Wednesday, December 4, 2013
എന്നെ പറ്റിക്കാൻ നോക്കായിരുന്നു ല്ലേ ?
ഇരുപത്തി ഒന്നാം വയസ്സിലാണ് ആ ചന്തയിലേക്ക് എന്നെ ആദ്യം അയാൾ കൂട്ടി കൊണ്ട് പോയത് .
അയാളുടെ കയ്യിൽ തടിച്ച ഒരു ഡയറി ഉണ്ടായിരുന്നു . നിറയെ വിലാസങ്ങൾ .
വിശാലമായ ഒരു തെങ്ങിൻ തോപ്പിലേക്ക് ഒതുക്കകൾ കയറി അയാൾക്ക് പിന്നാലെ ഞാനും ആ പഴയ വീട്ടിലേക്കു ചെന്നു .
" ഈ കാണുന്ന തെങ്ങിൻ തോപ്പെല്ലാം അവൾക്കുള്ളതാ , വേറെയും തോട്ടങ്ങൾ ഉണ്ട് " ഒത്തു കിട്ടിയാൽ നീ രക്ഷപെടും .എന്റെ കാതിൽ സ്വകാര്യമായി പറഞ്ഞു .
പെണ്ണിനെ കാണട്ടെ ദാല്ലളിയെ ,,,എന്നിട്ടല്ലേ ബാക്കി കാര്യം .
വാ അകത്തു പോയി കാണാം . കണ്ടു . പെണ്ണ് കൊള്ളാം . മനസ്സിനു പിടിച്ചു . പേരും നാളും ഒന്നും ചോദിച്ചില്ല . ഇനിയും വന്നു കാണാമല്ലോ എന്ന് വിചാരിച്ചു .
നല്ല തക്കാരം . അകത്തെ ജനാല അഴികളിലൂടെ അരണ്ട വെളിച്ചത്തിൽ ആരൊക്കെയോ എത്തി നോക്കുന്നു . അടക്കി പിടിച്ച സംസാരങ്ങൾ .
അതിനിടയിൽ ഒരു പൊട്ടി ചിരി നിലക്കാത്ത ചിരി .
" എടീ ഇതും കൊഴപ്പാക്കല്ലേ , ആള് പോയിട്ടില്ല . എന്നിട്ടും അകത്തു നിന്നും ചിരി നിന്നില്ല .
ഞങ്ങൾ ഇറങ്ങി .
രൂക്ഷമായ ഒരു നോട്ടം ഞാൻ ദാല്ലളിയെ നോക്കി . ആദ്യം തോട്ടത്തെ കുറിച്ച് വിസ്തരിച്ചപ്പോൾ എനിക്ക് മനസ്സിലായി .
എന്നെ പറ്റിക്കാൻ നോക്കായിരുന്നു ല്ലേ ?
അതൊന്നും സാരല്ലന്നെ , ഒരു ചെറിയ കൊഴപ്പമേ ഉള്ളൂ . അതിനല്ലേ ഈ കാണുന്ന സ്വത്തൊക്കെ
" ഞാൻ തെങ്ങിൻ തോട്ടം കെട്ടാൻ വന്നതല്ല . ഇനി ദള്ലാലി എനിക്ക് കാണിക്കണ്ട . '
ബസ്സിന്റെ കാശും കൊടുത്തു അയാളെ പറഞ്ഞു വിട്ടു .
എല്ലാം തികഞ്ഞ ഒന്നിനെ ഈ ചന്തയിൽ നിന്നും കണ്ടെത്തുക പ്രയാസം .
മനസ്സിന്റെ യോജിപ്പ് ഒരല്‍പ്പം ഉണ്ടായാൽ അത് തന്നെ ഭാഗ്യം . പിന്നെ എല്ലാം ഒരു ഒത്തു തീര്‍പ്പുകളാണ് .
-----------------------
Friday, October 11, 2013
deshadanam
deshaadanam
പലപ്പോഴും തോന്നിയിട്ടുണ്ട് നന്മ കാക്കുന്ന ഈ നാട്ടിൽ നിന്നും ദൂരെ എങ്ങോ പോയി താമസിച്ചിരുന്നെങ്കിൽ എന്ന് . ഇനി അതിനു കഴിയില്ല . കല്യാണം കഴിഞ്ഞ ഉടനെ കോഴിക്കൊടേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്നു , അന്ന് നല്ല പാതിക്കു ഈ ഗ്രാമം വല്ലാതെ അങ്ങ് ഇഷ്ടപെട്ടു പോയി. മനസ്സിന് തന്നെ ഒരു പുതിയ ഉണർവും ഉന്മേഷവും കിട്ടുമായിരുന്നില്ലെ എന്ന് തോന്നിപോകാറുണ്ട് . ഇവിടെ കിടന്നു മനസ്സു വല്ലാതെ കുടുസ്സായി പോകുന്നു എന്ന ഒരു തോന്നൽ . എന്റെ ഗ്രാമം എന്റെ ഗ്രാമം എന്ന് പറഞ്ഞു ഈ ഇട്ടാവട്ടത്ത്തിൽ കറങ്ങി ജീവിതം ജീവിച്ചു തീര്‍ക്കണം എന്ന് എന്തിനു വാശി പിടിക്കുന്നു . ഈ ഗ്രാമത്തിൽ ജനിച്ചു വളർന്നവർ പിന്നീട് പുറത്ത് പോയി സുഖമായി ജീവിക്കുന്നില്ലെ ? സര്‍ഗാത്മക ജീവിതത്തിനു വേണ്ടത്ര വെള്ളവും വെളിച്ചവും നല്കാൻ ഈ ഗ്രാമത്തിനു കഴിഞ്ഞില്ല എന്ന ഒരു വിചാരം അത് തെറ്റിയോ ? ഇപ്പോൾ നല്ല പാതി പറയുന്നു നമുക്ക് പട്ടണത്തിൽ തന്നെ താമസിച്ചിരുന്നെങ്കിൽ . പെണ് ബുദ്ധി പിന് ബുദ്ധി .
Sunday, October 6, 2013
=3=
ഞാനും ഖാദർ സാഹിബും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം വളരെ ഊഷ്മളമായി നീങ്ങി കൊണ്ടിരിക്കുന്നു . എന്നാൽ ഒരിക്കൽ പോലും അയാളുടെ ഭാര്യയെ ഞാൻ കണ്ടിരുന്നില്ല .
ഖാദർ സാഹിബ് സ്വപ്നം കാണുന്നത് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല .
അയാൾ ഒരു പുത്തൻ മത വാദിയായിരുന്നു .
ഒരിക്കൽ നാട്ടിൽ പോയി വന്ന അയാള്‍ എന്നോട് പറഞ്ഞു
ഞാൻ മാഷെ വീട്ടില്‍ പോയിരുന്നു . ഉമ്മയെയും ബാപ്പയെയും കണ്ടിരുന്നു .
അവർക്കൊന്നും ഒരു എതിർപ്പുമില്ല .
ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു ?
അവർ എന്തെ പറഞ്ഞത്
" അല്ല അത് പിന്നെ ഞങ്ങൾ ഉറപ്പിച്ചു .."
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പന്ത്രണ്ടു വയസ്സുള്ള അയാളുടെ മകളുടെ മംഗലം ( കല്യാണം ].
ഇന്നാർക്ക് ഇന്നാരെന്നു എഴുതി വെച്ചല്ലോ ദൈവം കല്ലിൽ
പ്രസ്ഥാന ബന്ധം ഞങ്ങളെ അകറ്റി . ഞാൻ അയാള്‍ സ്വപ്നം കണ്ട കൂട്ടത്തിൽ ആയിരുന്നില്ല .
ഇടതു പക്ഷ പ്രസ്ഥാനത്തിലെ വായന ശാലയുമായുള്ള ബന്ധം ഞാൻ ഉപേക്ഷിക്കാൻ അയാള്‍ നിര്‍ബന്ധിച്ചു .
ലൈഫ് ഇൻഷൂർ പോളിസി എടുത്ത ആളാണ് ഞാൻ എന്ന അറിവ് ഖാദർ സാഹിബിനെ ക്ഷുബിതനാക്കി .
നമ്മളെ ദീനിന് പറ്റിയ പണിയാണോ ഇത് മാഷെ ?
പിന്നെ ഞാൻ ട്യൂഷന് പോവാതായി . അയാള്‍ അന്വേഷിച്ചു വന്നതു മില്ല .
.............
=1=
അയാൾ അബ്ദുല്ലാ ഹാജിയുടെ പഴയ പീടിക മുകളിൽ മരത്തിന്റെ കോണി പടികൾ കയറി വന്നത് വളരെ കരുതലോടെയായിരുന്നു " മാഷ് ഇവിടെയാണ് താമസം എന്ന് ഇന്നലെയാണ് ഹാജിക്ക പറഞ്ഞത് .
എഴുപതിനോടടുത്ത പ്രായം .വൃത്തിയായി വളർത്തിയ വെള്ളത്താടി . നെറ്റിയിൽ നമസ്കാര തഴമ്പും . മാഷ് ഇത്രപ്രായം കുറഞ്ഞ ആളാണെന്ന് ഞാൻ കരുതിയില്ല ."
എന്റെ വയസ്സ് അയാൾ തിട്ടപെടുത്തുന്നു . സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തീപെട്ടിക്കോൽ കോൽ കത്തിച്ചു മുളച്ചു വരുന്ന മീശ കറുപ്പിക്കുന്ന കാര്യം ഇയാൾ അറിയില്ലല്ലോ . വളപട്ടണത്തെ ഈ മനുഷ്യനെ ഞാൻ ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ല . ഇയാളുടെ ഉദ്ദേശം എന്താ ? എന്നൊക്കെ ഞാൻ ആലോചിച്ചു കൊണ്ടിരിക്കെ അയാൾ പറഞ്ഞു
" ഞാൻ അബ്ദുൽ ഖാദർ സാഹിബ് . ഇവിടെ ആരോട് ചോദിച്ചാലും അറിയാം . എനിക്ക് താഴെ അങ്ങാടിയിൽ ഒരു സൈക്കിൾ ഷോപ്പും ഇലക്ട്രിക് കടയുമുണ്ട് .
പിന്നെ എന്റെ മകൾ നിങ്ങളുടെ നാട്ടിൽ പഠിക്കുന്നുണ്ട് . നിങ്ങളെ പറ്റി ഞാൻ കേട്ടു .
ഹോട്ടലിൽ നിന്നാണ് ഭക്ഷണം അല്ലെ ?
ഞാൻ ഇവിടെ വരാൻ കാരണം എന്റെ രണ്ടു കുട്ടികൾ ഉണ്ട് .രണ്ടും ഒന്നും പഠിക്കില്ല . മാഷ് അവരെ ഒന്ന് പഠിപ്പിചെടുക്കണം .
മൂത്തവൾ ശബാന നിങ്ങളുടെ നാട്ടിൽ പഠിക്കുന്നവർ . "
' ഞാൻ പറയാം . '
'ആലോചിക്കാൻ നമ്മളൊക്കെ ഒന്നല്ലേ . '
അയാൾ വളരെ സന്തോഷത്തോടെയാണ് തിരിച്ചു പോയത് .
ഒരു പാർട്ട് ടൈം ജോലിക്കാരനായ എനിക്ക് ഒരു ട്യൂഷൻ കിട്ടുക . ഞാനും അങ്ങിനെ ഒരു ആഗ്രഹവുമായി നടക്കുമ്പോൾ ദൈവം.
=2=
പിറ്റേ ദിവസം രാവിലെ വീണ്ടും ഹാജിക്കയുടെ പഴയ പീടിക കെട്ടിടത്തിന്റെ മര ക്കോണി കരയുന്നു ,
ഒരു കൊച്ചു പയ്യൻ .കയ്യിൽ ഒരു തുണി പ്പോതി ഒരു സ്റ്റീൽ തൂക്കു പാത്രവും .
ഞാൻ ചോദിക്കുന്നതിനു മുമ്പേ അവൻ കാണാ പാഠം പഠിച്ചു വെച്ച പോലെ പറഞ്ഞു
' ഇത് ഖത്തലാ ....ബാപ്പ പറഞ്ഞു ഇവിടെ തരാൻ '
അതും പറഞ്ഞു അവൻ പെട്ടെന്ന് ഇറങ്ങി പോയി . അത് അയാളുടെ ചെറിയ മകൻ ആയിരുന്നു .
ഞാൻ ഈ ഖത്തൽ എന്താണെന്ന് അറിയാൻ അകാംക്ഷയോടെ ആ തുണി പൊതി തുറന്നു നോക്കി
നെയ്യിന്റെ മണമുള്ള കട്ടി പത്തിരി . തൂക്കു പാത്രത്തിൽ ചായയും .
രണ്ടു ദിവസം കഴിഞ്ഞു ഖാദർ സാഹിബ് വന്നു .
മാഷെ നമുക്ക് പോകാം വീടൊക്കെ ഒന്ന് കാണാം . എന്റെ താമസ സ്ഥലത്തിന്റെ അടുത്തുള്ള വയൽ കടന്നു ചെന്നപ്പോൾ അയാളുടെ വീട് എത്തി . പോകുമ്പോൾ അയാള്‍ പറഞ്ഞു എന്റെ ആദ്യ ഭാര്യ മരിച്ചിട്ട് രണ്ടാമത് കഴിച്ച മംഗലത്തിൽ ഉള്ള കുട്ടികളാ മൂന്നെണ്ണം .മൂത്തവൾ ആദ്യത്തോളിൽ ഉണ്ടായതാ .
' അല്ലാ മാഷ് മംഗളം കഴിച്ചിട്ടില്ലല്ലോ '?.
ഈ വളപട്ടണത്തുകാർ ഇതേ ചോദ്യം പരിചയപെട്ട് കഴിഞ്ഞാൽ എന്നോട് ചോദിച്ചിട്ടുണ്ട് .
വൈകുന്നേരം അഞ്ചു മണിയായി കാണും . നല്ല സല്‍ക്കാരം . വാതിലിന്റെ മറവിൽ നിന്നും ഖാദർ സാഹിബിന്റെ ഭാര്യ സലാം പറഞ്ഞു ,
Wednesday, September 18, 2013
വേലായുധന് മാഷ് ..
വേലായുധന് മാഷ് ..
ഒരു സാധാരണ പ്രവാസിയുടെ മകനായിരുന്ന ഞാന്‍ ആവരെജിനും താഴെ മാര്‍ക്കു വാങ്ങി ആര്‍ക്കോ വേണ്ടി പഠിക്കുന്ന കാലം..വീട്ടില്‍, പഠിക്കണം എന്ന് ആർക്കും ഒരു നിര്ബോന്ധവും ഇല്ല..അങ്ങനെ ഇരിക്കുമ്പോള്‍ എഴംതരത്തില്‍ അരക്കൊല്ല പരീക്ഷയുടെ ഉത്തരപപ്പേര്‍ മാഷ് എല്ലാവര്ക്കും കൊടുത്തു . എനിക്ക് കിട്ടിയ മാര്‍ക്കു രണ്ടക്കം തികയില്ല ..എല്ലാവര്ക്കും കൊടുത്തതിനു ശേഷം ചോദ്യപെപ്പെര്‍ നോക്കി ഓരോന്നിന്റെയും ശരിയായ ഉത്തരങ്ങള്‍ മാഷ് പറഞ്ഞു കൊടുക്കുന്നു. കുട്ടികള്‍ അത് കേട്ടിരിക്കുന്നു..എന്നാല്‍ ഞാന്‍ എനിക്ക് കിട്ടിയ ഉത്തരപെപരില്‍ മാഷ് പറയുന്നതൊന്നും കേള്കാതെ എന്റെ പെന്ന്കൊണ്ട് ചുമ്മാ ആന്‍സര്‍ എഴുതിയതിനു നേരെ ശേരിയിട്ടു സൈഡില്‍ അതിന്റെ മാര്‍ക്കും എഴുതുന്നു ..എന്നാല്‍ ഇതെല്ലം മാഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു...എല്ലാ അന്സരും പറഞ്ഞതിന് ശേഷം ഒരു കുട്ടിയോട് പോയി വടി കൊണ്ട് വരാന്‍ പറഞ്ഞു .എന്നിട് എന്നെ മാറ്റി നിര്‍ത്തി പൊതിരെ തല്ലി ശെരിക്കും അരക്കുതഴെ നല്ല പെട..എന്നിട്ട് കുട്ടികള്ക് എന്റെ ആന്സ ര്‍ പേപർ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു ഇത് ഇവന്നു ഇവന്റെ വീട്ടില്‍ മാര്ക്ര കൂടുതല്‍ കിട്ടി എന്നു പറഞ്ഞു പാരന്റ്സിനെ കാണിക്കാന്‍ വേണ്ടി ചെയ് തതാണെന്ന്. സത്യത്തില്‍ ചുമ്മാ ചെയ്തതാണ്. കാരണം എന്റെ വീട്ടില്‍ ആരും എന്നോട് ഒന്നും ചോദിയ്ക്കാന്‍ പോവുന്നില്ല. പ്രത്യേകിച്ചും എന്റെ ബാപ്പ വിദേശത്ത് ആണ് താനും. അതുകൊണ്ടോക്കെതന്നെയാണ് എനിക്ക് മാര്ക്ര രണ്ടക്കം തികയാഞ്ഞതും..അടിക്കു നല്ല ചൂടുണ്ടയിരുന്നെന്കിലം മാഷ് ആ പറഞ്ഞത് അല്പം സങ്കടം തോന്നിയെങ്കിലും ആ അടി എന്റെ സ്കൂള്‍ ജീവിതത്തിലെ ഒരു നെഗറ്റിവ് പോയിന്റ് ആയിരുന്നു..
പിന്നീട് നന്നായി പഠിക്കണം എന്ന ആഗ്രഹ്മുണ്ടാവുകയും അതിനു ശ്രമിക്കുകയും ചെയ്തു ..അങ്ങിനെ പതുക്കെ പതുക്കെ ഞാന്‍ അത്യാവശ്യം പഠിക്കുന്ന ഒരു കുട്ടിയായി മാറി ..എട്ടംതരവും കഴിഞ്ഞു ഒന്ബതാം തരത്തില്‍ എത്തി..സ്കൂളില്‍ ക്ലാസ്സ് കഴിഞ്ഞാല്‍ വെള്ളലശ്ശേരി ഫീനിക്സ് കോളേജില്‍ ടുഷ്യനും പോയിരുന്നു. എന്റെ കൂടെ എന്റെന ബന്ദു കൂടിയായ സുഹുര്തും ഉണ്ടായിരുന്നു ടുഷ്യന്നു. അവനെക്കാള്‍ ഇത്തിരി കൂടി നന്നായി പടിക്കുന്നവനായിരുന്നു ഞാന്‍ ..വീണ്ടും ഒരു ഹാഫ് ഇയര്‍ പരീക്ഷ ..എക്സാം എല്ലാം നല്ലപോലെ എഴുതി ആന്‍സര്‍ പേപ്പറും കിട്ടി. മാര്കെല്ലാം കൂട്ടി പ്രോഗ്രസ് കാര്‍ഡിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. മറ്റുള്ളവരുടെ മാര്കെല്ലാം compare ചെയ്തു. എന്റെ് സുഹുര്തിനു പ്രതീക്ഷിച്ചപോലെ എന്നെകാള്‍ മാർക്ക് കുറവായിരുന്നു. അത്കൊണ്ട് തന്നെ അവനെക്കാള്‍ റാങ്കു കൂടുതല്‍ എനിക്കാവേണ്ടാതായിരുന്നു, എന്നാല്‍ പ്രോഗ്രസ്സ് കാര്‍ഡ് കിട്ടിയപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്ക് അഞ്ചാം റാങ്കും സുഹുര്തിനു മൂനാം റാങ്കും..എവിടെയോ പ്രശ്നം എന്തോ പ്രശ്നം ഉണ്ടെന്നു എനിക്കുറപ്പായി . ഞാന്‍ നോക്കുമ്പോള്‍ രണ്ടു വിഷയത്തിനു എനിക്ക് കിട്ടിയ മാര്‍ക്ക് അല്ല പ്രോഗ്രസ്സ് കാര്‍ഡില്‍ രേഖപ്പെടുതിയത്. ശ്രധിച്ചപോള്‍ അതിന്റെ കാരണം മനസ്സിലായി, അതായതു ആന്‍സര്‍ പേപ്പറില്‍ 50 ല്‍ കിട്ടിയ മാര്‍ക്കു പ്രോഗ്രസ്സ് കാര്‍ഡില്‍ 100 ല്‍ ആക്കിയപ്പോഴും ആ രണ്ടു വിഷയങ്ങല്കും അതെ മാര്‍ക് തന്നെ കൊടുത്തിരിക്കുന്നു .അതിനിടക്ക് നിര്‍ഭാഗ്യവശാല്‍ ,കൃത്യമയി പറഞ്ഞാല്‍ പ്രോഗ്രസ്സ് കാര്‍ഡ് കിട്ടുന്ന അന്ന് എന്റെ ആന്‍സര്‍ പേപ്പര്‍ എല്ലാം ഞാന്‍ നശിപ്പിച്ചു കഴിഞ്ഞിരുന്നു. എന്തിനു നീ നശിപ്പിച്ചു എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. ചിലപ്പോള്‍ ഇങ്ങനെ ഒക്കെ സംഭവിക്കാന്‍ വേണ്ടി മാത്രമായിരിക്കും. കൂടാതെ പതിവിലും ഒരുപാട് വൈകിയായിരുന്നു പ്രോഗ്രസ്സ് കാര്‍ഡ് കിട്ടിയത്. എനിക്ക് സങ്കടം കൊണ്ട് കരച്ചില് വന്നു . ഞാന്‍ ക്ലാസ്സ് ടീച്ചറോട് കാര്യം പറഞ്ഞു ആ രണ്ടു വിഷയം ഒന്ന് ക്ലാസ്സ് ടീച്ചര്‍ തന്നെ എടുക്കുന്ന മാതമേട്ടിക്സും മറ്റൊന്ന് ഈ മാഷ് എടുക്കുന്ന ഉര്‍ദുവും ആയിരുന്നു. എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. വേലായുധന് മാഷ് ചോദ്യം ചെയ്യാന്‍ തുടങ്ങി ഞാന്‍ സാറിനോട് ഉള്ള കാര്യങ്ങള്‍ പറഞ്ഞു . തെളിവിനു ആന്സമര്‍ പേപ്പര്‍ കാണിക്കാന്‍ എന്റെന കൈവശം ഇല്ലല്ലോ എങ്കിലും ഞാന്‍ പറഞ്ഞു എന്റെി തൊട്ടു അടുത്തിരിക്കുന്ന കരീം എന്ന സുഹുര്തിന്നു ചിലപ്പോള്‍ എന്റെള മാർക്ക് ഓര്മ കാണുമായിരിക്കും . അവനെ വിളിപ്പിച്ചു അവന്നും പ്രോഗെസ്സ് കാര്‍ഡില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉണ്ടെന്നും എന്നാല്‍ കൃത്യമായി ഒര്മയില്ലെന്നും പറഞ്ഞു . മറ്റൊരു തെളിവ് എന്ന നിലക്ക്, ആന്സഉര്‍ പേപ്പര്‍ കിട്ടികഴിഞ്ഞാല്‍ അന്നൊക്കെ 40 % കുറവ് ഉള്ളവരോട് 5 തവണയും അതില്‍ കൂടുതല്‍ ഉള്ളവരോട് 2 തവണയും ആന്‍സര്‍ മൊത്തം എഴുതാന്‍ പറയുമായിരുന്നു സോബവികംയും അതില്‍ കൂടുതല്‍ മാര്‍ക്കു ഉള്ള ഞാന്‍ 2 തവണ എഴുതിയതും കാണിച്ചു കൊടുത്തു. എന്നാല്‍ സാര്‍ ഞാന്‍ പറഞ്ജോതോന്നും വിശോസിക്കാതെ പോലെ എനിക്ക് തോന്നി. എന്നെയും കൂട്ടി നേരെ എന്റെള ക്ലാസ് റൂമിലേക്ക് വന്നു. ക്ലാസ്സ് ടീച്ചറും അവിടെ ഉണ്ടായിരുന്നു . എന്നെ മുന്നില്‍ നിര്‍ത്തി മാഷ് മറ്റു കുട്ടികളോടായി ഒരു പ്രസംഗം തന്നെ നടത്തി ഇവന് ഇത് സ്ഥിരം എര്പാടനെന്നും വെറും തട്ടിപ്പാണെന്നും എഴാം തരത്തില്‍ വെച്ചും ഇതുപോലെ കള്ളത്തരം കാനിചിട്ടെന്ടെന്നും മറ്റും പറഞ്ഞു എന്നെ അവഹേളിച്ചു . എന്ത് ചെയ്യണം എന്നറിയാതെ എല്ലാം കേട്ട് കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. സങ്കടം കൊണ്ട് ഞാന്‍ ആകെ തളര്നിരുന്നു. വസ്തുടയുമായി യടൊരു ബന്ടവും ഇല്ലാത്ത കാര്യങ്ങള്‍ ..ആന്നു വീട്ടില്‍ എത്തി കടയിലേക്ക് പോവുമ്പോള്‍ എന്റെ ക്ലാസ്സില്‍ തന്നെയുള്ള പെണ്കുാട്ടി എന്നോട് ചോദിച്ചു മാഷ് പറഞ്ഞത് സത്യം തന്നെയാണോ...എനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്ന്..ഞാന്‍ പറഞ്ഞു ഞാന്‍ ഒരു കള്ളത്തരവും കാണിച്ചിട്ടില്ലെന്നു... അങ്ങനെ ആ വര്‍ഷം കഴിഞ്ഞു പോയി .മാശോടെന്ക്ക് ഉള്ളില്‍ വേരുപ്പായിരുന്നെകില്‍ കൂടി ഞാന്‍ പഠിത്തത്തില്‍ പിന്നോട് പോയില്ല . പത്താം തരത്തില്‍ പഠിക്കുന്ന്ന സമയം എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ പത്തു രൂപ ആരോ മോഷ്ടിചു ആ കുട്ടി ടീച്ചറോട് compliant ചെയ്തു. ടീച്ചര്‍ അവനെയും കൂടി സ്റ്റാഫ് റൂമില്‍ പോയി. അവിടുന്ന് വേലായുധന് മാഷ് ഇടപെട്ടു ആളെ പറഞ്ഞയചു വിളിപ്പിച്ചത് എന്നെയായിരുന്നു. ക്ലാസ്സില്‍ നിന്ന് എഴുനെറ്റ് പോവുമ്പോള്‍ മറ്റു കുട്ടികള്‍ ദയനീയമായി നോക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്നെ ചോദ്യം ചെയ്തു. എനിക്ക് വളരെ വിഷമം തോണി. ഇവനെടുക്കില്ലെന്നു പണം നഷ്ടപെട്ട കുട്ടി തീര്‍ത്തും പറഞ്ഞതിനൊപ്പം മറ്റൊരു കുട്ടിയില്‍ നിന്ന് പണം കണ്ടെടുത്തത് കൊണ്ടും ഞാന്‍ അന്ന് രക്ഷപ്പെടുകയായിരുന്നു..
തീര്‍ത്തും നിര്ദോനഷമെന്നു എനിക്ക് തോന്നിയ എഴാം തരത്തിലെ ആ ഇന്സിടെന്റ്റ് നു ശേഷം വീണ്ടു രണ്ടു തവണ എന്നെ വളരെ ദുഖിപ്പിച്ച ആ സംഭവങ്ങള്‍.... സൌദിയില്‍ എതിയതുനു ശേഷം പലപ്പൊഴും ഇതെല്ലം എഴുതി വേലായുധന് മാഷ്ക്ക് പോസ്റ്റ് ചെയ്യാന്‍ തുനിഞ്ഞതാണ്. നടന്നില്ല .ഇന്നും മനസ്സില്‍ ആ വിഷമങ്ങള്‍ ... പെട്ടെന്ന് നജീബ് സാറിന്റെ സ്റ്റാടാസില്‍ മാഷെ കുറിച്ച് എഴുതിയത് കണ്ടപ്പോള്‍....
ഈ ഒരു തുറന്നു പറച്ചില് മാഷിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു. മുകളില്‍ പറഞ്ഞ പോലെ ലക്ഷകണക്കിന് കുട്ടികള്‍ കയറി ഇറങ്ങിപോയ മാഷിന്റെ മനസ്സില്‍ ഈ സംഭവങ്ങളില്‍ ഏതെങ്കിലും ഓർമയിൽ ഉണ്ടെങ്കിൽ (സാധ്യതയില്ലെന്നു തോനുന്നു) ഈ ഇരുപതിയോന്നു വര്ഷങ്ങൾക്കിപ്പുറാം എന്റെ നിരപരാധിത്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചു പോവുന്നു...ഒന്നിനും അല്ല..
വെറുതെ..ഒരു മനസ്സുഖത്തിനു.
00000000000000
Tuesday, September 3, 2013
മരകൊത്തിയെ നോക്കി.....
രാവിലെ കിടന്ന കിടപ്പിൽ ജനലഴിയിലൂടെ മുറ്റത്തെ പാറോത്ത് മരത്തിൽ വന്നിരിക്കുന്ന മരകൊത്തിയെ നോക്കി കിടന്നു . മുറ്റം നിറയെ പാറോത്തിൻ കായകൾ വീണു കിടക്കുന്നു . മുറ്റം ചാണം തളിച്ച് വൃത്തിയാക്കിയിട്ടുണ്ട് . ഇന്നോ നാളെയോ കൊയ്തുണ്ടാവും . കൊയ്ത്തു കഴിഞ്ഞാൽ കുരന്താൾ പെറുക്കാൻ പോവാം . കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കൂട്ടുകാർ വൈകുന്നേരം ഒത്തു ചേരും . ഉമ്മാ അടുക്കളയിൽ നിന്നും വിളിക്കുന്നുണ്ട് . മദ്രസയിൽ പോകാൻ സമയമായി എന്ന ഒര്മാപെടുത്തൽ . മദ്രസയിൽ പോകാൻ ഉത്സാഹം തോന്നിയില്ല . അഞ്ചാം ക്ലാസിൽ മൂന്നാം വര്‍ഷമാണ് തോല്‍ക്കുന്നത് . തോല്കുന്നതല്ല തോല്പ്പിക്കുന്നതാണ് . ഒപ്പം പഠിക്കുന്ന ഹോസ്റ്റൽ കുട്ടികളോടാണ് നാട്ടുകാരായ അധ്യാപകര്‍ക്കും താല്പര്യം . അവർ പണക്കാരുടെ മക്കളാണ് . സ്വന്തം നാട്ടിലെ കുട്ടികൾ അവര്‍ക്ക് ഒരു വിഷയമല്ല . മദ്രസയിൽ പോകാതെ അണ്ടി തോട്ടത്തിൽ പോയിരുന്നതിനു അസീസിന്റെ ഉമ്മ അവന്റെ കണ്ണിൽ മുളക് അരച്ച് തേച്ചത് അവൻ പറഞ്ഞു കേട്ടിട്ടുണ്ട് . ഞാൻ വേഗം എഴുന്നേറ്റു മുഖം കഴുകാൻ കിണറ്റിൻ കരയിലേക്ക് പോയി . കിണറ്റിൻ കരയിലെ ചക്കപഴ മരത്തിലിരുന്നു ഒരു കിളി എന്നെ തന്നെ ചാഞ്ഞും ചരിഞ്ഞും നോക്കുന്നു . മഞ്ഞയും കറുപ്പും നിറമുള്ള ഭംഗിയുള്ള ഒരു കൊച്ചു കിളി . അതിന്റെ ചുവന്ന ചുണ്ടുകൾ . ഞങ്ങൾ ഊഞ്ഞാൽ കെട്ടാറുള്ള ചക്കപ്പഴ മരം . ഈ മരത്തിൽ നിറയെ ചക്കപഴമുണ്ടാവാറുണ്ട് . മൂക്കുമ്പോൾ അത് പറിച്ചെടുത്തു വെണ്ണീർ കുഴിയിൽ ഒളിപ്പിച്ചു വെക്കും . ഈ മരത്തിൽ കയറിയാണ് വീടിനു പുറത്ത് കയറുന്നത് . മുറ്റത്തെ മൂവാണ്ടൻ മാങ്ങാ ഓടിൻ പുറത്തേക്ക് ചാഴ്ഞ്ഞു നില്ക്കുന്നുണ്ടാവും . ചില ദിവസങ്ങളിൽ കിളികൾ കൊത്തിയിട്ട മാങ്ങാ മുറ്റത്ത് വീണു കിടക്കുന്നുണ്ടാവും . ഉമിക്കരി കൊണ്ട് പല്ല് തേച്ചു .
നെല്ല് കുത്ത് പുരയിലെ കഴുക്കോലിൽ തൂക്കിയിട്ട ഉമിക്കരി കൊട്ട ആടി കൊണ്ടിരുന്നു .
തൊട്ടടുത്ത ഖബർസ്ഥാനിൽ മുക്രി അസൈനാക്ക ഖബർ കുഴിക്കുന്നുണ്ട് . ആരോ ഒരാൾ മരിച്ചിട്ടുണ്ടാവും .
--------------
അന്ന് ഞാൻ കരുതിയത് അസൈനാക്ക മരിക്കില്ല എന്നാണു . അസ്സൈനാക്ക മരിച്ചു പോയാൽ പിന്നെ ആരാണ് ഖബര്‍ കുഴിക്കുക . അസൈനാക്കയുടെ മകൻ മജീദ് എന്റെ ക്ലാസ്സിലായിരുന്നു പഠിച്ചത് . ഒതയമംഗലം പള്ളിയിലെ ആഴമുള്ള കിണറിൽ നിന്നും വെള്ളം മുക്കി മരപാത്തിയിൽ ഒഴിക്കും അത് ഒലിച്ചു പോയി തൊട്ടടുത്തെ ഹൗളിൽ ചെന്ന് ചേരും . ഒരു തോര്‍ത്ത് മാത്രം ഉടുത്ത അസൈനാക്കയുടെ വാരിയെല്ലുകൾ കൃത്യമായി എണ്ണിയെടുക്കാൻ കഴിയും . ആരെങ്കിലും മരിക്കുന്ന ദിവസം മജീദിന്റെ മുഖത്ത് ഒരു സന്തോഷം കാണാമായിരുന്നു . പള്ളിയിലെ പണി കഴിഞ്ഞാൽ അസൈനാക്ക വീടുങ്ങൾ കയറി ഇറങ്ങും തന്റെ കൈതൊഴിലുമായി . ഒരു മരപലക മുമ്പിൽ വെച്ച് അതിൽ ആളെ ഇരുത്തി മുടിയും താടിയും വെട്ടി കൊടുക്കും . അസൈനാക്കയുടെ കത്തിയും അസൈനാക്കയെ പോലെ തേഞ്ഞു വളഞ്ഞു ...
മുക്രി അസൈനാക്കയും കുട്ടിഹസ്സൻ മൊല്ലാക്കയും ഒതയമംഗലം ഖബര്സ്ഥാനവും മറക്കാനാവുന്നില്ല . പള്ളിപറമ്പിൽ നിറയെ പറങ്കി മാവുകൾ .
----------------
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു കീരന്തോടി അഹമദ് കുട്ടിയാക്കയുടെ കടയുടെ മുമ്പിൽ ഒരു ആൾ കൂട്ടം .ഞങ്ങൾ അങ്ങാടിയിലെ വലിയ ചീനി മരത്തിന്റെ വേരിൽ കയറി നിന്ന് നോക്കി . കാലുകൾ വിറച്ചു . കുറെ ആളുകള്‍ വട്ടം കൂടി നിന്ന് ഒരാളെ തലങ്ങും വിലങ്ങും അടിക്കുന്നു . ഒന്നും മനസ്സിലായില്ല . ഒരു പ്രണയ കഥയിലെ ബാക്കി ഭാഗങ്ങൾ ആയിരുന്നു അത് . ചില മുഖങ്ങൾ ഇപ്പോഴും ഒര്മയുണ്ട് . എൽ ആകൃതിയിൽ ഉള്ള സ്കൂൾ കെട്ടിടം ആദ്യത്തെ പള്ളിവകയുള്ള കെട്ടിടം . മുറ്റത്ത് ചെമ്പരത്തിയും വളചെടിയും കൊമ്പുകൾ അങ്ങാടിയിലേക്ക് തൂങ്ങി നില്ക്കും . ശീമ കൊന്ന പൂക്കുമ്പോൾ കരിവണ്ടുകൾ അതിനെ ചുറ്റി സദാ മൂളി പറക്കും .
-----------------
ഗ്രാമത്തിന്റെ കാവല്‍ക്കാരനെ പോലെ കണക്കു പറമ്പൻ കുന്നു തലയുര്‍ത്തി നില്ക്കുന്നു . ഈ കുന്നിൻ പുറത്തേക്കുള്ള കൗമാര കാലത്തെ കൗതുക യാത്രകൾ അതീവ സാഹസികമായി തോന്നിയിട്ടുണ്ട് . ആദ്യം ഒരു ഇടവഴി മാത്രമായിരുന്നു അവിടെക്കുള്ള വഴി . കുത്തെനെയുള്ള കയറ്റം ആഴമേറിയ ഇടവഴി . ചൈനാ വന്മതിൽ പോലെ അതിന്റെ മുകളിലൂടെള്ള യാത്ര . നേരം പുലരുമ്പോൾ ഗ്രാമത്തിലെ കന്നുകൾ ഈ കുന്നിൻ തടത്തിൽ മേയാൻ എത്തും . നിറഞ്ഞ വയറുമായി സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് അവ ആലകളിൽ വന്നെത്തും . ചാണകവും ചളിയും നിറഞ്ഞ ഇടവഴികൾ . വീട്ടു മുറ്റത്ത് നിന്നാൽ വൃക്ഷ തലപ്പിലൂടെ ദൂരെ കുന്നിൻ പുറത്ത് നിന്നും ചിലര്‍ ഇറങ്ങി വരുന്നത് കാണാം. ആദ്യം ഒരു ചെറിയ ബിന്ദു പിന്നെ അത് പള്ളി പമ്പിലെ വഴിയിൽ വന്നു ചേരും . പറങ്ങോടനും കീരനും അത് വഴി എത്ര കയറി ഇറങ്ങി . ആദ്യം പെരുവാംപറമ്പത്ത് നിന്നും നേരെ കുത്തനെ ഒരു ചവിട്ടു വഴി മാത്രം . ചുറ്റും തൊട്ടാ വാടി ചെടികൾ നിറഞ്ഞു നിൽക്കുന്നു . മുകളിൽ കരിമ്പാറ കൂട്ടങ്ങൾ . എല്ലാം കഴിഞ്ഞു കുന്നിൻ തടം . കാടുകളും പാറ കെട്ടുകളും ഉള്ള വിശാലമായ കുന്നു .
ഇവിടയാണ് ഈ ഗ്രാമത്തിനു ഒരു ഹൈ സ്കൂൾ അനുവദിച്ചു കിട്ടുന്നത് . യു പി സ്കൂൾ പഠനത്തിനു ശേഷം വിദ്യാഭ്യാസം മുടങ്ങി കിടന്ന പലരും കുന്നു കയറി തുടങ്ങി . പടിഞ്ഞാറ് നിരന്നു നിന്ന കാറ്റാടി മരങ്ങൾ ചൂളം വിളിച്ചു . ഒരു ഗ്രാമം ഉയര്‍ന്നു പഠിക്കാൻ തുടങ്ങി . എന്നാൽ സ്കൂൾ നടത്തിപ്പിനെ ചൊല്ലി ഉമ്മർ ഹാജിയും ഇസ്ലാഹിയാ മനാജ്മ തര്‍ക്കം തുടങ്ങി .അന്ന് മുതൽ തുടങ്ങി ഈ ഗ്രാമത്തിന്റെ വഴിത്തിരുവുകൾ . എഴുപതുകളുടെ അവസാനം തൊട്ടു ഗൾഫിലേക്കുള്ള ഒഴുക്ക് ഈ ഗ്രാമത്തിന്റെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുത്തി . പിന്നെ സ്ഥാന മാനങ്ങല്ക്കുള്ള വഴക്കും വക്കാണവും .
ഇനി പഴയ ഗ്രാമത്തിന്റെ സ്വച്ഛമായ അന്തരീക്ഷം അയവിറക്കി ........

Monday, August 5, 2013
ചങ്ങാടങ്ങള്‍ കല്ലായിപുഴയിലേക്ക്....
ഇരുവഴിഞ്ഞിപ്പുഴയിലൂടെ മരത്തിന്റെ ചങ്ങാടങ്ങള്‍ കല്ലായിപുഴയിലേക്ക് നീങ്ങുന്നു. ചിലപ്പോള്‍ നാളികേര ചങ്ങാടങ്ങള്‍. പുഴ നിറഞ്ഞുകൊണ്ടങ്ങിനെ ഒഴുകുന്ന കാഴ്ച കൌതുകകരമായിരുന്നു. അതിനിടയിലൂടെ മുങ്ങിപ്പൊങ്ങാനും ഒളിച്ചു കളിക്കാനും ബാല്യത്തിന്റെ കൌമാരത്തിന്റെയും സമയം ചിലവഴിച്ചതെത്ര? പ്രധാന ഗതാഗത മാര്‍ഗം പുഴയായിരുന്ന ഒരു കാലം.പുഴ വഴി നീങ്ങി കൊണ്‍ിരിക്കുന്ന ജീവിതങ്ങള്‍. മഞ്ഞില്‍ കുളിച്ച പ്രഭാതങ്ങളില്‍ പെണ്ണുങ്ങള് കുളിക്കാന്‍ പോകുന്നത് പാട വരമ്പിലൂടെയോ തോട്ട് വക്കിലൂടെയോ ആവും. ചുരുട്ടി കെട്ടിയ പായയില്‍ അലക്കാനുള്ള വസ്ത്രങ്ങള്‍. തിരിച്ചുവരുമ്പോള്‍ എരുന്തിന്റെ ഒരു പൊതിയും കൂടെയുണ്ടാവും. ഓരോ കടവിലും 'എരുന്ത്' തോണിയടുക്കും.
വാഴക്കാട്ടേക്കും മാവൂരിലേക്കും പോകുന്ന കല്യാണ പാര്‍ട്ടികള്‍. കോഴിക്കോട് പട്ടണത്തില്‍ നിന്നും വരുന്ന 'വെപ്പ്തോണി'. ചിലപ്പോള്‍ അത് കുഞ്ഞാലികാക്കയുടെ പീടികയിലേക്കുള്ള അരിസാധനങ്ങളായിരിക്കും. അല്ലെങ്കില്‍ അത് ഏതെങ്കിലും വീട്ടിനുള്ള ഓടുകളും ഈര്‍ച്ച കഴിഞ്ഞ ഉരുപ്പടികളോ ആയിരിക്കും. എന്തായാലും ചുമട്ടുകാര്‍ക്ക് സന്തോഷം. ഓട് കടത്താന്‍ ചിലപ്പോള്‍ കുട്ടിതൊഴിലാളികളായിരിക്കും. ചേന്ദമംഗല്ലൂര്‍ മദ്രസത്തുല്‍ ഇസ്ലാമിയയുടെ കെട്ടിടത്തിനുള്ള ഓട് നാട്ടുകാര്‍ വരിവരിയായിനിന്ന് കടത്തിയത് ശ്രമദാനമായിരുന്നു. തെയ്യത്തും കടവ് പുഴക്കക്കരെ തോണിപ്പണി എന്നുമുണ്ടാവും. പുഴക്കരകള്‍ എന്നും ആളും ബഹളവും. അതിനിടയില്‍ പുഴയില്‍ തിര പൊട്ടിക്കുന്നവര്‍. പൊട്ടാത്ത തിര മുങ്ങിയെടുക്കുമ്പോഴാണ് രണ്് പേരുടെ കൈ നഷ്ടമായത്.
ചേന്ദമംഗല്ലൂര്‍ നെല്പാടങ്ങള് എന്നും നാട്ടുകാര്‍ക്ക് സന്തോഷത്തിനു വക നല്‍കികൊണ്‍ിരുന്നു. കാളപ്പൂട്ട് മല്‍സരങ്ങള്‍, പിന്നെ വര്‍ഷകാലത്തിലെ ആദ്യ വെള്ളത്തില്‍ തോട്ടിലൂടെ വെള്ളം പുഴയില്‍നിന്നു തള്ളി വരുമ്പോള്‍ മീന്‍ ചാകര. കന്നുപൂട്ട് കണ്‍ത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന കുട്ടികള്‍. ചോറു ഊറ്റുന്ന കൊട്ടക്കയിലുമായി പൂട്ടുകണ്‍ത്തിലേക്ക് ഓടുമ്പോള്‍ ഉമ്മ വിളിച്ചു പറയുന്നുണ്‍ാവും 'പടച്ചോനെ, പുതിയ കൊട്ടക്കയിലുമായി അവന് അതാ പോണ്'. കലക്കുവെള്ളത്തില്‍ തല പൊക്കി ശ്വാസം കിട്ടാന്‍ വെപ്രാളപ്പെടുന്ന പരല്‍. മീന്‍ പിടുത്തത്തില്‍ അഗ്രഗണ്യനാണ് കാനകുന്നത് അബ്ദുല്ല. 'തോടന് മീന്‍' അബ്ദുല്ലക്ക് ഇഷ്ടമല്ല. (ഖത്തറിലും ഒഴിവു സമയങ്ങളില്‍ മീന്‍ പിടിക്കാന്‍ അബ്ദുല്ല സമയം കണ്‍െത്തിയിരുന്നു.) കോരുവലയില് തോടനാണ് പെട്ടെതെങ്കില്‍ അടുത്തുള്ള ആളുടെ അരയില്‍ കെട്ടിയ കുറ്റിപ്പാളയില്‍ ഇട്ടുകൊടുക്കും. 'കുറ്റിപ്പാള' കവുങ്ങിന് പാളകൊണ്ടുണ്ടാക്കുന്നതാണ്. തലയില്‍ 'പാളതൊപ്പി'. കാളപ്പൂട്ടിന്റെ ആരവത്തില്‍ നാടുണരുന്നു. പിന്നെ ഞാറു നടല്‍. നാട്ടിപ്പാട്ടിന്റെ താളത്തില്‍ വിരലൊതുക്കത്തില്‍ അതിവേഗം ഞാറു നടുന്ന പെണ്ണുങ്ങള് നാട്ടുവര്‍ത്തമാനം മുഴുവന്‍ കൈമാറിയിരിക്കും.
ഇന്ന് ചേന്ദമംഗല്ലൂര്‍ നെല്പാടങ്ങള് വാഴപ്പാടങ്ങള്‍ ആയി മാറി കഴിഞ്ഞു. കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഒരോ തലമുറയും പന്തുകളിയുമായി വൈകുന്നേരങ്ങള്‍ സജീവമാക്കിയിരുന്ന കാലം. ആ നല്ല നാളുകളെ ഓര്‍മകളില്‍ നിന്നും പെറുക്കിയെടുക്കുമ്പോള്‍ എവിടെയോ ഒരു വല്ലാത്ത നൊമ്പരം.
ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ ജീവനാഡികളായിരുന്ന പഴയ കാല പൌരന്മാരില് രസികന്മാരും നിഷ്കളങ്കരുമായ എത്ര പേര് ഈ മണ്ണില്‍ ചേര്‍ന്നു കഴിഞ്ഞു. പലരെയും ഒരു കാലത്തും മറക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയില്ല. എവറസ്റ്റ് മമ്മദ്കുട്ടി ഒരു കുന്നിന് തന്നെ പേരു നല്കി -'എവറസ്റ്റ്കുന്ന്' ഒരുപാട് നാടന്‍ ചൊല്ലുകള്‍ ഇവിടെ വിട്ടേച്ചുകൊണ്ടാണ് അവര്‍ വിട വാങ്ങിയത്.
'അബ്ദുല്ലാക്ക പട്ടിയെ പിടിച്ചപോലെ', 'ആരാപ്പു പൂള നട്ടത്പോലെ', 'ആലികാക്ക അരീക്കോട്ട് പോയപോലെ', ഇങ്ങനെ നമുക്കിടയില്‍ അബ്ദുല്ലാക്കയും ആരാപ്പുവും ആലിയാക്കയും മരണമില്ലാതെ ജീവിക്കുകയല്ലേ?
മുമ്പൊരിക്കല്‍ മുക്കത്ത്നിന്നും ഒരാള്‍ എന്നോട് ചോദിക്കുകയാ 'കൊടാണി മുഹമ്മദ്കുട്ടി' നിങ്ങളുടെ നാട്ടുകാരനല്ലേ? എന്താ അയാളെ കൊടാണി കാക്ക എന്നു പറയുന്നത്?
പറയാം: ഇവിടെയും പലര്‍ക്കും ആ പഴയ കഥ അറിയില്ല. ഞാന്‍ ദൃക്സാക്ഷിയാണ്. പണ്ടു കാലത്ത് കുറുക്കന്മാരുടെ ശല്യം നാട്ടില്‍ വര്‍ധിച്ചുവന്നു. എല്ലാ വീടുകളില്‍നിന്നും കുറുക്കന് കോഴിയെ പിടിക്കാന്‍ തുടങ്ങി.
കുറുക്കന്മാര് ഓരിയിടുന്ന രാത്രികള്‍. അന്ന് രാത്രിയില്‍ ഏതെങ്കിലും ഒരു വീട്ടില്‍നിന്ന് കോഴി കൊക്കിപാറുന്ന ശബ്ദം കേള്‍ക്കാം. കോഴിക്കൂട് അടക്കാന്‍ മറന്നു പോയിട്ടുണ്ടാവും.
കുറുക്കനെ കെണിവെച്ച് പിടിക്കാന്‍ മുന്നിട്ടിറങ്ങിയത് മാസ്റ്റര്‍ അബ്ദുല്ലാക്ക. 'മാസ്റ്ററുടെ' അബ്ദുല്ലയാണ് പിന്നെ മാസ്റ്റര്‍ അബ്ദുല്ലയായത്. നമ്മുടെ യു.പി സ്കൂളില്‍ ആദ്യത്തെ ഹെഡ്മാസ്റ്റര് വി. അബ്ദുറഹ്മാന് മാസ്റ്ററുടെ മകന്. ആള് അല്പം സാഹസികനായിരുന്നു. ഒരു കോഴിക്കോടിനു രണ്ട് അറയുണ്ടാക്കി കോഴികളെ മുഴുവന്‍ അകത്തെ അറയില്‍ അടച്ചു. പുറം വാതില്‍ തുറന്നു വെച്ചു. രാത്രി ഇരുട്ടി, കള്ളന് കുറുക്കന് വന്നു. വാതില്‍ 'ടപ്' താനെ അടഞ്ഞു. നേരം വെളുത്തപ്പോള്‍ നാടിളകി. 'കുറുക്കനെ കെണി വെച്ച് പിടിച്ച വാര്‍ത്ത പരന്നു. ഇനി ഇതിനെ എന്തു ചെയ്യുമെന്ന ആലോചനയില്‍ മുഹമ്മദ് കുട്ടിയെന്ന നമ്മുടെ കഥാപാത്രം ഒരു ഉപായം കണ്ടത്തി. കുറുക്കനെ മണികെട്ടി വിടാം. കൂട്ടില്‍ വെച്ച് തന്നെ സൂത്രത്തില്‍ കുറുക്കന്റെ കഴുത്തില്‍ മണി കുരുക്കി. ഏകദേശം പത്ത് മണിയായപ്പോള്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കുറുക്കനെ പുറത്തുവിട്ടു. മണികിലുക്കം കേട്ടു കുറുക്കന് ഓടാന്‍ തുടങ്ങി. പിന്നാലെ മുഹമ്മദ് കുട്ടിയും നാടുനീളെ വയലും പറമ്പും താണ്ടി ഓടി. ഒന്നു രണ്ടു ദിവസം പല ഭാഗത്തുംനിന്നും ഈ മണിയടി (കൊടാണി) ശബ്ദം കേട്ടു. പിന്നെ നിലച്ചു. അതിനുശഷം നാട്ടുകാര്‍ മുഹമ്മദ് കുട്ടിക്ക് ഒരു പേരും കൂടി ചേര്‍ത്തു കൊടുത്തു 'കൊടാണി മുഹമ്മദ്കുട്ടി' ഓരോ കഥകളും എങ്ങനെ ജനിക്കുന്നുവെന്നും നശിക്കാതെ നിലനില്‍ക്കുന്നുവെന്നും മനസ്സിലായില്ലേ? ഇവിടെ ഓരോ പേരിലും ഒരു കഥ കൂടി കൊള്ളുന്നു. അത് കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും കൂടി കഥയാണ്. ഇല്ലായ്മകള്‍ക്കിടയിലും വല്ലായ്മകള്‍ക്കിടയിലും ചിരിക്കാന്‍ മറക്കാത്ത ഫലിത പ്രിയരായ ഒരു കൂട്ടം നാട്ടുകാരുടെ കഥ. വിഭജനത്തിന്റെയും ഭാഗവെപ്പിന്റെയും പുതുയുഗത്തില്‍, പുതു തലമുറക്ക് ഇത്തരം നാട്ടുകൂട്ടായ്മയുടെ കഥകള്‍ ചൊല്ലി കൊടുക്കണം - ഖലീല്‍ ജിബ്രാന്റെ വാക്കുകളില്‍ പറഞ്ഞാല്‍: പിന്നിട്ട പാതയെ കുറിച്ച് മുയലിനെക്കാള്‍ ആമക്കറിയാം-
വാഴക്കാട്ടേക്കും മാവൂരിലേക്കും പോകുന്ന കല്യാണ പാര്‍ട്ടികള്‍. കോഴിക്കോട് പട്ടണത്തില്‍ നിന്നും വരുന്ന 'വെപ്പ്തോണി'. ചിലപ്പോള്‍ അത് കുഞ്ഞാലികാക്കയുടെ പീടികയിലേക്കുള്ള അരിസാധനങ്ങളായിരിക്കും. അല്ലെങ്കില്‍ അത് ഏതെങ്കിലും വീട്ടിനുള്ള ഓടുകളും ഈര്‍ച്ച കഴിഞ്ഞ ഉരുപ്പടികളോ ആയിരിക്കും. എന്തായാലും ചുമട്ടുകാര്‍ക്ക് സന്തോഷം. ഓട് കടത്താന്‍ ചിലപ്പോള്‍ കുട്ടിതൊഴിലാളികളായിരിക്കും. ചേന്ദമംഗല്ലൂര്‍ മദ്രസത്തുല്‍ ഇസ്ലാമിയയുടെ കെട്ടിടത്തിനുള്ള ഓട് നാട്ടുകാര്‍ വരിവരിയായിനിന്ന് കടത്തിയത് ശ്രമദാനമായിരുന്നു. തെയ്യത്തും കടവ് പുഴക്കക്കരെ തോണിപ്പണി എന്നുമുണ്ടാവും. പുഴക്കരകള്‍ എന്നും ആളും ബഹളവും. അതിനിടയില്‍ പുഴയില്‍ തിര പൊട്ടിക്കുന്നവര്‍. പൊട്ടാത്ത തിര മുങ്ങിയെടുക്കുമ്പോഴാണ് രണ്് പേരുടെ കൈ നഷ്ടമായത്.

ഇന്ന് ചേന്ദമംഗല്ലൂര്‍ നെല്പാടങ്ങള് വാഴപ്പാടങ്ങള്‍ ആയി മാറി കഴിഞ്ഞു. കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഒരോ തലമുറയും പന്തുകളിയുമായി വൈകുന്നേരങ്ങള്‍ സജീവമാക്കിയിരുന്ന കാലം. ആ നല്ല നാളുകളെ ഓര്‍മകളില്‍ നിന്നും പെറുക്കിയെടുക്കുമ്പോള്‍ എവിടെയോ ഒരു വല്ലാത്ത നൊമ്പരം.
ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ ജീവനാഡികളായിരുന്ന പഴയ കാല പൌരന്മാരില് രസികന്മാരും നിഷ്കളങ്കരുമായ എത്ര പേര് ഈ മണ്ണില്‍ ചേര്‍ന്നു കഴിഞ്ഞു. പലരെയും ഒരു കാലത്തും മറക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയില്ല. എവറസ്റ്റ് മമ്മദ്കുട്ടി ഒരു കുന്നിന് തന്നെ പേരു നല്കി -'എവറസ്റ്റ്കുന്ന്' ഒരുപാട് നാടന്‍ ചൊല്ലുകള്‍ ഇവിടെ വിട്ടേച്ചുകൊണ്ടാണ് അവര്‍ വിട വാങ്ങിയത്.
'അബ്ദുല്ലാക്ക പട്ടിയെ പിടിച്ചപോലെ', 'ആരാപ്പു പൂള നട്ടത്പോലെ', 'ആലികാക്ക അരീക്കോട്ട് പോയപോലെ', ഇങ്ങനെ നമുക്കിടയില്‍ അബ്ദുല്ലാക്കയും ആരാപ്പുവും ആലിയാക്കയും മരണമില്ലാതെ ജീവിക്കുകയല്ലേ?
മുമ്പൊരിക്കല്‍ മുക്കത്ത്നിന്നും ഒരാള്‍ എന്നോട് ചോദിക്കുകയാ 'കൊടാണി മുഹമ്മദ്കുട്ടി' നിങ്ങളുടെ നാട്ടുകാരനല്ലേ? എന്താ അയാളെ കൊടാണി കാക്ക എന്നു പറയുന്നത്?
പറയാം: ഇവിടെയും പലര്‍ക്കും ആ പഴയ കഥ അറിയില്ല. ഞാന്‍ ദൃക്സാക്ഷിയാണ്. പണ്ടു കാലത്ത് കുറുക്കന്മാരുടെ ശല്യം നാട്ടില്‍ വര്‍ധിച്ചുവന്നു. എല്ലാ വീടുകളില്‍നിന്നും കുറുക്കന് കോഴിയെ പിടിക്കാന്‍ തുടങ്ങി.
കുറുക്കന്മാര് ഓരിയിടുന്ന രാത്രികള്‍. അന്ന് രാത്രിയില്‍ ഏതെങ്കിലും ഒരു വീട്ടില്‍നിന്ന് കോഴി കൊക്കിപാറുന്ന ശബ്ദം കേള്‍ക്കാം. കോഴിക്കൂട് അടക്കാന്‍ മറന്നു പോയിട്ടുണ്ടാവും.
കുറുക്കനെ കെണിവെച്ച് പിടിക്കാന്‍ മുന്നിട്ടിറങ്ങിയത് മാസ്റ്റര്‍ അബ്ദുല്ലാക്ക. 'മാസ്റ്ററുടെ' അബ്ദുല്ലയാണ് പിന്നെ മാസ്റ്റര്‍ അബ്ദുല്ലയായത്. നമ്മുടെ യു.പി സ്കൂളില്‍ ആദ്യത്തെ ഹെഡ്മാസ്റ്റര് വി. അബ്ദുറഹ്മാന് മാസ്റ്ററുടെ മകന്. ആള് അല്പം സാഹസികനായിരുന്നു. ഒരു കോഴിക്കോടിനു രണ്ട് അറയുണ്ടാക്കി കോഴികളെ മുഴുവന്‍ അകത്തെ അറയില്‍ അടച്ചു. പുറം വാതില്‍ തുറന്നു വെച്ചു. രാത്രി ഇരുട്ടി, കള്ളന് കുറുക്കന് വന്നു. വാതില്‍ 'ടപ്' താനെ അടഞ്ഞു. നേരം വെളുത്തപ്പോള്‍ നാടിളകി. 'കുറുക്കനെ കെണി വെച്ച് പിടിച്ച വാര്‍ത്ത പരന്നു. ഇനി ഇതിനെ എന്തു ചെയ്യുമെന്ന ആലോചനയില്‍ മുഹമ്മദ് കുട്ടിയെന്ന നമ്മുടെ കഥാപാത്രം ഒരു ഉപായം കണ്ടത്തി. കുറുക്കനെ മണികെട്ടി വിടാം. കൂട്ടില്‍ വെച്ച് തന്നെ സൂത്രത്തില്‍ കുറുക്കന്റെ കഴുത്തില്‍ മണി കുരുക്കി. ഏകദേശം പത്ത് മണിയായപ്പോള്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കുറുക്കനെ പുറത്തുവിട്ടു. മണികിലുക്കം കേട്ടു കുറുക്കന് ഓടാന്‍ തുടങ്ങി. പിന്നാലെ മുഹമ്മദ് കുട്ടിയും നാടുനീളെ വയലും പറമ്പും താണ്ടി ഓടി. ഒന്നു രണ്ടു ദിവസം പല ഭാഗത്തുംനിന്നും ഈ മണിയടി (കൊടാണി) ശബ്ദം കേട്ടു. പിന്നെ നിലച്ചു. അതിനുശഷം നാട്ടുകാര്‍ മുഹമ്മദ് കുട്ടിക്ക് ഒരു പേരും കൂടി ചേര്‍ത്തു കൊടുത്തു 'കൊടാണി മുഹമ്മദ്കുട്ടി' ഓരോ കഥകളും എങ്ങനെ ജനിക്കുന്നുവെന്നും നശിക്കാതെ നിലനില്‍ക്കുന്നുവെന്നും മനസ്സിലായില്ലേ? ഇവിടെ ഓരോ പേരിലും ഒരു കഥ കൂടി കൊള്ളുന്നു. അത് കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും കൂടി കഥയാണ്. ഇല്ലായ്മകള്‍ക്കിടയിലും വല്ലായ്മകള്‍ക്കിടയിലും ചിരിക്കാന്‍ മറക്കാത്ത ഫലിത പ്രിയരായ ഒരു കൂട്ടം നാട്ടുകാരുടെ കഥ. വിഭജനത്തിന്റെയും ഭാഗവെപ്പിന്റെയും പുതുയുഗത്തില്‍, പുതു തലമുറക്ക് ഇത്തരം നാട്ടുകൂട്ടായ്മയുടെ കഥകള്‍ ചൊല്ലി കൊടുക്കണം - ഖലീല്‍ ജിബ്രാന്റെ വാക്കുകളില്‍ പറഞ്ഞാല്‍: പിന്നിട്ട പാതയെ കുറിച്ച് മുയലിനെക്കാള്‍ ആമക്കറിയാം-
പക്ഷിഗണങ്ങറുങ്ങി, മൌനത്തിന്റെ
പക്ഷം വിരിച്ച് നില്ക്കുന്ന പരിസരം
ഊണ് കഴിഞ്ഞാലൊരു പടുവാട്ടിന്റെ
പാല് കുടിക്കും പതിവുള്ള കര്ഷകന്
ഇന്ന് നേരത്തെ കിടന്നുവോ, ദൂരെയാ
കുന്നില്‍ നിന്നില്ല കുറുക്കന്റെ യോരിയും
സര്‍വവും ശബ്ദങ്ങള്‍ കൊണ്‍റിയുന്നൊരീ
ശന് വരി നില്പൂ നീലക്കല്‍ പ്രതിമ പോല്‍
(ജയപ്രകാശ് അങ്കമാലി - കവി ഭാഷാ പോഷിണി)
പക്ഷം വിരിച്ച് നില്ക്കുന്ന പരിസരം
ഊണ് കഴിഞ്ഞാലൊരു പടുവാട്ടിന്റെ
പാല് കുടിക്കും പതിവുള്ള കര്ഷകന്
ഇന്ന് നേരത്തെ കിടന്നുവോ, ദൂരെയാ
കുന്നില്‍ നിന്നില്ല കുറുക്കന്റെ യോരിയും
സര്‍വവും ശബ്ദങ്ങള്‍ കൊണ്‍റിയുന്നൊരീ
ശന് വരി നില്പൂ നീലക്കല്‍ പ്രതിമ പോല്‍
(ജയപ്രകാശ് അങ്കമാലി - കവി ഭാഷാ പോഷിണി)
Sunday, July 14, 2013
കടപ്പുറത്തെ കാറ്റ്
ഏറെ നിറങ്ങളും സ്വപ്നങ്ങൾ നിറഞ്ഞു നില്കുന്നതുമാണ് കുറ്റിചിറയിലെ ബാല്യ കാല ഓർമ്മകൾ . കുറ്റിച്ചിറ എന്ന സ്ഥലം തന്നെ എത്രയോ സ്വപ്നങ്ങള്‍ക്കും വിഹ്വലതകല്ക്കും വഴി വെച്ച കോഴിക്കോടൻ നഗരത്തിന്റെ ഒരു ഉൾക്കാഴ്ച . ഹലുവ ബസാറും വലിയങ്ങാടിയും കുറ്റിചിരയുടെ കൈവഴികൾ . ഇവിടെ നിന്നും അറബി ക്കടലിലെ തിരമാലകൾ എന്നും അലറി കൊണ്ടിരിക്കും . ഒരു പഴയ കാലത്തിന്റെ ഓര്മ പെടുത്തൽ പോലെ . അറബ് നാടുകളിൽ നിന്നും കാരക്ക കയറ്റി വന്ന ലോഞ്ചുകളുടെ നിര നിരയായി നില്ക്കുന്ന കാഴ്ച കോഴിക്കോടിന്റെ മാത്രം കാഴ്ച . നോമ്പ് കാലത്തിനു കുട്ടിചിരക്ക് ഒരു പ്രത്യേക മണവും നിറവും കൈവരുമായിരുന്നു . അത്താഴത്തിനു വിളിക്കാൻ വരുന്ന ഉഡോ ബാബാ ഉദൊ . നേർത്ത ശബ്ദത്തിൽ ചെണ്ട മുട്ടുകയും ചെയ്യും . അത്താഴ സമയത്തിനു മുമ്പ് എല്ലാ ഇടവഴികളിലും ഇവർ എത്തും . പെരുന്നാളിന് മുമ്പ് ഓരോ വീടിൽ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം . അതുവാങ്ങി പോയാൽ പിന്നെ അവർ അടുത്ത് നോമ്പ് കാലത്തായിരിക്കും വരുന്നത് .
കടപ്പുറത്ത് വൈകുന്നേരം ചെന്നാൽ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല പ്പുരയിൽ ഇരുന്നു ഹുക്ക വലിക്കുന്ന കരിവീട്ടി പോലെയുള്ള അറബികളെ കണ്ടിട്ടുണ്ട് . ഇങ്ങിനെ വരുന്ന അറബികൾ കുറച്ചു കാലം ഇവിടെ തന്നെ താമസിക്കും . ചിലർ കുറ്റിച്ചിറ പോലെയുള്ള ഭാഗങ്ങളിൽ നിന്നും കല്യാണം കഴിക്കും . അവർ പോയി കഴിഞ്ഞാൽ പിന്നെ ഒരു വിവരവും കാണില്ല . ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തുള്ള ആയിഷബിയുടെ മകൻ അസീസ് അങ്ങിനെ ജനിച്ചവനാണ് . അവൻ ഇരുപതു വയസ്സ് കഴിഞ്ഞു കള്ള ലോഞ്ച് കയറി കുവൈത്തിലേക്ക് പോയി എന്ന് കേട്ടിരുന്നു . .........ധവും വർണങ്ങളും നിറഞ്ഞു നില്കുന്നതാണ് കുറ്റിചിരയിലെ ബാല്യ കാല ഓർമ്മകൾ . കുറ്റിച്ചിറ എന്ന സ്ഥലം തന്നെ എത്രയോ സ്വപ്നങ്ങള്‍ക്കും വിഹ്വലതകല്ക്കും വഴി വെച്ച കോഴിക്കോടൻ നഗരത്തിന്റെ ഒരു ഉൾക്കാഴ്ച .ഹലുവ ബസാറും വലിയങ്ങാടിയും കുറ്റിചിരയുടെ കൈവഴികൾ . ഇവിടെ നിന്നും അറബി ക്കടലിലെ തിരമാലകൾ എന്നും അലറി കൊണ്ടിരിക്കും . ഒരു പഴയ കാലത്തിന്റെ ഓര്മ പെടുത്തൽ പോലെ . അറബ് നാടുകളിൽ നിന്നും കാരക്ക കയറ്റി വന്ന ലോഞ്ചുകളുടെ നിര നിരയായി നില്ക്കുന്ന കാഴ്ച കോഴിക്കോടിന്റെ മാത്രം കാഴ്ച . നോമ്പ് കാലത്തിനു കുട്ടിചിരക്ക് ഒരു പ്രത്യേക മണവും നിറവും കൈവരുമായിരുന്നു . അത്താഴത്തിനു വിളിക്കാൻ വരുന്ന ഉഡോ ബാബാ ഉദൊ . നേർത്ത ശബ്ദത്തിൽ ചെണ്ട മുട്ടുകയും ചെയ്യും . അത്താഴ സമയത്തിനു മുമ്പ് എല്ലാ ഇടവഴികളിലും ഇവർ എത്തും . പെരുന്നാളിന് മുമ്പ് ഓരോ വീടിൽ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം . അതുവാങ്ങി പോയാൽ പിന്നെ അവർ അടുത്ത് നോമ്പ് കാലത്തായിരിക്കും വരുന്നത് .
കടപ്പുറത്ത് വൈകുന്നേരം ചെന്നാൽ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല പ്പുരയിൽ ഇരുന്നു ഹുക്ക വലിക്കുന്ന കരിവീട്ടി പോലെയുള്ള അറബികളെ കണ്ടിട്ടുണ്ട് . ഇങ്ങിനെ വരുന്ന അറബികൾ കുറച്ചു കാലം ഇവിടെ തന്നെ താമസിക്കും . ചിലർ കുറ്റിച്ചിറ പോലെയുള്ള ഭാഗങ്ങളിൽ നിന്നും കല്യാണം കഴിക്കും . അവർ പോയി കഴിഞ്ഞാൽ പിന്നെ ഒരു വിവരവും കാണില്ല . ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തുള്ള ആയിഷബിയുടെ മകൻ അസീസ് അങ്ങിനെ ജനിച്ചവനാണ് . അവൻ ഇരുപതു വയസ്സ് കഴിഞ്ഞു കള്ള ലോഞ്ച് കയറി കുവൈത്തിലേക്ക് പോയി എന്ന് കേട്ടിരുന്നു . .........
അസീസിന്റെ വളര്‍ത്തു പ്രാവുകൾ മുറ്റം നിറഞ്ഞിരിക്കും . പ്രാവ് വളര്‍ത്തുന്ന ഒരു പാട് പേരെ അന്നെനിക്ക് പരിചയമുണ്ടായിരുന്നു . അങ്ങാടി എന്നാ സിനിമയിൽ ഇത് ഐവി ശശി നന്നായി ചിത്രീകരിച്ചിട്ടുണ്ട് . വലിയ ഗോടൌണുകൾ കുട്ടിചിറയിൽ ഉണ്ടായിരുന്നു . റാലികൾ വലിക്കുന്ന കുട്ടിചിരയിലെ മാപ്പിളമാർ . മിക്കവരും മന്ത് കാലുമായി കഷ്ടപെടുന്നവർ . അഴുക്കു ചാലുകൾ നിറയെ കൊതുകലുകൾ വളരുന്നു . മരുമക്കത്തായ രീതിയായിരുന്നു അവിടെ നില നിന്നിരുന്നത് .
Wednesday, June 26, 2013
ഇസ്ലാമിന്റെ രാഷ്ട്രീയം
ഇസ്ലാമിന്റെ രാഷ്ട്രീയം ,മൗലിക വാദം ഇതെല്ലം പഴയ മൂശയിൽ വെച്ച് കൊണ്ട് തന്നെ ചര്‍ച്ച പെടുകയാണ് ഇന്നും നമ്മുടെ മതേതര പെന്നുന്തികൾ . ഈ ഒരു വിഷയത്തിൽ പുതിയ നിഗമനങ്ങൾ ഒന്നും കാണാനില്ല . പഴയ വീഞ്ഞ് ലേബൽ മാറ്റി മാറ്റി മാർക്കറ്റു ചെയ്യുന്ന പത്രപ്രവര്‍ത്തനം .
ഇസ്ലാമിന് നേരെ മുസ്ലിം സമുദായത്തിന്റെ നേരെ വിമര്ഷതിനെ കൂരമ്പുകൾ തൊടുത്തു വിട്ടാൽ ഏതു ചപ്പു ചവറും പ്രസിദ്ധീകരിക്കുന്ന ഒരു രീതിയാണ് ഇന്ന് കാണുന്നത് . പല ലേഖനങ്ങളും ആവര്‍ത്തന വിരസനം . വിമർശിക്ക പെടാൻ പാടില്ലാത്ത ഒരു സമുധയമൊന്നുമല്ല മുസ്ലികൾ . ഈ കൂലി വേല ആര്‍ക്ക് വേണ്ടി .
പ്രവാചകന്റെ അനുയായികൾ എല്ലാവരും തന്നെ ഒന്നാംതരം മതമൌലിക വാദികൾ ആയിരുന്നു . അവർ അതിൽ ഒരിക്കലും വെള്ളം ചേര്‍ക്കാൻ അനുവദിച്ചില്ല . ഇസ്ലാം മക്കയിൽ പ്രചരിച്ചു തുടങ്ങിയ കാലത്ത് തന്നെ ഖുറൈശികളുടെ പീഡനം സഹിക്ക വയ്യാതെ അബ്സീനയിലേക്ക് ഒരു പറ്റം പ്രവാചക അനുയായികൾ പലായനം ചെയ്തു . അവിടെ ക്രിസ്തീയ മതാനുയായികൾ ആയിരുന്നല്ലോ . കുറച്ചു മാത്രം ഖുറാൻ സൂക്തങ്ങൾ അല്ലാതെ അവരുടെ കയ്യിൽ രാഷ്ട്രീയ ഇസ്ലാമിന്റെ പ്രോജക്ടുകൾ ഒന്നുമില്ല . സംവാദത്തിന്റെ ഉത്തമ മാതൃക അവിടെ നമുക്ക് കാണാം , നല്ല പെരുമാറ്റം ജങ്ങളെ അവരിലേക്ക് അടുപ്പിച്ചു ,
പിന്നീടു കുറച്ചു കാലം കഴിഞ്ഞു കുറച്ചു പേര് മക്കയിൽ നിന്നും മദീനയിൽ എത്തി . അന്നും പൂർതിയാട്ടില്ലാത്ത കുറച്ചു ഖുറാൻ സൂക്തങ്ങൾ ഒതികൊടുത്ത് കൊണ്ടാണ് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചത് . വളരെ വേഗത്തിൽ ഇസ്ലാം മദീനയിൽ വ്യാപിച്ചു . അവിടെ ഒരു രാഷ്ട്ര ചിന്തകൾ നമ്ബെടുത്തിട്ടില്ല . ജൂതന്മാരുമായുള്ള ചില നീക്കു പോക്കുകൾ മാത്രം
അവരുടെ പ്രത്യയ ശാസ്ത്രവും ഭരണ ഘടനയും ഖുറാൻ തന്നെയായിരുന്നു . രാജ്യം വികസിച്ചു വരുമ്പോൾ രാഷ്ട്രീയ മായ നിലപാടുകൾ എന്താണെന്നു മുന്കൂടി നിക്ഷയിക്കാൻ കഴിയില്ലല്ലോ .
മാലിക്ക് ദീനാരും കൂട്ടരും കേരളത്തിൽ കാലു കുത്തുമ്പോൾ ഒരു രാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള ഒരു പദ്ധതിയും അവരുടെ മനസ്സില്‍ പോലും ഉണ്ടായിരുന്നില്ല . എന്നാൽ ക്രിസ്ത്യൻ മെഷീനറി നേരെ മറിച്ചായിരുന്നു . ഇവിടെ ഇസ്ലാം തികച്ചും ആത്മീയതയിൽ കൂടുതൽ ശ്രദ്ധ പതിപ്പിചിരുന്നതായി കാണാം . ഇന്ന് സംഗതികൾ തല തിരഞ്ഞ മട്ടാണ് , ആത്മീയതക്ക് രണ്ടാം സ്ഥാനമേ നല്‍കുന്നുള്ളൂ . രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളും ഗുണ ഭോക്താക്കളുമായി മാറ്റുകയാണ് . ഇത് ചരിത്ര പാഠങ്ങളിൽ നിന്നുള്ള തിരിച്ചു നടത്തമാണ് . ഇസ്ലാം ഒരു നവോത്ഥാന മതമാണ് , അത് എന്നും നവീകരിച്ചു കൊണ്ടിരിക്കണം അത് മതത്ത്തിനകത്ത് നടന്നു കൊണ്ടിരിക്കുന്നുമുണ്ട് .
Wednesday, June 12, 2013
തട്ടിൻ പുറത്തെ ഖുർആൻ .
അബ്ദുൽ മാലിക്ക് ബിന്‍ മർവാൻ ഒരു അമവി ഖലീഫയായിരുന്നു . ഖലീഫയാകുന്നതിനു മുമ്പ് അദ്ധേഹത്തിന്റെ പേര് വലിയ സാത്വികനായ ഫുകഹാക്കളുടെ കൂട്ടത്തിൽ എണ്ണപെട്ടിരുന്നു. അദ്ധേഹത്തെ ജനങ്ങൾ പള്ളിയിലെ മാടപ്രാവ് എന്ന അർത്ഥം വരുന്ന ഹമാമാതുൽ മസ്ജിദ് എന്നായിരുന്നു വിളിച്ചിരുന്നത് . അദ്ദേഹം സദാ സമയവും പള്ളിയിൽ തന്നെയിരുന്നു പ്രാര്തനയും ഖുർആൻ പാരായണവും ആയി കഴിഞ്ഞു കൂടുകയായിരുന്നു .
ഹിജറ അറൂപത്തി അഞ്ചിൽ പിതാവ് മരണ പെട്ടപ്പോൾ ആരോ ഒരാള്‍ അയാളുടെ കാതിൽ ചെന്ന് മന്ത്രിച്ചു
" ഇന്ന് മുതൽ താങ്കളാണ് ഞങ്ങളുടെ അമീറുൽ മുആമീൻ ( വിശ്വാസികളുടെ നേതാവ് ) .
ഇത് കേട്ടയുടനെ അബ്ദുൽ മാലിക്ക് ഖുറാൻ അടച്ചു പൂട്ടി തട്ടിൻ പുറത്തു വെച്ച് കൊണ്ട് പറഞ്ഞു
: " ഇന്ന് മുതൽ ഞാനും നീയും തമ്മിൽ വേര്‍പിരിയുകയാണ് ."
ഖിലാഫത്തിന്റെ സിംഹാസനത്തിൽ കയറിയിരുന്ന അബ്ദുൽ മാലിക്ക് ആളാകെ മാറി കഴിഞ്ഞിരുന്നു . സ്വന്തം ആത്മാവിനെ മറന്നു ജങ്ങളെ മറന്നു . അയാളുടെ ശ്രദ്ധ മുഴുവൻ ഭൌതിക കാര്യങ്ങളിൽ മാത്രം .
ഇയാളാണ് ഹജ്ജാജ് ബിന്‍ യൂസുഫ് എന്ന ക്രൂരനായ ഗവര്നരെ ഞങ്ങളുടെ മേൽ കുതിര കയറാൻ കയറൂരി വിട്ടത് . ഇയാളാണ് അബ്ദുള്ള ബിന്‍ സുബൈര്‍ , മിസബ് ബിന്‍ സുബൈര്‍ എന്നിവരെ വധിച്ചു കളഞ്ഞത് .
അബ്ദുൽ മാലിക്ക് ഒരിക്കൽ സഈദ് ബിന്‍ മുസൈബിനോട് പറഞ്ഞതിങ്ങനെ " സഈദ് എനിക്കിപ്പോൾ ഒരു നന്മ മനസ്സില്‍ ഒട്ടും സന്തോഷം തോന്നുന്നില്ല ..വല്ല തിന്മയും ചെയ്താൽ ഒരു വിഷമവും തോന്നുന്നില്ല "
സഈദ് പറഞ്ഞു " അതിന്റെ അർഥം തങ്ങളുടെ ഹൃദയം പൂര്‍ണമായും മരിച്ചു കഴിഞ്ഞിരിക്കുന്നു .
ബാഹ്യമായി വലിയ അത്മീയാചാര്യന്മാരായി നാം കാണുന്ന പലരുടെയും അവസ്ഥ ഇത് തന്നെ . ചെറിയ ഒരര്തം കിട്ടുമ്പോൾ അവർ ആകെ മാറി പോകുന്നു . അവരൊന്നും വിശ്വാസത്തെ മനസ്സില്‍ ഉള്കൊണ്ടാവരല്ല .
ഒരു മനുഷ്യൻ നിത്യവും അമ്പലത്തിൽ പോയി പൂജാദി കർമങ്ങൾ നിര്‍വഹിക്കുന്നു . ഒരിക്കൽ അയാളെ അമ്പലത്തിലോന്നും വരാതെ ആയപ്പോൾ ആളുകള അന്വേഷിച്ചു ചെന്നു .
അയാളുടെ മറുപടി : അമ്പല കമ്മിറ്റിയിൽ എന്നെ ഉള്പെടുതാതെ തഴഞ്ഞു കളഞ്ഞില്ലേ / ഇനി ഞാൻ അമ്പലത്തിലെക്കില്ല .
Tuesday, June 11, 2013
സ്നേഹപൂർവം
അക്ബര്‍ ചക്രവര്‍ത്തി യുവാവയിരിക്കെ കാട്ടിൽ വേട്ടയാടി പോവുമ്പോൾ വഴി തെറ്റി . കുതിരകൾക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥ . ദാഹിച്ചു വലഞ്ഞ ചക്രവര്‍ത്തി അവിടെ വനാതിർത്തിയിൽ വിറകു കെട്ടുമായി നടന്നു പോകുന്ന ഒരു ബാലനെ കണ്ടു .
" ദാഹിച്ചിട്ടു വയ്യ . ഇവിടെ എവിടെയെങ്കിലും കുറച്ചു വെള്ളം കുടിക്കാൻ കിട്ടുമോ ..?
ബാലന പറഞ്ഞു : ഈ വഴിയിലൂടെ കുറച്ചു ദൂരം പോയാൽ എന്റെ ഗ്രാമമാണ് . അവിടെ ഒരു കിണറുണ്ട് "
ചക്രവര്‍ത്തി " എനിക്ക് വഴി കാണിച്ചു തരാമോ ..? "
ബാലാൻ ചക്രവര്തിയെയും കൂട്ടി ഗ്രാമത്തിലേക്ക് പോയി . വിറകു കെട്ടു താഴെ വെച്ച് വെള്ളം കോരിയെടുത്തു കയ്യിലൊഴിച്ചു കൊടുത്തു . ബാലന് അറിയാല്ല താൻ വെള്ളം ഒഴിച്ച് കൊടുത്തത് ആര്‍ക്കാണ് എന്ന് .
ദാഹം മാറിയ ചക്രവര്‍ത്തി സ്നേഹ പൂരവം അവനെ നോക്കി പുഞ്ചിരിച്ചു .
" എന്റെ ഗ്രാമത്തിൽ വന്ന അഥിധിയായ അപരിചിതനായ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞ വിവരം ഞാൻ അമ്മയോട് പറയും "
ബാലന്റെ സംസാരം ചക്രവര്തിയെ ഏറെ സന്തോഷിപ്പിച്ചു . അദ്ദേഹം അവനോടു പേര് ചോദിച്ചു .
മഹേഷ് ദാസ് അതായിരുന്നു അവന്റെ പേര് . അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ സമര്തനായ മന്ത്രി ബീർബൽ.
മഹേഷ് ദാസിന്റെ വിനയപൂരവമുള്ള പെരുമാറ്റമാണ് ചക്രവര്തിയെ ആകര്‍ഷിച്ചതു .
നാം എത്ര വിദ്യാഭ്യാസം നേടിയാലും നമ്മുടെ പെരുമാറ്റം ശരിയല്ലെങ്കിൽ അത് കൊണ്ട് എന്ത് പ്രയോജനം ? നാട്ടിലും വീട്ടിലും ജോലി സ്ഥലത്തും നാം അന്ഗീകരിക്കപെടാൻ നാം വിനയമുള്ളവർ ആയി തീരണം .
പരദൂഷണം ഇന്നൊരു മാറാവ്യാധി പോലെ പടരുകയാണ് . `````````````````````````````
Saturday, June 8, 2013
ഹസ്രത് ബാൽ മസ്ജിദ് മുറ്റത്തെ പ്രാവുകൾ .
ഹസ്രത്ത് ബാൽ മസ്ജിതിന്റെ മുറ്റത്ത് കൂട്ടം കൂടി നില്ക്കുന്ന പ്രാവുകളെ കണ്ട ഞാൻ ആലോചിച്ചു എന്തൊരു ഒരുമ യാണ് ഈ ജീവികൾക്ക് . ഇന്ത്യുടെയും മറ്റു രാജ്യത്തെയും സന്ദർശകർ അവയ്ക്ക് തീറ്റ വാങ്ങി എറിഞ്ഞു കൊടുക്കുന്നു . അത് കൊത്തി തിന്നു വയറു നിറയുമ്പോൾ വീണ്ടും പള്ളിയുടെ മിനാരങ്ങളിൽ ചേക്കേറി അവിടെയിരുന്നു കുറുകുന്നു . തമ്മിൽ തമ്മിൽ കൊക്കുരുമ്മി സ്നേഹ ലാളനം പ്രകടിപ്പിക്കുന്നു . സ്നേഹത്തിന്റെ കുരുകൽ മനസ്സിലെവിടെയോ ഒരു വികാര നിര്‍വൃതി പ്രസരിപ്പിക്കുന്ന പോലെ . ശ്രീനഗറിലെ ഒരു ശൈത്യ കാലത്താണ് ഞാനും എന്റെ നാല് കൂട്ടുകാരും അവിടെ പോയത് .
ആദമിനെയും ഹവ്വയെയും സ്വര്‍ഗത്തിലെ തോട്ടത്തിൽ നിന്നും പുറത്താക്കുമ്പോൾ ദൈവം അവരോടു പറഞ്ഞു " നിങ്ങൾ എല്ലാവരും ഇവിടെ നിന്നും പുറത്തു പോവുക - ഭൂമിയിൽ നിങ്ങള്‍ക്ക് സമയാ സമയം ഞാൻ മാര്‍ഗ നിർദേശങ്ങൾ എത്തിച്ചു തരും അത് പിന് പറ്റുന്നവർ വിജയിചു .....
ഞാൻ പറഞ്ഞു വരുന്നത് ഭൂമിയിലെ ആദിമ മനുഷ്യർക്ക് എങ്ങിനെ ജീവിക്കണം എന്ന് അറിയില്ലായിരുന്നു . ദിവ്യ ബോധനം ലഭിച്ച പ്രവാച്ചകന്മാരാന് അവര്‍ക്ക് വഴി കാണിച്ചു കൊടുത്തത് . അത് ദൈവത്തിന്റെ ഒരു വാഗ്ദാനമായിരുന്നു . മനുഷ്യനെ ഒന്നും അറിയാത്തവനായി വെറുതെ അങ്ങ് വിന്യസിച്ച്ചതല്ല .
ഭൂമിയിലെ ആദ്യത്തെ കൊല ആദമിന്റെ സന്തതി തന്നെയായിരുന്നു നടത്തിയത് . അതും ഒരു പെണ്ണിന്റെ പേരിൽ . പ്രായക്ഷിത്തം നല്കാൻ ആവശ്യപെട്ടപ്പോൾ ഒരുവൻ തനിക്കേറ്റവും ഇസ്ട്ടപെട്ടതിനെ നല്കി . എന്നാൽ കൊലയാളി മനസ്സു നല്‍കിയത് തനിക്കു വേണ്ടാത്ത വൈക്കോൽ കൂമ്പാരം .
കൊല ചെയ്യപെട്ട സഹോദരനെ എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ആ മനുഷ്യന് അറിവ് നല്‍കിയത് ഒരു കാക്കയിലൂടെയായിരുന്നു .
പ്രാവുകളെ പോലെ മറ്റു പക്ഷികൾ , വൃക്ഷങ്ങളും സസ്യങ്ങളും പ്രകൃതിയിൽ എങ്ങിനെ ജീവിക്കണമെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാൽ പാഠം നല്‍കുന്നതായി കാണാം .
വൃക്ഷത്തെ ഉദാഹരിച്ചു കൊണ്ട് പ്രവാചകന പലപ്പോഴും സംസാരിച്ചതായി കാണാം .
മുസ്ലിം സൈന്യം ജന്തുക്കൾക്ക് ശല്യമാവുമെന്നു കരുതി വഴി മാറി യാത്ര ചെയ്തു സുന്ദര പ്രകൃതി സ്നേഹ ചരിത്രം ആര് മറന്നാലും നാം മറക്കാൻ പാടില്ല . മനുഷ്യൻ മാത്രം ജീവിക്കുന്ന ഒരു ഭൂമി അസാധ്യമാണെങ്കിലും നാം അതിനു വഴി ഒരുക്കാനും പാടില്ല . ഇന്ന് വിശ്വാസികൾ പള്ളിയിൽ കാലെടുത്തു വെക്കുമ്പോഴും അംഗ ശുദ്ധി വരുത്തുന്നതിനിടയിലും ഭൂമിക്കു വില പറയുന്ന തിരക്കിലാണ് . പ്രകൃതിയെ മറന്നു കൊണ്ടുള്ള ഒരു നമസ്കാരവും എങ്ങു മേത്തില്ല . നമുക്ക് ഇ ഭൂമിയിൽ മരം വെച്ച് പിടിപ്പിച്ചും മറ്റു ജീവികല്ക്കും ജീവിക്കാൻ അവസരം നല്‍കിയും പ്രപഞ്ച നാഥനെ ഒര്മിക്കാം നന്ന്ഹി കാണിക്കാം . അവനാകുന്നു പ്രപഞ്ച നാഥൻ .
എനിക്ക് ഒരു തെറ്റ് പറ്റി ക്ഷമിക്കണം
എനിക്ക് ഒരു തെറ്റ് പറ്റി ക്ഷമിക്കണം . ഇങ്ങിനെ തെറ്റുകളെ സ്വയം മനസ്സിലാക്കുകയും തെറ്റ് പറ്റിയെന്നു സമ്മതിക്കുകയും ചെയ്താൽ നമുക്കിടയിലെ ഒരു പാട് പ്രശ്നങ്ങല്ക്ക് എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കും . ഇത് വ്യക്തികള്‍ക്കും സംഘടനകൾക്കും സമുദായ നേതാക്കല്ക്കും ബാധകം തന്നെയാണ് . നമ്മൾ മനുഷ്യരല്ലേ അത് കൊണ്ട് തെറ്റുകൾ സ്വാഭാവികം . തെറ്റുകൾ ചെയ്യുകയും അത് മനസ്സിലായിട്ടും അത് അന്ഗീകരിക്കാതെ മറ്റു കുരുട്ടു ന്യായങ്ങൾ കൊണ്ട് മുമ്പോട്ട് പോവാൻ ശ്രമിക്കുന്ന കാഴ്ച ഇന്ന് സർവത്ര .
ഒരു കമ്പനി ഒരു പുതിയ ഉപകരണം മാർകറ്റിൽ ഇറക്കി കഴിഞ്ഞാൽ അതിന്റെ കൂടെ ഒരു ഉപയോഗ ക്രമം കൂടി നല്കിയിരിക്കും . ഉപഭോക്താവിന് എളുപ്പത്തിൽ ഉപകരണം ഉപയോഗിക്കാനും കേടുകൾ വന്നാൽ അത് എങ്ങിനെ വീണ്ടും ഉപയോഗത്തിൽ കൊണ്ടുവരാമെന്നും അതിൽ രേഖ``````പെടുത്തിയിരിക്കും .
മനുഷ്യൻ എന്ന ഏറെ സന്ഗീരണമായ ജൈവ പ്രതിഭാസം എങ്ങിനെ ജീവിതം കൈകാര്യം ചെയ്യണം എന്നത് അവന്റെ സ്രിസ്ടാവ് വേദ ഗ്രന്ഥങ്ങൾ വഴി നിര്ധേഷിച്ചിട്ടുണ്ട് . ജീവിതത്തിൽ വന്നു പോകുന്ന തെറ്റുകൾ എങ്ങിനെ പരിഹരിക്കാമെന്നും പരിഹരിക്കാൻ പറ്റാത്ത തെറ്റുകൾ ഏതെന്നും വിശുദ്ധ ഗ്രന്ഥങ്ങളിൽ സുവ്യക്തമായി രേഖപെടുതിയിരിക്കുന്നു .
ജീവിത തിരക്കുകൾക്കിടയിൽ ഈ നിർദേശങ്ങൾ ആഴത്തിൽ പഠിക്കാൻ മനസ്സിലാക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ ഈ ജീവിത യാത്ര യഥാര്ത ലക്ഷ്യത്തിൽ എത്താൻ കഴിയില്ല .
Wednesday, June 5, 2013
ഹാനി ഇപ്പോൾ സ്വർഗ്ഗ പൂങ്കാവനത്തിൽ
ഹാനിയുടെ ഓർമകളിൽ
കുറെ വേദനിപ്പിക്കുന്ന ഓർമ്മകൾ ബാക്കി വെച്ച് കൊണ്ട് ഹാനീ നീ പോയ് മറഞ്ഞു . പക്ഷെ നീ പോയ് മറഞ്ഞത് നിറയെ പൂത്തു നില്ക്കുന്ന പൂമാരത്തിലെ ഒരു `പച്ച തതയായി `നിന്റെ ആത്മാവ് സ്വർഗ്ഗ പൂന്കാവനത്തിൽ തത്തി കളിക്കുകയാണല്ലോ എന്ന വഴിയിലാണ് ഞാൻ ആലോചിക്കുന്നത് . സദാ പുഞ്ചിരി തൂകി കൊണ്ട് കൊച്ചു കൊച്ചു കുസ്രിതികളുമായി നീ ഈ ഗ്രാമത്തിലും നിറഞ്ഞു നിൽക്കുകയായിരുന്നല്ലോ .
ഹാനിയെ ഖുർആൻ പഠന ക്ലാസിൽ വച്ചു പല പ്രാവശ്യം കണ്ട ഞങ്ങളുടെ അദ്ധ്യാപകൻ പറഞ്ഞത് ' പൂരിപ്പിക്കാത്ത എന്തോ ഒരു ഭാവം ...അവന്റെ മുഖത്ത് വായിച്ചെടുക്കമെന്നായിരുന്നു . അതെ ഹാനിക്ക് സാധാരണ പ്രായത്തിൽ കവിഞ്ഞ പക്വതയും കർമവ്യഗ്രതയും ഉണ്ടായിരുന്നു . ഈ ഗ്രാമത്തിൽ നിറഞ്ഞു നിന്ന ഹാനിയെ എല്ലാവർക്കുമാരിയമായിരുന്നു . പീ കെ അബ്ദുൽ ഖാദറിന്റെ മകൻ . എട്ടാം ക്ലാസ് വിധ്യാര്തി .
അന്ന് പതിവ് പോലെ അഞ്ചു മണിക്ക് ഉണർന്നപ്പോൾ തൊട്ടു പിന്നാലെ ഒരു ഫോണ്‍ : അയൽ വാസി ഹമീദാണ് വിളിക്കുന്നത് : നമ്മുടെ പീകെ കാദറിന്റെ കുടുംബം തിരൂരിനടുത്ത് വെച്ച് ആക്സിടന്റിൽ പെട്ടിരിക്കുന്നു . കൂട്ടത്തിൽ ഉണ്ടായിരുന്ന ഹാനി മരിച്ചിരിക്കുന്നു . ഞാൻ അപ്പോൾ ആലോചിച്ചത് അബ്ദുൽ ഖാദാരിനെ കുറിച്ചായിരുന്നു . എങ്ങിനെ സഹിക്കും ഈ സംഭവത്തെ .
തിരൂരിനടുത്ത പോലീസ ലൈനിൽ അപകടം സംഭവിച്ച സ്ഥലത്ത് നിന്നും ഹാനിയുടെ മൃത ദേഹം പുറത്തെടുക്കുമ്പോൾ അവന്റെ പോക്കറ്റിൽ ഒരു തുണ്ട് കടലാസുണ്ടായിരുന്നു . അതിൽ കാണാതെ പഠിക്കാൻ എഴുതി വെച്ചത് ആരെങ്കിലും മരിച്ചാൽ ഖബരടക്കുന്ന സമയത്ത് ചൊല്ലേണ്ട പ്രാർത്ഥനകൾ ആയിരുന്നു . അത് കാണിച്ചു തരുമ്പോൾ അവന്റെ പിത്ര്വ്യൻ കാസിമിന്റെ തൊണ്ട ഇടരുകയായിരുന്നു .
മുക്കത്തെ ബസ് സ്ടാണ്ടിൽ പലിയെറ്റീവ് കയറിനു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ ഇനി ഹാനിയുണ്ടാവില്ല . മുറിവുകളിൽ മരുന്ന് വെച്ച് ബാപ്പയെ സഹായിക്കാൻ ഇനി ഹാനിയില്ല . ഞങ്ങളുടെ ഗ്രാമത്തിലെ പള്ളിയിൽ നിന്നും ഇനി ഹാനിയുടെ ബാങ്ക് വിളി കേള്‍ക്കില്ല .
കോട്ടക്കൽ ആശുപത്രിയിൽ നിന്നും ഹാനിയുടെ പുന്നാര ബാപ്പയെ മയ്യത് കാണിച്ചു കൊണ്ട് വരുമ്പോൾ അബ്ദുൽ ഖാദർ ചോദിച്ചു " ഞാനില്ലാതെ എന്റെ ഹാനിയെ നിങ്ങൾ കൊണ്ട് മറവ് ചെയ്യുകയാണോ . ? കേട്ട് നിന്നവർ തരിച്ചു നിന്ന് പോയ നിമിഷങ്ങൾ .
ആയിരങ്ങൾക്ക് ജീവ കാരുണ്യ പ്രവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്ന കാദർ . ഇതെല്ലാം താങ്ങാനുള്ള കരുത്തു പരമ കാരുണ്യവാൻ നിങ്ങള്‍ക്ക് തരാധിരിക്കില്ല . ഹാനി ഇപ്പോൾ സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരു പച്ച പനം തത്ത്തയാനി പാറി പറക്കുകയാണെന്ന് ഓര്ത് പറയട്ടെ ,, നമ്മുടെയും മടക്കം ഈ മണ്ണിലേക്ക് തനെയാണ് . പക്ഷെ നമ്മുടെ മരണം അത് എവിടെ വെച്ച് എപ്പോൾ എങ്ങിനെ എന്ന് നമുക്ക് അറിയില്ലല്ലോ .
-----------

Thursday, May 30, 2013
: ഇവിടെ കാറ്റിനു സുഗന്ധം ......
രജത് പുരയിൽ മഴക്കാലം തുടങ്ങി . ഇടുങ്ങിയ തെരുവുകളിൽ മത്സ്യ കച്ചവടം നടത്തിയിരുന്നവർ പീടിക മുറിയിലേക്ക് പിന് വലിഞ്ഞു . ദിവസങ്ങൾക്ക് ശേഷം മാർക്കറ്റിലേക്കെത്തുന്ന കടല മത്സ്യം ഇനി ചീഞ്ഞളിയാനോന്നും ബാക്കിയില്ല . രജത് പുരയിൽ മത്സ്യത്തിന്റെയും അരവുഷലകളിൽ നിന്നും രൂക്ഷ ഗന്ദ്ധം നിറഞ്ഞു നിന്നു . തെരുവ് അവസാനിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു മുല്ല മരം പൂമൊട്ടുകൾ നിറഞ്ഞിരിക്കുന്നു . അവിടെ മുല്ല മണം ആസ്വദിച്ചു കൊണ്ട് പലരും പതുക്കെ നടന്നു നീങ്ങുന്നു . എല്ലാ വര്‍ഷവും ഇതേ സമയത്ത് തന്നെയാണ് മുല്ല പൂക്കുന്നത് . കാറ്റിൽ ഉതിര്‍ന്നു വീണ പൂമൊട്ടുകൾ തെരുവിൽ നിറഞ്ഞു കിടക്കുന്നു . സുഗന്ത്തം എന്താണന്നു രജത് പുരയിലെ ആളുകള്‍ മനസ്സിലാകുന്നത് ഇവിടെയെത്തുമ്പോഴാണ് .
' ക്യാ ഖുഷ്ബു ഹെ യാര് .
അതീഖ്രഹിമാന്റെ വീട്ടു മുറ്റത്തെ മുല്ല നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റുന്നു.
എന്റെ നാട്ടിലും ഉണ്ട് അങ്ങാടി അങ്ങാടി തുടങ്ങുന്ന ഭാഗത്ത് ഇത്തരത്തിൽ ഒരു മുല്ല . ഗ്രാമ വാസികളെ സുഗന്ധം ആസ്വദിപ്പിച്ചു കൊണ്ട് നിറയെ മൊട്ടിട്ടു പൂവായി വിടരാൻ കാത്തിരിക്കുന്നു .
: ഇവിടെ കാറ്റിനു സുഗന്ധം ......
മരിച്ചു പോയ ഫസലുരഹിമാൻ വെച്ച് പിടിപ്പിച്ച മുല്ല .
`

വൈദ്യർ കഥ ````
ഞങ്ങളുടെ നാട്ടിലെ കൊരപ്പൻ വൈദ്യർ മരിച്ചിട്ട്
വർഷങ്ങൾ കഴിഞ്ഞു . കൊരപ്പം വൈദ്യരുടെ വാക്കുകളും തമാശകളും ഇപ്പോഴും ഗ്രമാതിലെ പഴയ തലമുറയിൽ നിറഞ്ഞു നില്ക്കുന്നു. ഒരിക്കൽ കോരപ്പൻ വൈദ്യര് മകനെ പാരബര്യ തൊഴിലഭി`അഭ്യസിപ്പിക്കുന്നതിനായി അനുജനെ കൂടെ കൂട്ടി . കേളു വെന്നാണ് പേര് .
ഒരു ദിവസം രാവിലെ കേളുവിനെയും കൂട്ടി കോരപ്പൻ തൊട്ടടുത്ത പ്രദേശമായ കാരശേരിയിൽ ചികിത്സ നടത്താൻ പോയി. വീടുകൾ കയറി ഇറങ്ങി ചികിത്സിക്കുന്ന പതിവ് അന്നുണ്ടായിരുന്നു . ഒരു വീട്ടില്‍ കയറിയപ്പോൾ ഒരാള്‍ അവിടെ കലശലായ വയറു വേദന യായി കിടക്കുന്നു. കൊരപ്പാൻ അയാളുടെ കൈ പിടിച്ചു നാടി പരിശോധിച്ചു " ചക്ക തിന്നു അല്ലെ ? :
അതെ അതെ . " കൊരപ്പാൻ മരുന്ന് കൊടുത്തു പോരുമ്പോൾ കേള് ചോദിച്ചു
: അല്ല ഏട്ടാ ങ്ങല്ക്ക് എങ്ങിനെ മനസ്സിലായി അയാള്‍ ചക്ക തിന്നിട്ടുണ്ട് എന്ന് :
എടൊ മടയാ , നീ അവിടെ ചക്ക ചവിണിയും ഈച്ചയും കണ്ടില്ല , പിന്നെ കട്ടിലിനു ചുവട്ടിൽ ഒരു മുറി ചക്കയും , അത് കണ്ടാലയാൾ ചക്ക തിന്നു എന്ന് അനുമാനിച്ചു കൂടെ :
കുറെ നാൾ കഴിഞ്ഞു കേളു ഒറ്റയ്ക്ക് ചികിത്സിക്കാൻ പോകാൻ തുടങ്ങി
ഒരിക്കൽ കക്കാട് കടവിന് സമീപം ഒരു വീട്ടില്‍ കയറിയപ്പോൾ ഇതേ പോലെ ഒരു രോഗി വയറ്റിൽ വേദന തന്നെ > കേള് അയാളുടെ നാടി മിടിപ്പ് നോക്കി ഇടയ്ക്കു കട്ടിലിനു അടിയിലെക്കും . അവിടെ കണ്ടത് കുറച്ചു വൈക്കോൽ ആണ് ഉടനെ കേളു വൈദ്യർ ചോദിച്ചു : കുറച്ചു വൈക്കോൽ തിന്നു അല്ലെ ....??? "
രോഗിയും വീട്ടുകാരും അന്തം വിട്ടു നിന്ന് പോയി . പിന്നെ അവിടെ എന്ത് സംഭവിച്ചു .....?

Saturday, May 4, 2013
സ്നേഹത്തിന്റെ തൂവൽ സ്പര്‍ശം .
ആയിശുമ്മ താത്ത മരിച്ചിട്ട് ഇരുപതു വര്‍ഷത്തോളമായി . അവരെ കുറിച്ചുള്ള ഓർമ്മകൾക്ക്
ഇന്നും സ്നേഹത്തിന്റെ വല്ലാത്ത ഒരു നനുത്ത സ്പര്‍ശം അനുഭവിക്കുന്ന പോലെ .
വയലിന് നടുവിലൂടെയുള്ള തോട്ടു വരമ്പിലൂടെ നടന്നു മുറി വരമ്പിലെ ചെറിയ പാലവും കടന്നു കൈത മുൾ വേലി ക്കിടയിലൂടെ കുന്നിൻ ചെരുവിലെ ആ കൊച്ചു കുടിലിൽ എത്തുമ്പോൾ ആയിശുമ്മ താത്ത ഒരു വടിയും കുത്തിപിടിച്ച് വരും .
" ആരാ ഈ വരുന്നേ പടച്ചോനെ ...കാനൂത്തെ നാജീബുട്ട്യല്ലേ ..? " വാ വാ കേറി വാ ...
പിന്നെ കുറെ നേരം ആ ചുക്കി ചുളിഞ്ഞ കൈകൾ കൊണ്ട് തലയിൽ തടവുകയും തോളത് ചേർത്ത് വെക്കുകയും ചെയ്യും . അതിനിടയിൽ ഉമ്മയെ കുറിച്ചും ഒര്മാപെടുത്തും . ഈ സ്പര്ഷത്തിന്റെ സുഖം തേടിയായിരുന്നു അറിയാതെ തന്നെ ഇവിടേക്കുള്ള യാത്രകൾ .
തനിക്കു വേണ്ടി പെറുക്കി വെച്ച ചളുങ്ങാ പഴവും പഞ്ചാര മാങ്ങയും വെണീരിൽ പൂഴ്ത്തി വെച്ച ചക്ക പഴത്തെക്കളും മനസ്സ് കൊതിച്ചത് ഈ സ്നേഹ സ്പര്ഷമല്ലേ ? ഇന്നും തിരക്കുകൾക്കിടയിൽ ആ ഓര്മ പോലും മനസ്സിനെ സ്വന്തനിപ്പിക്കുന്നു .
ആയിശുമ്മ താത്തയെ പോലെ എവിടെയെങ്കിലും ഏതെങ്കിലും വല്യുപ്പയോ ഒരു അമ്മായിയോ നിങ്ങളുടെ ഓർമകളിൽ കടന്നു വരുന്നില്ലേ . സ്നേഹത്തിന്റെ തൂവൽ സ്പര്ഷവുമായി കുളിരണിയിച്ചു കൊണ്ട് . ...
പെരുന്നാളിന് പള്ളിയില പോകുന്ന പ്രവാചകൻ ഏകാന്തനായി ദുഖിതനായി വഴിയില നിന്നും മാറി നില്ക്കുന്ന അനാഥ ബാലനെ വിളിച്ചു തലോടി സ്നേഹ വാക്കുകൾ ചൊരിഞ്ഞു തന്നോടൊപ്പം വീട്ടിലേക്കു കൊണ്ട് പോകുന്ന
ചരിത്ര പാഠം വായിച്ചതോര്മയുണ്ട് . ഇത് വായിക്കുന്നവരുടെ മനസ്സില്‍ കാരുണ്യം ഉറവയെടുക്കും . .
അമ്മയെ തേടി ആയിരങ്ങൾ വന്നു പോകുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന ആ സംപ്ത്രിതിയുടെ പൊരുൾ എന്താണ് ? സ്നേഹിക്കാനും സ്നേഹിക്കപെടാനുമുള്ള മനസ്സിന്റെ അടങ്ങാത്ത ചോതനക്ക് നാം മനസ്സു കൊടുക്കുന്നില്ല . മനസ്സിന്റെ വിഹ്വലതകൾക്ക് ഈ കരവലയത്തിൽ ഏറെ ആശ്വാസം ലഭിക്കുന്നു.
വിദേശത്ത് ജോലിചെയ്തു കൊണ്ടിരിക്കെ പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞു പുറത്തു വരുന്ന മുസ്ലിം സഹോദരങ്ങൾ കെട്ടി പിടിച്ചു സ്നേഹം പങ്കു വെക്ക്ന്ന കാഴ്ച മലയാളിയായ എന്നെ ഏറെ ആലോചിപ്പിച്ചു . നമുക്ക് ഇത്തരം രീതികൾ ഇല്ലല്ലോ ? നമുക്ക് ഇങ്ങിനെ കഴിയാതെ പോകുന്നതെന്തു ? സ്നേഹ ചുംബനത്തിന്റെയും കര സ്പര്ഷതിന്റെയും ആശ്വാസവും സന്തോഷവും എല്ക്കതെയാണ് നമ്മുടെ കുട്ടികൾ പോലും വളരുന്നത് . ഇത്തരം സ്നേഹ പ്രകട ഞങ്ങൾ അറബികളിൽ കൂടുതലാണ് എന്ന് എനിക്ക് തോന്നുന്നു .
നമ്മുടെ വേദനകളും പരിഭവങ്ങളും ഇറക്കി വെക്കാനുളള ഇത്തരം അത്താണികൾ കുറഞ്ഞു പോകുന്നത് കൂട്ട് കുടുംബങ്ങളെ ഏറെ ആലോസരപെടുതുന്നു . രക്ത ബന്ധത്തിലെ കുട്ടികൾ പോലും നമ്മോടു അന്യത്വം കാണിക്കുമ്പോൾ മനസ്സ് പിടയുന്നില്ലേ . ഇതിനു ഉത്തരവാദികൾ നമ്മൾ തന്നെയാണ് . മനുഷ്യ സമ്പർക്കം ,സ്പർഷമെന്നതൊക്കെ ആവശ്യമായി തോന്നുക പ്രായമാകുംപോഴും രോഗമായി കിടക്കുമ്പോഴും മാത്രമല്ലല്ലോ ?
സൂപ്പര്‍ സ്പെസിയാലിട്ടി ആശുപത്രികളിലെ ഐ സി യു വിൽ ഒറ്റ പെട്ട് കിടന്നു മരണ വെപ്രാലങ്ങൾക്കിടയിൽ വേണ്ടപെട്ടവരുടെ ഒരു തലോടൽ ഏല്ക്കാതെ ഒരു സ്പര്‍ശമില്ലാതെ മരിച്ചു പോകുന്ന നമ്മുടെ ഉമ്മമാരും ഉപ്പമാരും .
അഭോധാവസ്തയിലും തന്റെ മക്കളെ വിളിച്ചു കരയുന്ന വൃദ്ധന്മാർ ഐ സീ യു ..... ആരും നിന്നെ നോക്കുന്നില്ല .
മനസ്സും ശരീരവും ക്ഷീണി ക്കുന്നവർക്ക് , മരണത്തിന്റെ നഷ്ടം നേരിടുന്നവർക്ക് ഇത്തരം സ്നേഹാസ്ലേശം ഒരു ഉറപ്പു - ഒരാത്മ വിശ്വാസം കൊടുക്കലാണ് . നിങ്ങളുടെ ദുഃഖം ഞാനറിയുന്നു എന്നാ ഒരു സന്ദേശം . ഇതൊരു റ്റച് തറാ പിയാണ് . അല്ലെങ്കിൽ ഹഗ് തരാപ്പി . ജീവിതത്തിൽ ഒരിക്കകലെങ്കിലും ആരുടെയെങ്കിലുമൊക്കെ ചുമലിൽ തല ചായ്ച്ചു കരയാത്ത മനുഷ്യരുണ്ടാവില്ല .
തന്റെ പിഞ്ചു മകളെ ജീവനോടെ കുഴിച്ചു മൂടാൻ കുഴിയെടുക്കുമ്പോൾ മുഖത്തെ മണ്ണ് തട്ടി കളഞ്ഞു മുഖം തുടക്കുന്ന മകളുടെ ചിത്രം എന്നും മനസ്സില്‍ നൊമ്പരമായി ഉമര്‍ കൊണ്ട് നടന്നു .
സ്നേഹം അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും എന്ത് മാത്രം സുഖകരം അല്ലേ ?
Sunday, April 14, 2013
ഗലി ഗലിയോം മേം ഗൂമ്ത്തെ ഗൂമ്തെ .....
ഗലി ഗലിയോം മേം ഗൂമ്ത്തെ ഗൂമ്തെ .....
എഴുപതുകളുടെ അവസാനത്തിൽ വിദേശ യാത്രയ്ക്കു ഒരുങ്ങി പുറപ്പെട്ടതായിരുന്നു ബോബെയിലേക്ക് . മുഹമ്മദലി റോഡിനടുത്തുള്ള അബ്ദുറഹിമാൻ ബാബാ ദര്‍ഗക്ക് സമീപം ബാഗ്ദാദ് ഹോട്ടലിലായിരുന്നു താമസം. കേരളം വിട്ടുള്ള ആദ്യ ദൂര യാത്ര . ഗൾഫ് ലോകം സ്വപ്നം കണ്ടു കഴിയുന്ന മലയാളികൾ തിങ്ങി നിറഞ്ഞ ഗലി . ടാന്കേർ മുല്ലയും ബിസ്തിമുല്ലയും നിന്ന് തിരിയാൻ കഴിയാത്ത റോഡുകൾ . നിറയെ ട്രാവൽ ഏജന്‍സികൾ . പല തരത്തിലുള്ള ഹോട്ടലുകൾ . ഇന്ത്യയെ കണ്ടെത്താൻ ഇവിടെ കഴിയും . മലയാളിയും തമിഴനും ബംഗാളിയും യു പി ക്കാരനും . സ്വപ്നങ്ങൾ വില്‍ക്കുന്ന മഹാ നഗരം . ഞങ്ങൾ താമസിക്കുന്ന ഗലി ദർഗകൾ നിറഞ്ഞ ഗലിയാണ് . ബാർ വാല എന്ന് വിളിക്കപെടുന്നരുടെ കൂട്ടത്തിലെ കൊടിയത്തൂർ ക്കാരാൻ റസാക്ക് , ദീലക്സ് ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന ഉമ്മർ ഖാൻ ഡോക്ക് യാർഡിൽ പെട്ടി പീടികയിലെ കൂടാരം മുഹമ്മദലി . എന്നെങ്കിലും ഒരു നാൾ കടൽ കടക്കാൻ കഴിയുമെന്ന മോഹത്തിൽ നാട് വിട്ടു വന്നവരാണവർ . ബോംബെ തെരുവിന്റെ വേഗതയും തിക്കും തിരക്കും പിന്നെ എവിടെയും കണ്ടിട്ടില്ല . ദാദ മാരുടെ വിളയാട്ടം നടക്കുന്ന തെരുവോരങ്ങൾ . മനുഷ്യ ജീവന് വില കുറഞ്ഞ സ്ഥലം .
ഞാനിപ്പോൾ ബാന്ഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയിലാനുള്ളത് . കൊണ്ഗ്രീറ്റ് കാടുകൾക്കുള്ളിൽ . ഇന്നലെ പുറത്തിറങ്ങിയത് ബംഗ്ലൂരിലെ സെൻട്രൽ ജയിലിനടുത്തു കൂടെ . ഓർമ്മകൾ ഉണ്ടായിരിക്കണം . നമ്മുടെ ജനാധിപത്യത്തിനും മതേതര സങ്കല്പങ്ങലക്കും കാലത്തോടൊപ്പം ഒരു പാട് വഴിത്തിരിവുകൾ വന്നിരിക്കുന്നു. രാഷ്ട്രീയം തന്നെ വ്യക്തി കേന്ദ്രീകരിതമായിരിക്കുന്നു . ഇവിടെ കാര്യങ്ങൾ നിക്ഷയിക്കുന്നത് വമ്പൻ സ്രാവുകൾ . സാധാരണക്കാരൻ വഞ്ചിക്കപെടുകയാണ് . മനുഷ്യാവകാശങ്ങൾക്കു പുല്ലു വില . പൊതുജനം അസ്വസ്ഥരാണ് . ഗ്വണ്ടിനാമകൽ നമ്മുടെ രാജ്യത്തും സ്രിസ്ടിക്കപെടുകയാണ് . നമ്മുടെ രാജ്യത്തു പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യാൻ തക്ക രൂപത്തിൽ നിയമങ്ങൾ ചുട്ടെടുക്കുകയാണ് സര്‍ക്കാര്‍ ജോലി . എവിടെയും കാലാവസ്ഥ വ്യതിയാനത്തിന്റെ അസഹാനീയതയാണ് ചര്‍ച്ചാ വിഷയം . ഭരണം നിലനിര്ത്ത്താൻ പാട് പെടുന്നു രാഷ്ട്രീയ സങ്ങടനകൾ .
നാടിൻ പുറത്തെ പ്രഭാത സവാരിയും സലാമുട്ടിയുടെ ചായ മക്കാനിയിലെ മിനി അബ്ദുറഹിമാൻ അടിച്ചു തരുന്ന ചായയും പപ്പടം കൂട്ടിയ പുട്ടും എല്ലാം നഷട്ടപെടുന്നു . പരിചയത്തിന്റെ പുഞ്ചിരികൾ ഇല്ലാത്ത തെരുവുകൾ വീര്‍പ്പു മുട്ടിക്കും . ഗലികൾ നിറഞ്ഞ പാതകൾ . ഒരിക്കൽ ചക്കിങ്ങൾ മുഹമ്മദ് എന്ന നാടുകാരനെ റിയാദിലെ ബതയിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ പറഞ്ഞത് . ഇവിടെയും ഉണ്ട് ഗലികൾ " ഇതാ ഈ ഗലിയുടെ പേര് സങ്കട ഗലി " മലയാളിയുടെ നരമ ബോധങ്ങൾ .
കൊടിയത്തൂർ കാരനനായ എന്റെ കൂട്ടുകാരനും ഒരു സഹപാടിയുമായ പി എം സലാമിനെ ദാദാമാരുടെ ആളുകള്‍ പിടി ച്ച് കൊണ്ട് പോകുന്നത് ഭീതിയോടെ നോക്കി നിന്നിട്ടുണ്ട് . കോഴിക്കോട് മുതലക്കുളത്തെ സുരേഷ് ഒരിക്കൽ ബോംബെയിൽ വന്നു വിസ എജന്റുമാരാൽ വന്ജിക്കപെട്ടു . പിന്നീടു സുരേഷും ഈ കുതിര ചാണകം മണക്കുന്ന ദര്‍ഗകളുടെ പരിസരത്ത് വര്‍ഷങ്ങളായി ജീവിക്കുന്നു. ഒരു പാട് സുഹൃത്തുക്കളെ ഈ കവലയിൽ വെച്ച് കണ്ടു മുട്ടി . ചിലർ ഇത്തരം ഗലികളിൽ നിന്നും എത്തിപെട്ടത് ജിദ്ധയിലെ ഗലികളിൽ , പരിശുദ്ധ മക്കയുടെ മലബാരി ഗലികളിൽ . വിസയും പസ്സ്പോര്ട്ടുമില്ലാത്ത നാടിലേക്ക് പോവാൻ ഗതിയൊന്നുമില്ലാത്ത മലയാളികൾ
ഇത്തരം ഗലികൾ ബംഗ്ലൂരിലും ഉണ്ട് . കബാബിന്റെ ഗന്ധം അതെന്നെ വീണ്ടും ബോംബെ ഗലികളിലേക്ക് തന്നെ കൊണ്ട് പോകുന്നു . പതല്ക്കാലം ഞാൻ എന്റെ ലോകത്തേക്ക് തന്നെ മടങ്ങട്ടെ .
കുതിര ചാണകം മണക്കുന്ന ഗലികൾ , ഭാങ്ങിന്റെയും കറുപ്പിന്റെയും ഗന്ധം . പട്ടണത്തിന്റെ മണം ഒരു കാലത്ത് എന്നെ മയക്കിയിരുന്നു . ഇന്ന്
ഇരുവഴിഞ്ഞി പുഴയൊഴുകുന എന്റെ നാടിന്റെ സ്വഛത എവിടെ കിട്ടും . ഭീതി പരത്തുന ഈ ഗലികളിൽ നിന്നും ഞാൻ വേഗം വയലോരത്തെക്ക് മടങ്ങാൻ കൊതിക്കുന്നു ... ... ദൈവമേ നിന്റെയീ രാജ്യം . കന്യാകുമാരി മുതൽ കശ്മീരിന്റെ ഉച്ചിയിൽ വരെ യാത്രകൾ . അതെന്റെ സിരകളിൽ ഉണർവ് പകരുന്നു .
0 0 0 0 0 0 0
Sunday, March 24, 2013
സീനായിലെ ജീവിതം
നടോടികളും ആട്ടിടയന്മാരുമായ സീനയിലെ ബദുക്കള്‍ പാടുന്ന നാടന്‍ ശീലുകള്‍ക്ക് ഇന്നും സഹ്സ്രാബ്ദങ്ങളുടെ പഴമയുടെ ഗന്ധമുണ്ട് .ടെന്റുകള്‍ക്ക് മീതെ ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, എണ്ണി തീര്‍ക്കാനാവും . ഈ മഴത്തുള്ളികള്‍ അബൂമുസമ്മലിന്റെ മനസ്സിലെ സംഗീതത്തിന്റെ ഉറവകളെ ചാലിട്ടൊഴുക്കുന്നു . മരുപ്പച്ചയിലെ പേരറിയാത്ത ഈ മുള്മരത്തില് ചേക്കേറാന്‍ വന്ന പക്ഷികള്‍ പ്രകൃതിയുമായി ഇണങ്ങി കഴിഞ്ഞിരിക്കുന്നു . തുള്ളിമഴ അബൂ മുസമ്മലിനെ പോലെ പാടാന്‍ കാരണമായി തീര്‍ന്നിരുന്നു .
ടെന്റിനടുത്തു കെട്ടിയിട്ട ഒട്ടകം മുക്ര ഇടുന്നു .സീനായിലെ ഓരോ ബദുകുടുംബങ്ങള്‍ക്കും തന്റെ ഒട്ടകവും ആട്ടിന്‍ പറ്റവും ഇന്നും ജീവന്റെ തണലായി തീരുന്നു .
ഈ മരുഭൂമിയില്‍ അബൂമുസമ്മിലും തന്റെ ഒട്ടകവും ഒരേ താളമായി പ്രകൃതിയുമായി ഇണങ്ങിത്തീരുന്നു.
അയാള്‍ തന്റെ കുട്ടികളെ പോലെ ഒട്ടകത്തെയും സംരക്ഷിക്കുന്നു അയാള്‍ ഒട്ടകത്തോടും ഒട്ടകം അയാളോടും സംവദിക്കുന്നു.
പരന്നു കിടക്കുന്ന ഈ സീന മരുഭൂമിയിലെ കൊച്ചു മരുപ്പച്ചകള്‍ക്ക് ചുറ്റും കറങ്ങി തിരിയുന്ന അറബികള്‍ക്ക് ആചാരങ്ങളും രീതികളും മാറ്റങ്ങള്‍ക്കു വിധേയമാവാന്‍ അവര്‍ ഒരിക്കലും അനുവദിക്കുകയില്ല
രാവിലെ നാലുഭാഗത്തുനിന്നും വന്നു ചേർന്ന ഒട്ടക കൂട്ടങ്ങള്‍ക്കൊപ്പം നവാമിസിലേക്ക് ഞങ്ങളും യാത്ര തിരിച്ചു. മണല്‍ കുന്നുകള്‍ കയറി ഇറങ്ങി യാത്ര ചെയ്താല്‍ മുപ്പത്തിനാല് കി.മീ.അകലെയുള്ള വിചിത്രമായ ശവ കല്ലറകള്‍ സ്ഥിതി ചെയ്യുന്ന നവാമിസില്‍ എത്തുന്നു.
നവാമിസിലെ ശവ കുടീരങ്ങള്‍ക്ക് ഈജിപ്തിലെ പിരമിഡുകളെക്കാള്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നറിയുന്നു . മാരിബില്‍ കണ്ടിരുന്ന ബല്കീസ് രാജ്ഞിയുടെ കൊട്ടാര അവശിഷ്ടങ്ങള്‍ക്ക് അടുത്തുള്ള കല്ലറകള്‍ക്കും ഇതേ രൂപമായിരുന്നു. നവാമിസിലെ ശവ കുടീരങ്ങള്‍ക്ക് ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നറിയുന്നു. ലോകത്ത് ഏറ്റവും പഴക്കം ചെന്ന മേല്പുരയുള്ള ശവകുടീരങ്ങള്‍ ഇതു തന്നെയാണെന്നു സൈദ് പറഞ്ഞു . ആരാണ് ഈ കല്ലറകള്‍ പണിതതെന്നു വ്യക്തമായ രേഖ ഇല്ല. മാരിബിലെ ശ്മശാന ഭൂമിയില്‍ നിന്നും മടങ്ങിയ രാത്രിയില്‍ ഞാന്‍ ജിന്നിനെ സ്വപ്നം കണ്ടു ഭയന്നു നിലവിളിച്ചത് ഓര്‍ത്തുപോയി. അന്ന് എന്റെ കൂടെ വന്ന അബൂസതിരിന്റെ പേടിപെടുത്തുന്ന തുറിച്ചു നില്ക്കുന്ന കണ്ണുകള്‍ ഇപ്പോഴും മനസ്സിന്റെ ഏതോ മൂലയില്‍ ഒളിച്ചു നില്‍പ്പുണ്ട്. ആ ഒരു ഭയം നവമിസില്‍ നിന്നും മടങ്ങുമ്പോഴും എന്നെ പിന്തുടർന്നുവോ ? നാലായിരത്തി അറുനൂറു വര്‍ഷം പഴക്കമുള്ള ഒരു പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ . അവിടെ ഒരു വലിയ പാറപ്പുറത്ത് അന്ന് ഞാന്‍ രേഖപ്പെടുത്തി വെച്ചു നജീബ് കെ .ടി , കേരളം .
തൊട്ടടുത്തുള്ള കൈമയിലെ ബദുക്കള്‍ ഞങ്ങളെ ചായക്ക് ക്ഷണിച്ചു . മരുഭൂമിയുടെ ഒന്നാന്തരം സുലൈമാനി. അവര്‍ ഒരു പാടു കഥകള്‍ പറഞ്ഞു. മരുഭൂമിയുടെ , തലമുറകള്‍ കടന്നു വന്ന കഥകള്‍ . അയല്പക്കത്തെ വല്യുമ്മ മലബാര്‍ ലഹള നടന്ന കാലത്തെ കഥകള്‍ പറയുമ്പോള്‍ ഉള്ള അതേ ആവേശവും വീര്യവും. പാലായനത്തിന്റെയും ചെര്ത്തുനില്‍പ്പിന്റെയും കാലം . പ്രകൃതി മനുഷ്യനെ പാകപെടുത്തുകയാണ്. കുടിയേറ്റവും പലായനവും തന്നെയല്ലേ ജീവിതത്തിന്റെ ജീവിതത്തിന്റെ ആകെത്തുക .മുമ്പു പ്രകൃതിയില്‍ നിന്നും മനുഷ്യന് വേണ്ടത് ലഭിച്ചു. സ്നേഹം പങ്കു വെച്ചു. വട്ടത്തിലിരുന്നു സുലൈമാനി കുടിച്ചിരിക്കുമ്പോള്‍ കൈമയുടെ മരത്തൂണില്‍ തൂക്കിയിട്ട രവാവ ഞാന്‍ ശ്രദ്ധിച്ചു . അതൊരു സംഗീത ഉപകരണമാണ് .നേർത്ത കമ്പിയും ആട്ടിന്‍ തോലും കൊണ്ടു നിര്‍മിച്ച രവാവ . സംഗീതവും വേട്ടയും മാത്രമാണ് ഇവരുട ഏക വിനോദം . ബദു നാടോടി ഗാനശീലുകള്‍ ഇന്നും അറബികള്‍ ഇഷ്ട്ടപെടുന്നു. സീനയിലെ നവാമിസില്‍ ഒരു സായാന്ഹം സംഗീത വിരുന്നിനു ഒരുങ്ങുന്നു. കഴിഞ്ഞ കാലത്തിന്റെ നനുത്ത സ്പര്‍ശമുള്ള വികാരതീവ്രമായ വരികള്‍ .
ഒരിക്കല്‍ മാരിബിലെ തദ്ദേശ വാസികള്‍ക്കൊപ്പം ഒരു കല്യാണ വിരുന്നില്‍ ആടി പാടാന്‍ നിര്‍ബന്ധിതനായി
ജീവിതത്തില്‍ ഒരിക്കല്‍ പോലും നൃത്തം ചവിട്ടിയിട്ടില്ലാത്ത എനിക്ക് മണിക്കൂറുകള്‍ ആടുവാനും പാടുവാനും കഴിഞ്ഞു എന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് അത്ഭുദമാണ്. ഇവിടെ നവാമിസില്‍ ഭാവി വധൂവരന്മാരെ തിരഞ്ഞെടുക്കുന്നത് ഇത്തരം നൃത്ത വേദികളിലാണ്. അഭിമുഖമായി കുമാരികുമാരന്മാര് വരി വരിയായി നിന്നുകൊണ്ടാണ് ആടി പാടുന്നു .
കാലത്തിന്റെ നിരന്തര പ്രവാഹത്തില്‍ മരുഭൂമിയുടെ മക്കള്‍ക്ക് കൂടുതലൊന്നും ചെയ്യാനില്ല . ഇവിടെ ജീവിതം എത്ര ലളിതം . ആവിശ്യങ്ങള്‍ എത്ര പരിമിതം. ഒരു ചെറിയ ബാന്ധത്തിൽ ഒതുക്കി വെക്കാവുന്ന വസ്തുക്കള അവർക്ക് വേണ്ടൂ.
ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ജബല്‍മൂസയിലേക്കുള്ള യാത്ര സംഘം നുവൈബയും കടന്നു പോകുന്നു. നൂറു കണക്കിനുള്ള തന്റെ ആട്ടിന്‍ പറ്റത്തെ അടുത്തുള്ള മരപച്ചകളില്‍ അലയാന്‍ വിട്ടു ഒരു കൊച്ചു മരച്ചുവട്ടില്‍ ആട്ടിടയയായ പെണ്‍കുട്ടി കാത്തിരുന്നു. മണല്‍ കാറ്റിനു ചൂടു കൂടിവരുന്നു . ഒരുപക്ഷെ ഈ പെണ്‍കുട്ടിയും മൂസാ നബിക്ക് വെള്ളം കോരി കൊടുത്ത പെണ്‍കുട്ടിയുടെ വംശ പരമ്പരയില്‍ നിന്നാകുമോ ?.........
സീനായിലെ മരുഭൂമിയുടെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം ...........മരുഭൂമിയില്‍ ദൈവത്തിന്റെ സൃഷ്ടി ചാതുര്യത്തിന്റെ അപാരമായ രേഖകള്‍ ..... ഭാവങ്ങള്‍
ഒരേ താളത്തില്‍ സൃഷ്ടാവിന്റെ വിധിയിലേക്ക് വെളിച്ചം വീശി ................... കാലത്തിന്റെ അനന്ധതയിലേക്ക് മനുഷ്യനും മരുഭൂമിയും പര്‍വതങ്ങളും ഒന്നായി ഒഴുകുന്നു.
...............................................
Thursday, March 14, 2013
ചേന്നമംഗല്ലൂരിൽ നിന്നും കുറ്റിചിറയിലേക്ക്
ചേന്നമംഗല്ലൂരിൽ നിന്നും ആദ്യമായി കോഴിക്കോട് പട്ടണത്തിലേക്ക് ചേക്കേറിയ ഒരു കുടുംബമായിന്നു ഞങ്ങളുടേത് . എന്റെ ബാപ്പ ചെന്നമംഗല്ലൂരിലെ മാപ്പിള ഗവര്മെന്റ്റ് യു പി സ്കൂളിലെ അറബിക് അധ്യാപകനായിരുന്നു. അന്ന് അവിടെ ഹെഡ് മാസ്റ്റർ അത്തോളി മാസ്റ്റർ എന്നറിയപെട്ടിരുന്ന മുഹമ്മദ് മാസ്റ്റർ . കുട്ടികളെയും സഹപ്രവര്തകരായ അധ്യാപകരെയും കിടു കിടാ വിറപ്പിച്ച മാസ്റർ . നാട്ടിൽ പലര്‍ക്കും അത്തോളി എന്ന് കേൾക്കുമ്പോൾ തന്നെ മുള്ളിപോവും . ബാപ്പയും മാഷും തമ്മിൽ യോചിച്ചു പോകുമായിരുന്നില്ല . കൂട്ടത്തിൽ കാസിം മാസ്റ്റർ, ലത്തീഫ് മാസ്റ്റർ ,
ഇ പി കോയകുട്ടി മാസ്റർ എന്നിവരും അവിടെ ജോലി ചെയ്തിരുന്നു . കൂടാതെ തെക്ക് നിന്നും വന്ന കുറെ അധ്യാപകർ ഗോവിന്ദൻ മാസ്റർ , ബാലകൃഷ്ണൻ മാഷ് ( ക്രാഫ്റ്റ് ), ലളിത ടീച്ചർ .
അത്തോളി മാസ്റർ ജീവന രക്ഷാ പതക് അവാർഡ് വാങ്ങിയ ആളായിരുന്നു . ത്രിക്കേതു കടവിന്റെ തൊട്ടടുള്ള കറൂത്തുട്യെക്കൽ കടവിൽ നിന്നും അന്നത്തെ അംഗനവാടി ടീച്ചർ എലിയാമ്മയുടെ മക്കളെ കഴത്തിൽ മുങ്ങി താഴുമ്പോൾ രക്ഷിക്കുകയായിരുന്നു അത്തോളി മാസ്റർ . ഏലിയാമ്മ ടീച്ചറുടെ മക്കൾ ഇപ്പോൾ അമേരിക്കയിലാണ് താമസം .
ബാപ്പയോടൊപ്പം ഞങ്ങളും കോഴിക്കൊടെക്ക് താമസം മാറിപ്പോയി . കുറ്റിച്ചിറ യു പി സ്കൂളിലായിരുന്നു ബാപ്പക്ക് ജോലി . ജീവിതത്തിൽ ഒരു പാട് അനുഭവങ്ങൾ തന്ന കുറ്റിച്ചിറ . തികച്ചും വിത്യസ്തമായ ഒരു സമൂഹവും ജീവിത രീതിയും . ജീവിതവുമായി വഴക്ക് കൂടുന്ന , ഒപ്പം സ്നേഹത്തിന്റെ സ്വപ്ന ചിറകിലേറി ഒറ്റ കെട്ടായി നീങ്ങുന്ന കുടുംബങ്ങൾ . ഒരു വീടെന്നാൽ ഒരു ലോകം തന്നെ . വലിയ മാളിക പുരകൾ , കൂട്ടുകുടുംബങ്ങൾ . ബറാമികൾ ആയിരുന്നു വലിയ കുടുംബം . അറബികളുമായി അടുത്ത ബന്ധമുള്ളവർ . നല്ല സുന്ദരന്മാരും സുന്ദരികളും വെളുത്ത് ചുവന്ന ശരീരം . എല്ലാം എനിക്ക് അത്ഭുത കാഴ്ചകളായിരുന്നു . അറബികടലിന്റെ മണ വാട്ടിയെ പോലെ കുറ്റിച്ചിറ . പടിഞ്ഞാറൻ കടൽ കാറ്റിന്റെ തലോടലിൽ മിസ്കാത് പള്ളിയിലെ ബാങ്ക് വിളികൾ ഒരു പഴയ കാലത്തിന്റെ ഓർമ പെടുത്തലായി നില കൊണ്ടു .
കടപ്പുറത്ത് നിന്നും വലിയങ്ങാടിയിൽ നിന്നും ഇവിടെ വന്നെത്താം . വലിയങ്ങാടിയും ഹലുവാ ബസാറും കൂടാതെ കോഴിക്കോടിന്റെ ചരിതം പൂര്തിയാവില്ല .
കുറ്റിച്ചിറ മാപ്പിള ജി എം യു പി സ്കൂളിൽ ആറാം തരത്തിൽ ഞാൻ ചെന്ന് ചേരുമ്പോൾ അവിടെ കുട്ടികൾ എന്നെ ഏറെ കൌതുകത്തോടെ നോക്കി കാണുകയായിരുന്നു. എം എസ വെള്ള തുണി . ഒരു ചുവന്ന കരയും . അവിടെ കുട്ടികൾ എല്ലാം ഹാഫ് ട്രോസരും പാന്റ്സ് ധരിച്ചവർ . എന്നെ നോക്കി പറഞ്ഞു " ഇതാ ഒരു കിഴക്കൻ വന്നിരിക്കുന്നു . എനിക്ക് വല്ലാതെ വിഷമമായി. അറബി മാസ്ടരുടെ മകൻ എന്ന ഒരു പരിഗണയില്ലയിരുന്നെങ്കിൽ അവർ തോണ്ടി തീര്‍ക്കുമായിരുന്നു. എന്നെക്കാൾ തടിയും ഉയരവുമുള്ള കുട്ടികൾ .
കുട്ടിചിറയിൽ മിക്ക വീടുകളിലും അറബികൾ കല്യാണം കഴിച്ചു പോയതിൽ ഉണ്ടായ കുട്ടികൾ ഉണ്ടായിരുന്നു. അറബികൾ വകയിൽ എത്ര വിധവകൾ . ആയിശുഭി , പാതുബി , കുഞായിഷ . കടപ്പുറത്ത് പത്തെമാരിയിൽ അറെ ബ്യയിൽ നിന്നും ലോഞ്ചിൽ കാരക്കവരുമായിരുന്നു . അത് കടൽ പാലത്തിൽ ഇറക്കി ലോറികളിൽ വലിയങ്ങാടിയിൽ എത്തിക്കും . കടപ്പുറം ഭാഗത്ത് വലിയ വലിയ ഗോടൗൻ . എല്ലാറ്റിനും ഏറെ പഴക്കമുള്ളവ . കടൽ പാലത്തിൽ കാരക്ക വന്നാൾ കുട്ടികളും കാക്കകളും കല പില കൂടുന്നുണ്ടാവും . കാരക്ക വറ്റി ചിലതിനു വലിയ പൊട്ടുണ്ടാവും . അതിലൂടെ വീഴുന്ന കാരക്ക നിലത്തു വീഴുന്നതിനു മുമ്പ് കുട്ടികൾ കൈക്കലാക്കും , പാത്രം നിറയെ കരക്കയുമായിട്ടവും അവർ തിരിച്ചു പോവുന്നത് .
എന്റെ ക്ലാസിലും ഒരു തവള അബൂബക്കർ ഉണ്ടായിരുന്നു . ആരോ പറഞ്ഞത് പോലെ ഞാൻ അവനെ തവളെ എന്ന് വിളിച്ചു . അന്ന് എനിക്ക് അവനോടു നന്നായി കിട്ടി . പിന്നെ ഞങ്ങൾ വലിയ കൂട്ടുകാരായി .രണ്ടു വര്‍ഷം മുമ്പ് യാതൃക്ഷികമായി ഞാൻ അവനെ കണ്ടു വലിയങ്ങാടിയിൽ വെച്ച് . ചുവന്ന തലെകെട്ടും കൊമ്പൻ മീശയും . വലിയങ്ങാടിയിലെ ഒരു പോർട്ടർ . അവൻ അതെ തവള അബൂബക്കരായിരുന്നു.
കുട്ടിചിറയിലെ കുട്ടികൾ പലരും അന്ന് എന്നെ അല്ഭുതപെടുത്തി. തെറി വിളിക്കാനും ഇഷ്ടം കൂടിയാൽ വിളിക്കാനും പല പേരുകളും ഉപയോഗിക്കും . ഹറാത്ത് ( ഹറാം പിറന്നവൻ), സുവർ .....എല്ലാം അറബിയുമായി നല്ല ബന്ധമുള്ള പദങ്ങൾ . സ്നേഹിതാ എന്നു വിളിക്കാൻ അവർ " കൂറ " എന്ന് ഉപയോഗിക്കും . കൂറേ എന്ന് വിളിച്ചു അടുത്ത് കൂടിയ പലരെയും ഇപ്പോൾ മറന്നു പോയി . പലരും കള്ളാ ലോഞ്ച് കയറി അറബികല്ക്കൊപ്പം ദൂരങ്ങളിൽ കടൽ താണ്ടി പോയി കാണും . ജീവിതത്തിൽ പല പുതിയ പാഠങ്ങളും പഠിച്ചു കുറ്റി ചിറയിലെ രണ്ടു വര്‍ഷ കാലം .
00..............00

Wednesday, February 27, 2013
അപരിചിതന്
കഥ
മാണിക്യ കല്ല് എന്ന ഗ്രാമത്തില്‍ കാവ് ഉത്സവത്തിന്റെ നാളില്‍ ആണ് അയാള്‍ ആദ്യം അവിടേക്ക് വന്നത് . വളവു കഴിഞ്ഞു കുത്തനെയുള്ള കയറ്റം കയറി അയാള്‍ വന്നു . മമ്മദ് കാക്കയുടെ ചായ മക്കാനിയില്‍ ആണ് അയാള്‍ ആദ്യം വന്നു നിന്നത് . നീണ്ടു വളര്‍ന്ന തലമുടി . മുഖവും താടി രോമം കൊണ്ട് മൂടപെട്ടിരിക്കുന്നു . കണ്ണും നെറ്റിയുടെ ഒരു ഭാഗവും മാത്രം പുറത്തു കാണാന്‍ കഴിയും . മുഷിഞ്ഞു നാറിയ വേഷം . തോളില്‍ ഒരു ഭാന്ധവുമുണ്ട് . കണ്ണുകളില്‍ ലഹരിയുടെ നിഴലാട്ടമുണ്ട്. എല്ലാം കൊണ്ടും ഒരു ഭ്രാന്തന്റെ മട്ടുണ്ട് . കയ്യില്‍ ഒരു പന്തം . ഗ്രാമ വാസികള്‍ അയാള്‍ക്ക് ചുറ്റും കൂടി . ചോദ്യ ങ്ങല്‍ക്കൊന്നും ഉത്തരമില്ല . ആരാണിയാള്‍ ? ഈ ഗ്രാമത്തില്‍ എന്തിനു വന്നു ? ഒരു അറുപതു വയസ്സ് പ്രായം കാണും . ചോദ്യങ്ങള്‍ മാത്രം അവശേഷിച്ചു കൊണ്ടിരിക്കെ ആരോ ഒരു ചായക്കു പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ ചുറ്റുവട്ടം സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു . മമ്മദ് കാക്കയുടെ കയ്യില്‍ നിന്നും ചൂടുള്ള ചായ വാങ്ങി അയാള്‍ ഊതി കുടിക്കാന്‍ തുടങ്ങി . അയാള്‍ തൂങ്ങി കിടക്കുന്ന നേന്ത്ര കുലയിലേക്ക് നോക്കി
" പാവം വിശക്കുന്നുണ്ടാവും ഒരു പഴം കൂടി കൊടിക്കി " . അയാള്‍ എല്ലാം പെട്ടെന്ന് അകത്താക്കി .
പിന്നെയും ചോദ്യങ്ങള്‍ . ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ .
അയാള്‍ കുറച്ചുകൂടെ നടന്നു ചുറ്റും കണ്ണോടിച്ചു കൊണ്ട് . ഇടയ്ക്കു ദീര്ഗ മായി നിശ്വസിച്ചു കൊണ്ടും . വയല്‍ കരയിലെ ആല്‍മരത്തിന്റെ ചുവട്ടില്‍ അയാള്‍ ഇരുന്നു .
" ഇത്ര വലിയ ഭാന്ധത്തില്‍ എന്തായിരിക്കും . ആകാം ക്ഷകള്‍ പിന്നെയും വളര്‍ന്നു കൊണ്ടിരുന്നു ? എന്തായിരിക്കും .
പിന്നീടുള്ള ദിവസങ്ങള്‍ മമ്മദ് കാക്കയുടെ ചായപീടികയിലും ആലിന് ചുവട്ടിലും സംസാരം അയാളെ കുറിച്ച് തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട് വിട്ടു പോയവരുടെ പേര് വിവരങ്ങളും കഥാ സാരങ്ങളും കാരണങ്ങളും നിരക്കൂടുമായി ഗ്രമാന്ത രീക്ഷത്തില് മുഴങ്ങി നിന്ന് .
ഒരു ദുരന്ത പ്രണയ കഥയിലെ നായകനെ പോലെ ചിലര്‍ക്ക് തോന്നി . മാതം കൊല്ലിയിലെ അപ്പൂട്ടിയടെ മകന്
" ഹേയ് അതാവാന്‍ വഴിയില്ല. അവനു ഇവിടെ ആരും ഇല്ലല്ലോ ? കുടുമ്പം ഒന്നായി ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത അപ്പുട്ടി. അല്ലെങ്കില്‍ പിന്നെയാരു ..?
ഇങ്ങിനെ ഗവേഷണങ്ങളും നിരീക്ഷങ്ങളും നടത്തി കൊണ്ടിരിക്കെ അയാള്‍ പോയി .
വീണ്ടും ഒരു വര്‍ഷം കഴിഞ്ഞു അയാള്‍ വന്നു .
അന്ന് രാത്രിയില്‍ ആലിന് ചുവട്ടില്‍ രാത്രി കിടന്നുറങ്ങുകയായിരുന്ന അയാളുടെ ഭാന്ധം വളരെ സൂക്ഷമതയോടെ പരിശോധിച്ചത് നഫീസ താത്തയുടെ മകന് നാസര്‍ ആയിരുന്നു . ആ ഭാന്ധതിനുള്ളില്‍ എന്താണ് അവന് കണ്ടതു .അത് നാസറിന് മാത്രമേ അറിയൂ . അവന് ആ ഭാണ്ഡം തീയിട്ടു . അയാളെ ക്രൂരമായി മര്‍ദിച്ചു .
" കള്ള ചെകുത്താനെ നീ ഇനിയും ഇവിടെ വന്നോ ? ഇവിടെ ഇനി വന്നാല്‍ നിന്നെ കൊന്നു കളയും " നാസര്‍ ആ പാതിരാത്രിയില്‍ അട്ടഹസിച്ചു . ആ ഭാണ്ഡം നോക്കി അയാളും പൊട്ടികരഞ്ഞു . കന്ജാവിന്റെ മണമുണ്ടായിരുന്നു ആ തീ നാളങ്ങള്‍ക്ക് . അയാള്‍ അലറിവിളിച്ചു ഓടിപോയി . ഓര്‍മ്മകള്‍ നഷ്ടപെട്ട ഒരാള്‍ . പക്ഷെ നാട്ടുകാര്‍ക്കറിയില്ല അയാള്‍ ആരെന്നു . ...?

Subscribe to:
Posts (Atom)