) നട്ടുകൂടെയെന്നു.ഇന്നു നട്ടു നാളെ പറിക്കമെങ്കിൽ നടാമായിരുന്നു. അങിനെ പ്രസിദ്ധമായൊരു ചൊല്ലാണു “ ആരാപ്പു പൂള നട്ട പോലെ“
ഇനിയുമുണ്ട് ഞങളുടെതു മാത്രമായ നാടൻ ചൊല്ലുകൾ. ചൊല്ലിയവർ പലരും മണ്മറഞെങ്കിലും ഇന്നും ആ മൊഴികൾ ഇവിടെയുണ്ട് ഞങൾക്കൊപ്പം. “ ആലിയാക്ക അരീക്കൊട്ട് പൊയ മാതിരി ““ ഔളാക്ക പട്ടിനെ പിടിച്ച പോലെ “പലവാക്കുകളുടെയും വേരുകൾ തേടിപോയാൽ ചിരിയുടെ മാലപടക്കത്തിന്നു തിരികൊളുത്തലായിരിക്കും.
എന്റെ നാടിനു പന്തുകളിയൊട് വലിയ കമ്പമാണു. ഒരിക്കൽ കളിനടക്കുമ്പോൾ ആരോ പുറത്തുനിന്നു വിളിച്ചു പറഞു“ അടി ഹമുക്കേ ….. “പന്തുമായി മുന്നേറി ഗൊൾ അടിക്കാൻ ഒരുങുമ്പോഴാണു ഈ പതിവു കമേന്റു . നാട്ടുകാരനായ കളിക്കാരൻ രസികനാണെന്നു പറയേണ്ടതില്ലല്ലൊ ? എന്തു സംഭവിച്ചുകാണും…കമെന്റു വിട്ട ആളുടെ നേരെ തിരിഞു അയാൾ പറഞത്….. “ യ്യ്യന്നെ അടിച്ചൊ നായേ…”ഇതും പറഞു ആൾ പന്തു അവിടെ ഇട്ടു പോന്നു. “ നാട്ടുകാർ അന്തം വിട്ടു വെന്നു പറയാൻ പറ്റില്ല. കാരണം അതു ലത്തീഫാണു താരം.
പുൽ‌പ്പറമ്പിലെക്കു ഒരു കിലോമീറ്റർ ദൂരമില്ല. അവിടെ നിന്നും തന്റെ പുതുതായി വാങിയ മാരുതിയുമായി വരുന്നതു കു… കാക്കയാണു. എതിരെ പോകുന്നതു അബ്ദുല്ലയാണു. മീങ്കാരൻ അബ്ദുല്ല.മീനൈറ്റിയിലാണു പോകുന്നത്. കാറും മോട്ടോർസൈക്കിളും ഒന്നു ഉരസി. ആൾകൂടി. അബ്ദുല്ല പേറ്റിച്ചു കൊണ്ടാണു പറഞ്തു. “ അല്ല കാക്കെ ..നിങൾ എവിടെ നോക്ക്യാ വണ്ടി ഓടിക്കുന്നെ”എഴുപതിന്നടുത്തെത്തിയ കുഞഹമ്മദ് കാക്ക അബ്ദുല്ലയെ ഒന്നു നോക്കി ..“ ഹൂം…. ഞാൻ എവിടൊ…..നൊക്ക്യൊട്ടെ…ജ്ജ് എവിടെ നൊക്ക്യാ….”നോക്കി നിന്ന ആളുകൾ അന്തം വിട്ടു. അല്ല കാരണവർ പറഞതിലും കാര്യമില്ലേ ?മീങ്കാരൻ അബ്ദുല്ല മിണ്ടാതെ തന്റെ വണ്ടിയുമായി പോയി.
മീങ്കാരൻ ഇത്താലുട്ടിയെ പരിചയപ്പെടാതെ പൊവുന്നതു ശരിയല്ല. എല്ലാവരുടെ മീനും വിറ്റുതീർന്നാലും ഇത്തലുട്ടി നേരം ഇരുട്ടുന്നതു വരെ മണ്ണെണ്ണവിളക്കുമായി കാത്തിരിക്കും. ഒരിക്കൽ ആരൊ തീരാറായ മീനിന്നു ഒന്നായി ഒരു വില പറഞൊറപ്പിച്ചു. പോകുമ്പൊൾ അയാൾ പറഞതു ഇത്തലുട്ടിക്കു ഇഷ്ടപെട്ടില്ല.“ ഇത്തലുട്ട്യെ… ഞാൻ മീൻ വാങിയതു നിന്നെയൊന്നു കഴിച്ചിലാക്കാനാ… “ഉടനെ ഇത്താലുട്ടിയുടെ മറുപടി “ ഇത്താലുട്ടിനെ ജി കയിച്ചിലാക്കണ്ടാ…അതു പണ്ടു വേലത്ത്യമ്മ കയിച്ചിലാക്ക്യതാ…. “വേലത്ത്യമ്മാ നാട്ടിലൊക്കെ പേറെടുക്കുന്ന സ്ത്രീയാണു.ഈ ഫലിതപുരാണം നിർത്തുകയാണ്. കറ്ന്റു പോയേക്കുമെന്നു പേടിയുണ്ടു. പണ്ടു നാട്ടിൽ ആദ്യമായികറന്റു വന്നപ്പോൾ മൂത്തോറനെ ആരോ ഒരു കുപ്പിയുമായി അങാടിയിലേക്കു വിട്ടിരുന്നു.കുഞാലിമാപ്ലെ …… “ ഒരു ലിറ്റർ അറന്റു വേണം “ഇനിയും ഇത്തരം ഒരു പാടു കഥയും കഥാപാത്രങ്ങളും ഈ കൊച്ചു ഗ്രാമത്ത്തിനുന്ടു .അവര്‍ ഈ പ്രയാണത്തില്‍ ഇനിയും വന്നു ചേരും .

11 comments:

കാണി said...

ഏയ്, ഇതെന്താ ചില്ലക്ഷരങ്ങള്‍ ഒന്നും കാണാത്തത് ? എന്തോ കൂടോത്രം ചെയ്തോ ?... എഴുത്ത് എനികിഷ്ടായി. നല്ല രസമുണ്‍്ട് വായിക്കാന്‍. ഒന്നു കൂടി മുറ്റ്‌ കൂടിയാല്‍ നാടന്‍ വിശേഷങ്ങള്‍ രസകരം ആയിരിക്കും .

siva // ശിവ said...

നല്ല വായന. ഞാനിത് ഇന്നലെയും വായിച്ചിരുന്നു.

പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ കുറച്ച് കൂടി നന്നാകുമായിരുന്നു. പാരഗ്രാഫ് തിരിയ്ക്കാല്‍ shift+enter ഉപയോഗിക്കുക.

സസ്നേഹം,
ശിവ.

SreeDeviNair.ശ്രീരാഗം said...

najeeb..
നന്നായിട്ടുണ്ട്..
ഇനിയുമഴുതുക..

SreeDeviNair.ശ്രീരാഗം said...

najeeb..
നന്നായിട്ടുണ്ട്.
ഇനിയുമെഴുതുക.
ഞാന്‍
ആദ്യമെഴുതിയത്
മായ്ച്ചുകളയുക.
തെറ്റിപ്പോയി..
നന്ദി

Areekkodan | അരീക്കോടന്‍ said...

Oh...appoe Areekkoedinepati oru chollum und alle?

Unknown said...

കൊള്ളാം വാ‍യന രസമുള്ള ഒരനുഭവമാക്കുന്നു

സഞ്ചാരി said...
This comment has been removed by the author.
വിനയന്‍ said...

ശ്രീ.നജീബ്

ഞാന്‍ ഒരു കമന്റിട്ടിരുന്നു അത് കാണാനില്ല.താങ്കള്‍ എടുത്തു കളയുന്നു എങ്കീല്‍ അത് പറയാനുള്ള മാന്യത കാണിക്കണമായിരുന്നു.

വിനയന്‍.

Unknown said...

ശ്രീ വിനയൻ

ഞാനൊന്നും ചെയ്തില്ലെല്ലൊ സുഹ്രുത്തേ....

ക്ഷമിക്കുക.....

shahir chennamangallur said...

ഒരു കുറിപ്പ് ഇട്ടിട്ടുണ്‍ട്

HAMID said...

നജീബ്ക്കാ!
ബ്ലോഗിലെ നിഷ്കളങ്കത വായിക്കാന്‍ ഇവിടെ വന്നേ പറ്റൂ 'ന്നായിട്ടുണ്ട് ഇപ്പൊ..
പക്ഷെ ചില്ലക്ഷരങ്ങള്‍ ഊഹിച്ച് വായിക്കാന്‍ വിട്ടതാണോ? ചെറിയ തോതില്‍ റീഡിംഗ് പ്രോബ്ലം ഉണ്ടാക്കുന്നുണ്ട്..