പ്രകൃതി സുന്ദരമായ ഇരുവഴിഞ്ഞിയുടെ തീരത്തെ ഒരു ചികിത്സ കേന്ദ്രം . ഡോക്ടര്‍ കരീം വളര്‍ത്തിയെടുത്ത സ്ഥാപനം. ഇന്ന് കേരളത്തിന്റെ പല ഭാഗത്ത് നിന്നും ആളുകള്‍ ഇവിടേയ്ക്ക് വരുന്നു. അവരില്‍ അധികവും ആധുനിക ചികിത്സ മടുത്തവരാന്.
പത്താം ക്ലാസ് മാത്രം ക്ലാസ്സിലിരുന്നു പഠിച്ച കരീമിന്റെ ഉയര്‍ച്ചയുടെ കഥകള്‍ വിവരിക്കാന്‍ കുറെയെരയുണ്ട് .
ഒരിക്കല്‍ ഖത്തറില്‍ വന്നു ഖത്തര്‍ ടീവിയില്‍ പ്രകൃതി ചികിത്സയെ കുറിച്ച് പ്രഭാഷണം നടത്തുന്നത് കേട്ട് ഞാന്‍ ഞെട്ടി നിന്നിട്ടുണ്ട്. എന്റെ നാടുകാരന്‍ എന്നതില്‍ അഭിമാനം തോന്നിയിട്ടുമുണ്ട്.
പത്തു വര്ഷം മുമ്പ് ഈ കരീം ഒരു ഉര്‍ദു അധ്യാപകന്‍ ആയിരുന്നു. കേരള ഉര്‍ദു ടീച്ചേര്‍സ് സംഗത്തിന്റെ സാരതിയും ഒക്കെ ആയി നീണ്ട വര്‍ഷങ്ങള്‍ . ആ സമയത്ത് ഏറെ ഡിഗ്രികള്‍ സ്വന്ത മാക്കി. പഠനം ഒരു കാലത്തും നിര്തിവെച്ച്ചില്ല. നന്നായി എഴുതുകയും പ്രസങ്ങിക്കുകയും ചെയ്യുന്ന കരീം പള്ളി മിമ്ബരിലും കാണാം.
ഹോ വല്ലാത്ത ഒരു സാധനം തന്നെ . കൂട്ടുകാര്‍ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. തനിക്കു ശരിയെന്നു തോന്നുന്നത് പറയാന്‍ ഒരു ഭയമില്ല . ആയിടക്കാണ് ഒരിക്കല്‍ മണിക്ക് ഫാനെ കൊണ്ട് നടക്കുന്നത് . പ്രത്യേകം പെരുന്നാള്‍ കഴിക്കാന്‍ കരീം മടിച്ചു നിന്നില്ല. വ്യത്യസ്തനാം ഒരു മുന്‍ഷി.
പരിശ്രമം ചെയ്‌താല്‍ ഒരു മനുഷ്യന് എവിടെ വേണമെങ്കിലും എത്താം എന്നതിന് കരീം തന്നെ നല്ല ഉദാഹരണം.
ഡോക്ടര്‍ കരീം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പ്രകൃതി ചികിസകനാണ്.
Subscribe to:
Post Comments (Atom)
2 comments:
പ്രകൃതി കരീം സാറിനെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്. നേരില്‍ കണ്ടിട്ടില്ല. ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി.
:) maayam or mayam ....
Post a Comment