മുത്തു , എന്റെ ഒരു കൂട്ടുകാരന് . ബാലവാടി തൊട്ടു പ്രീ ഡിഗ്രീ വരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു കളിച്ചതും പഠിച്ചതും . നല്ല വായനക്കാരനാണ് മുത്തു. വെളുത്തു സുമുഖനായ ചെറുപ്പകാരന് . ഏത് പെണ്‍കുട്ടിയുടെയും മനസ്സില്‍ എളുപ്പം ചെക്കാരാന് കഴിയുന്ന ശരീര സൌഭാഗ്യം മുത്ത്വിന്ടു. പക്ഷെ അക്കാര്യത്തിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. മുതുവിന്റെ വീടു ഒതയമങലത്തെ കുരങാപറമ്പിലാണു.
മുത്തുവിന്റെ ഇഷ്ടപെട്ട എഴുത്തുകാരൻ വികെയെൻ ആയിരുന്നു. വി.കെ.എന്നിന്റെ നല്ല ഒരു ഫാൻ. ഞങ്ങൾ മുകുന്ദൻ നോവലുകളിൽ ഗതി കിട്ടാതെ വായനശാലയിലെ ഇടുങ്ങിയ മുറികളിൽ അസ്തിത്വ ദുഖവും പേറി ....
അതു കൊണ്ടു തന്നെ മുസ്തുവിന്റെ സംഭാഷണത്തിലും ആ സ്റ്റൈയിൽ നിറഞ്ഞു നിന്നിരുന്നു. താമസം എവിടെയാണെന്നു ചോദിച്ചാൽ പറയും. മങ്കീസ് ലാന്റ്. ഒരിക്കൽ പ്രീഡിഗ്രീക്കു ഒപ്പംപഠിച്ചിരുന്ന മുരളിയെ മൂന്നു വർഷങൾക്കു ശേഷം കണ്ടുമുട്ടുന്നു. കുശലാന്യേഷണത്തിൽ മുരളി പറഞു. ഞാൻ ബീഎഡിനു പഠിക്ക്യാ..മുത്തു എന്തു ചെയ്യുന്നു. ?
ഞാൻ കൊക്കനട് സയൻസിലാ... മുരളിക്കു ഒന്നും മനസ്സിലായില്ല. മുത്തുവിന്റെ ബാപ്പ നാളികേരം പാട്ടത്തിനു എടുക്കുന്ന പണിയിലാ. അതു കൊപ്പരയാക്കി വിൽക്കും. ഇതിലൊക്കെ മുത്തുവും ബാപ്പയെ സഹായിക്കും. ബാപ്പക്കു പുൽപ്പറമ്പു അങാടിയിൽ ഒരു വാടക കെട്ടിടം ഉണ്ടായിരുന്നു. അതു മുഴുവൻ ഫാറൂക് കോളേജിൽ പഠിക്കുന്ന കാലത്തു റോസ് മിൽക് കുടീച്ചു പോയി. വീട് പോലും വില്‍ക്കേണ്ടി വന്നു. പുതിയ വീടിന്റെ പേരു വലിയ കണ്ടത്തിൽ ആയിരുന്നു. ഏതൊ ഒരുവൻ ഇഗ്ലീഷ് അക്ഷരത്തിലെ എൻ പൊട്ടീച്ചു കളഞ്ഞു. പിന്നെ വലിയ കടത്തിൽ മുത്തു. തൊട്ടടുത്ത പ്രദേശം നായർ കുഴിയാണു. മുത്തുവിന്റെ നാവിൽ അതു ഡോഗർ കുഴി ആണു. ഇപ്പോൾ അൽപ്പം മെച്ച പെട്ടിരിക്കുന്നു. ഒരു ജീപ്പുണ്ടു . റവർ വെട്ടാനുണ്ടൂ. ഡ്രൈവർ ചെമ്പൻ മൊഇദീൻ. മുസ്തു പറയാറൂള്ളതു കോപ്പെർ നിക്കസ്. വന്ന് വന്നു മൊഇദീനും ഇപ്പോൾ മുത്തു സ്റ്റ്യ്ലിൽ ആണു. ബാപ്പയോടു പോലും ഇതു പോലെ മുത്തു അറീയാതെ പറഞു പോകും. ഡാഡ്സ് നോ പ്രൊബ്ലെം. ഇപ്പോൾ പൊറ്റശേരി ഗ്രാമത്തിൽ റോഡരികിലെ കന്മതിലിൽ കാണും. കുപ്പായം ധരിക്കാത്ത നായന്മാർ ഇപ്പൊഴും ജീവിക്കുന്ന നാടാണു പൊറ്റശ്ശേരി. പയ്യൻസും നായേർസും മുത്തുവിനു വീക്ക്നസ്സ് ആണ്. ഇറ്റ്സ് എ ബ്യുട്ടിഫുൾ കണ്ട്രി.
അത് കൊന്റ് തന്നെ മുത്തു കടലിനക്കരെ ഏറെ കാലം തങ്ങിയില്ല.
9 comments:
ഡൊഗ്സ് നോ പ്രോബ്ലം..ഹ ഹ ഹ
ഓര്‍ക്കൂട്ടില്‍ ഒരു പൊറ്റ്ശ്ശേരി കമ്യൂണിറ്റി ഊണ്ട്. കുപ്പായമൊടാത്തവരെ കുറീച്ച് പറയുന്നണ്ടതില്.
മുത്തൂവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പ് നന്നായി
വി കെ എൻ ബാധിച്ച മുത്തു
nannayirikkunnu.
muthuvine enikku pidi kittiyilla.
chemban moideen -coper.... kalakki.
dear joker, anoop, laksmi , monnooran thanks a lot.
ഇനിയും ഒരു പാടുണ്ട് ഈ മുതുവിനെ കുറിച്ചു പറയാൻ. സാദിക് എ.പി. അഹമ്മദ് കുട്ടി കാക്കയുടെ മൂത്ത മകൻ. എ.പി. മജീദിനെ അറിയില്ലെ ഇപ്പൊൾ ഖത്തറിലാണു. എ.പി. മുസ്തഫ കമാലെന്നണൂ പേരു.
മുത്തു കൊള്ളാം കേട്ടോ
ഞാന്‍ വൈകി പോയി... മുസ്തഫകാക്കയെ കുറിച്ച് എഴുതിയത് അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞാല്‍ സ്റ്റൈലന്‍ ആയി
kadha kalakki
iniyumundoru padu parayan
farook collegile kinattil veenathum mattum.
അബ്ദുവിനെ അറിയാന്‍ കഴിയുന്നില്ല.
കണ്ടാലും കൊള്ളാം
Post a Comment