ഒതയമംഗലം ഗ്രാമത്തിലെ അയമുട്ട്യാക്കയുടെ ചായമക്കാനിയിലെ മുക്കാലി ബെജ്ജിലെ മൂന്നു നാലു പേരെ ശ്രദ്ധിക്കുക. ഗ്രാമത്തിലെ വില്ലന്മാരാണവരെല്ലാം. കാലത്തു കുടിവിട്ടിറങി ഇനി ഉച്ചക്കേ വീട്ടിലെത്തൂ. അതിനിടയിലെത്രയൊ ചായ അവരെല്ലാം അകത്താക്കിയിരിക്കും. രണ്ടു മൂന്നാക്കിയും മൂന്നു നാലാക്കിയും.പരിചയക്കാരാരെങ്കിലും ചായ കുടിക്കാനായി മക്കാനിയിലേക്കു കയറീ ഒരു ചായക്കു പറയുമ്പോളായിരിക്കും ഒരു ശബ്ദം “ ച്ചും “ അതായതു എനിക്കും ഒരു ചായ പറഞോ.
താഴത്തെ റേഷൻ ഷോപ്പിന്റെ തൊട്ടടുത്തുള്ള തിണ്ണയിലാണു മറ്റൊരു കേന്ദ്രം. അവിടെ ചതുരംഗപലകക്കു ചുറ്റും ഇരുന്ന് എല്ലാവരും വളരെ വീറോടെ കരുക്കളെ നീക്കുന്നത് കാണാം.
“ ആളെ ഉന്തു. കുതിരയെ വെട്ടു. “
ചില സമയത്തു കളി വല്ലാതെ വൈകിയെന്നിരിക്കും.രസം പിടിച്ചിരിക്കുമ്പൊഴാണു കെസ്സു പാട്ടും ബൈതും വരും. അതല്ലെങ്കിലോ കേട്ടതെല്ലാം പാട്ട് .
ഒരു ദിവസം ഇവരിലൊരാളുടെ ബാപ്പ മരിച്ച വിവരം ആരൊ വന്നു ഒരാളുടെ ചെവിയിലായി പറഞു. “ ഉടനെ തലയാട്ടി പലകയിൽ തന്നെ ശ്രദ്ധ നട്ടിരിക്കുന്ന മമ്മദു കുട്ടി , ആ മരണവിവരവും ഒരു ഗാനമാക്കി പാടി.
മുമ്പിലെ ആനയെ വെട്ടി പിന്നെ പാടി “ അങിനെ ബാപ്പയും മരിച്ചു..ഓന്റെ... ബാപ്പയും മരിച്ചു. “
ആരുടെ ബാപ്പ ഇതു പാടിയവന്റെ തന്നെ ബാപ്പ. അതാണു ഞങളുടെ ഗ്രാമത്തിലെ അന്നത്തെ ചതുരംഗ്ത്തിലുള്ള ആവേശം.
ഇപ്പോഴും ഒരു കാര്യം പിഴച്ചു പോയാൽ ഞങളെല്ലാം പറയാരുള്ളതു “ നായി പറിച്ചു പൊയി “ എന്നാണു. പ്രസിദ്ധമായ വാമൊഴിയും ഇവിടെ ഈ തിണ്ണയിൾ നിന്നും രൂപം കൊണ്ടതാണെന്നു പറയപ്പെടുന്നു.
( ഗ്രാമത്തിന്റെ സ്വന്തം ഫലിതം ..തുടർച്ച)
Subscribe to:
Post Comments (Atom)
10 comments:
പൂള നായി പറിച്ചു പോയി എന്ന് ആദ്യം പറഞ്ഞത് നമ്മുടെ കോപ്പുണ്ണിയല്ലേ....
പുതിയ മെയില്് പോസ്റ്റ് ചെയ്യുന്പോള്‍ എന്റെ മെയിലിലേക്ക് ഒരു ഇന്റിമേഷന്‍ അയക്കണേ....
കൊപ്പുണ്ണിയെ കുറിച്ചു എഴുതാനിരിക്കുകയായിരുന്നു.
നമ്മുടെ നാട്ടിൽ ഇതു വളരെ പോപ്പുലർ ആയി കഴിഞ എത്ര എത്ര തമാശകൾ അല്ലെ. പോസ്റ്റ് ചെയ്യുമ്പോൾ അറിയിക്കാം. സാദിഖ് ചില്ലു പ്രശ്നം മാറി കിട്ടാൻ എന്തു ചെയ്യും ?
സസ്നേഹം,
:)
കൊള്ളാം നജീബക്ക നല്ല എഴുത്ത്
താങ്കളുടെ ഗ്രാമഫലിതം ഇഷ്ടമായി. എല്ലാ ഗ്രാമങ്ങളിലും മിക്കവാറും ഇപ്പോഴുമുണ്ട് ഇത്തരം സംഘങ്ങള്‍...
സസ്നേഹം,
ശിവ
സാദിഖ്,തറവാടി,അനൂപ്,ശിവ
നന്ദി..
ഇന്നെത്തെ തലമുറയിലൊക്കെ ഇത്തരം കൂട്ടായ്മകളും
പ്രസിദ്ധമായി തീരുന്ന ഫലിതങളും ഇല്ലാതായി തീരുന്നു ??
mmmmm kollaam......chirikkan vayya.....
Post a Comment